വിമാനത്തിനകത്ത് ഇന്ത്യക്കാരാണെങ്കില്‍?

Posted By:
Subscribe to Boldsky

വിമാനത്തിനകത്ത് പല കാര്യങ്ങളും ചെയ്യരുതാതത്ത് ഉണ്ട്. എന്നാല്‍ എത്രയൊക്കെ മാറ്റാന്‍ ശ്രമിച്ചാലും മാറാത്ത പല ശീലങ്ങളും ഇന്ത്യക്കാര്‍ക്ക് ഉണ്ട്. പലപ്പോഴും വിമാനത്തിലെ പല നിയമങ്ങളും പലരും അനുസരിക്കില്ല. പലരുടേയും പെരുമാറ്റം പല യാത്രക്കാര്ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതായിരിക്കും. ജോലി ചെയ്ത് കാശുണ്ടാക്കാന്‍ ഇന്ത്യ തന്നെ നല്ലത്

ഓരോ രാജ്യക്കാര്‍ക്കും ഓരോ ചിട്ടവട്ടങ്ങളായിരിക്കും. പല കാര്യങ്ങളും അനുസരിക്കാന്‍ മടി കാണിക്കുന്നതായിരിക്കും പലരുടേയും ശീലം. എന്തൊക്കെ കാര്യങ്ങളാണ് വിമാനത്തിനുള്ളില്‍ ഇന്ത്യക്കാര്‍ കാണിച്ചു കൂട്ടുക എന്ന് നോക്കാം.

തിക്കും തിരക്കും

തിക്കും തിരക്കും

ഏത് കാര്യത്തിനും തിക്കും തിരക്കും ഉണ്ടാക്കുക എന്നത് ഇന്ത്യക്കാരുടെ സ്വഭാവമാണ്. ഇറങ്ങാനും കയറാനും അല്‍പം പോലും കാത്ത് നില്‍ക്കാന്‍ പലരും തയ്യാറാവില്ല.

സെല്‍ഫി ഭ്രാന്ത്

സെല്‍ഫി ഭ്രാന്ത്

ഇപ്പോഴത്തെ കാലത്ത് സെല്‍ഫി ഇല്ലാതെ ഒരു കാര്യവും നടക്കില്ല. വിമാനത്തിനകത്തും ഇത് തന്നെയാണ് അവസ്ഥ. വിന്‍ഡോ സീറ്റിലിരുന്ന് സെല്‍ഫിയെടുത്ത് മറ്റുള്ളവരെകൂടി ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ അവര്‍ക്ക് സമാധാനം ഉണ്ടാവില്ല.

ഓസിനു കിട്ടിയാല്‍

ഓസിനു കിട്ടിയാല്‍

വെറുതേ കിട്ടിയാല്‍ ആസിഡും കുടിയ്ക്കുന്നവരാണ് ചിലര്‍. വിമാനത്തില്‍ നിന്നും ലഭിയ്ക്കുന്ന ഭക്ഷണവും മദ്യവും യാതൊന്നും നോക്കാതെ കഴിയ്ക്കുന്നവരാണ് പലരും.

സ്ഥലമുണ്ടാക്കാന്‍ തിരക്ക്

സ്ഥലമുണ്ടാക്കാന്‍ തിരക്ക്

ചിലരാകട്ടെ എത്ര സ്ഥലമുണ്ടെങ്കിലും അടുത്തിരിയ്ക്കുന്നയാളെ തിരക്കി ഇരുന്നില്ലെങ്കില്‍ ഉറക്കം വരില്ല. മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാകുമോ എന്നൊന്നും ചിന്തയുണ്ടാവില്ല എന്നതാണ് സത്യം.

കൈയ്യിന് വിശ്രമമില്ലാതെ

കൈയ്യിന് വിശ്രമമില്ലാതെ

എപ്പോഴും കൈയ്യിനും കാലിനും വിശ്രമമില്ലാതെ മറ്റുള്ളവരെ ശല്യം ചെയ്യാന്‍ മിടുക്കരാമ് നമ്മളില്‍ പലരും. അതിന് പരിചയമൊന്നും പലര്‍ക്കും പ്രശ്‌നമില്ല.

English summary

Worst Things Indians Do In Flights

Worst Things Indians Do In Flights, As Revealed By Flight Attendants, read to know more.
Story first published: Saturday, December 3, 2016, 15:00 [IST]