For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കണം, എന്തുകൊണ്ട്

|

മരണവീട്ടില്‍ പോയി വന്നാല്‍ കുളിയ്ക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ വിശ്വാസം മാത്രമല്ല ഇതിനു പിന്നില്‍ ശാസ്ത്രീയമായ പല വശങ്ങളും ഇതിനു പിന്നിലുണ്ട്. പലപ്പോഴും കുളി കഴിഞ്ഞേ ക്ഷേത്രം വീട് എന്നിവയില്‍ പ്രവേശിക്കാവൂ എന്നതാണ് സത്യം.

ഇതിനു പിന്നില്‍ നിരവധി വിശ്വാസങ്ങളാണ് നിലവിലുള്ളത്. മരിച്ച ആളിന്റെ പ്രേതം മരണമന്വേഷിച്ചു ചെല്ലുന്ന ആളിന്റെ ദേഹത്ത് കയറുമെന്നും അതുകൊണ്ടാണ് അടിച്ചു നനച്ചു കുളിക്കണമെന്നും പറയുന്നതെന്നാണ് നിലവിലുള്ള വിശ്വാസം. വേനല്‍ച്ചൂടിനെ പ്രതിരോധിയ്ക്കാം ഇങ്ങനെ...

എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്. ശാസ്ത്രീയമായ പല വശങ്ങളും ഇതിനു പിന്നിലുണ്ട്, അതെന്തൊക്കെയെന്ന് നോക്കാം.

 അണുക്കളുടെ വ്യാപനം

അണുക്കളുടെ വ്യാപനം

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ശരീരത്തില്‍ ധാരാളം അണുക്കള്‍ ഉണ്ടാവും. ഇതെല്ലാം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. ഇതിനെ ഇല്ലാതാക്കാനാണ് പലപ്പോഴും മരണവീട്ടില്‍ പോയതിനു ശേഷം കുളിയ്ക്കണം എന്നു പറയുന്നത്.

 ശരീരത്തിന്റെ പ്രതിരോധ ശക്തി

ശരീരത്തിന്റെ പ്രതിരോധ ശക്തി

ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും ശരീരത്തിന്റെ പ്രതിരോധശക്തി. എന്നാല്‍ പ്രതിരോധ ശക്തി ഇല്ലാത്തവര്‍ക്ക് അസുഖങ്ങള്‍ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഊര്‍ജ്ജം പുന:സ്ഥാപിക്കപ്പെടുന്നു

ഊര്‍ജ്ജം പുന:സ്ഥാപിക്കപ്പെടുന്നു

ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ ശരീരമാസകലം ഊര്‍ജ്ജം പുന:സ്ഥാപിക്കപ്പെടുന്നു. ഇത് ശരീരത്തിലെ വിഷാണുക്കളെ നശിപ്പിക്കുന്നു.

സ്വന്തം വീട്ടിലും സമാന അവസ്ഥ

സ്വന്തം വീട്ടിലും സമാന അവസ്ഥ

സ്വന്തം വീട്ടിലാണെങ്കിലും ആരെങ്കിലും മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ച് അന്ന് വീട്ടില്‍ ഭക്ഷണമുണ്ടാക്കില്ല. ഇതിനു പിന്നില്‍ നിലനില്‍ക്കുന്ന വിശ്വാസം വേറെയാണെങ്കിലും പലപ്പോഴും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും.

ആരോഗ്യം തന്നെ പ്രധാനം

ആരോഗ്യം തന്നെ പ്രധാനം

പ്രധാനമായും ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് മരണവീട് സന്ദര്‍ശിച്ചതിനു ശേഷം കുളിയ്ക്കണം എന്നു പറയുന്നത്. സ്വന്തം വീട്ടിലാണെങ്കിലും മൃതദേഹം മറവു ചെയ്ത് കഴിഞ്ഞാല്‍ കട്ടില്‍ കഴുകുകയും തുണികളെല്ലാം നശിപ്പിക്കുകയും ചെയ്യുന്നതും ഇതുകൊണ്ട് തന്നെ.

English summary

Why do Indians take a bath right after attending a funeral

Why do Indians take a bath right after attending a funeral? Also why aren't they allowed to touch anyone or anything before taking the bath?
Story first published: Thursday, March 24, 2016, 17:47 [IST]
X
Desktop Bottom Promotion