Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ദുര്‍മന്ത്രവാദത്തിന് നാരങ്ങ ഉപയോഗിക്കുമ്പോള്‍
മന്ത്രവാദത്തിന്റെ നാടാണ് കേരളം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറയെ നിലനില്‍ക്കുന്ന നാട്. എത്രയേറെ പുരോഗമന വാദം പറഞ്ഞാലും അതൊന്നും ഒരിക്കലും നമ്മുടെ വിശ്വാസങ്ങളെ ഇല്ലാതാക്കില്ല. മന്ത്രവാദത്തിവുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലുമുണ്ട് ചില വിശ്വാസങ്ങള്‍.
മന്ത്രവാദത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. എന്തുകൊണ്ട് നാരങ്ങ മന്ത്രവാദത്തിനായി കൂടുതല്‍ ഉപയോഗിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? നാരങ്ങയും മന്ത്രവാദവും തമ്മിലുള്ള ബന്ധം എന്തൊക്കെയെന്ന് നോക്കാം.

നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
ശത്രുക്കളെ നശിപ്പിക്കാനാണ് മന്ത്രവാദം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഒരാളെ ശാരീരികമായോ മാനസികമായോ നശിപ്പിക്കുകയായിരിക്കും പലപ്പോഴും മന്ത്രവാദത്തിന്റെ പ്രധാന ലക്ഷ്യം.

പ്രധാന വാതിലില്‍
നാരങ്ങയും പച്ചമുളകും ചേര്‍ത്ത് കോര്‍ത്ത് പ്രധാന വാതിലിനു മുന്നില്‍ തൂക്കിയിടുന്നത് വിശ്വാസത്തിന്റെ പുറത്താണ്. ഇത് ദുഷ്ടശക്തികളെ വീട്ടിനുള്ളിലേക്ക് കടക്കാതെ സംരക്ഷിയ്ക്കുന്നു.

ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍
ഒരു പ്രാവശ്യം മന്ത്രവാദത്തിനായി ഉപയോഗിച്ച നാരങ്ങ പിന്നീട് ഉപയോഗിക്കുകയില്ല. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുമെന്നതിനാലാണ്.

മിത്തോളജി
നാരങ്ങയും പച്ചമുളകും ഉപയോഗിക്കുന്നത് ചേട്ടാഭഗവതിയെ വീട്ടില്‍ നിന്നും പുറത്താക്കാനാണ് എന്നാണ് വിശ്വാസം.

ആരാണ് ചേട്ടാഭഗവതി
ഐശ്വര്യദേവതയായ ലക്ഷ്മിയുടെ സഹോദരിയാണ് ചേട്ടാഭഗവതി. നിര്‍ഭാഗ്യങ്ങളുടേയും ദുരിതത്തിന്റേയും ദേവതയാണ് ഇവര്‍.

നാരങ്ങയും പച്ചമുളകും
നാരങ്ങയും പച്ചമുളകും കോര്‍ത്തിടുന്നത് ദുര്‍മൂര്‍ത്തികളെ ഓടിയ്ക്കുകയും ദൈവീക സാന്നിധ്യം വീട്ടില്‍ നിറയ്ക്കുകയും ചെയ്യും.

മന്ത്രവാദത്തില്‍ നാരങ്ങ
ദുഷ്ടശക്തികളെ ആകര്‍ഷിക്കാനാണ് മന്ത്രവാദത്തില്‍ നാരങ്ങ ഉപയോഗിക്കുന്നത്. നാരങ്ങ ഉപയോഗിച്ച് നശിപ്പിക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം.

ശാപം ഫലിയ്ക്കുന്ന നാരങ്ങ
ദുഷ്ടശക്തികളുടെ ശാപം ഫലിക്കുന്ന നാരങ്ങയാണ് നമുക്ക് നശിപ്പിക്കേണ്ടയാളുടെ നാശത്തിനായി പ്രവര്‍ത്തിക്കുന്നത്. ആ വ്യക്തി നാരങ്ങ കഴിയ്ക്കുകയോ മറ്റേതെങ്കിലും രീതിയില്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിയ്ക്കും എന്നാണ് ഒരു അന്ധവിശ്വാസം.



Click it and Unblock the Notifications
