ആയുസ്സിന് ബലമുണ്ടോ എന്ന് ആയുര്‍രേഖ പറയും

Posted By:
Subscribe to Boldsky

ഹസ്തരേഖാ ശാസ്ത്രത്തെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. മുഖം നോക്കി ലക്ഷണം പറയുന്നതിനേക്കാള്‍ വ്യക്തമായി കൈയ്യിലെ രേഖ നോക്കി ലക്ഷണം പറയാന്‍ കഴിയും. കാലാന്തരങ്ങളായി ഇത്തരം ലക്ഷണശാസ്ത്രങ്ങള്‍ക്ക് വളരെയധികം പ്രാധാന്യവും നല്‍കുന്നുണ്ട്. നമ്മുടെ ഭാവിയെപ്പറ്റിയും ഭാഗ്യത്തെപ്പറ്റിയും മുടിനാരിഴ കീറി പറയാന്‍ പലപ്പോഴും ഇത്തരം ശാസ്ത്രങ്ങള്‍ക്ക് കഴിയുന്നു. വട്ടമുഖമാണോ എങ്കില്‍ ഭാഗ്യം നിങ്ങളോടൊപ്പം

ആയുസ്സിന്റെ കാര്യം വരെ ഇതിലൂടെ പറയപ്പെടുന്നു. കൈയ്യിലെ ആയുര്‍രേഖയാണ് ഓരോരുത്തരുടേയും ആയുസ്സ് തീരുമാനിയ്ക്കുന്നത്. ഇതൊക്കെ അന്ധവിശ്വാസമാണെന്ന് കരുതി തള്ളിക്കളയുന്നവരും നമുക്ക് ചുറ്റും ഒട്ടും കുറവല്ല. എന്നാല്‍ കാലങ്ങളായി വിശ്വസിച്ചു പോരുന്ന പലതിനേയും അത്ര പെട്ടെന്ന് കൈവിടാന്‍ പലരും തയ്യാറാകുകയുമില്ല.

നമ്മുടെ കൈയ്യിലെ ആയുര്‍രേഖയ്ക്ക് ചില ശാസ്ത്രങ്ങളും വിശ്വാസങ്ങളും ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആയുര്‍രേഖ ആയുസ്സിനെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം.

ആയുര്‍രേഖ എന്ത്?

ആയുര്‍രേഖ എന്ത്?

എന്താണ് ആയുര്‍രേഖ എന്നത് പലര്‍ക്കും അറിയില്ല. നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളേയും ആയുസ്സിനേയും കാണിയ്ക്കുന്നതാണ് ആയുര്‍രേഖ. ആയുര്‍രേഖയെ പ്രതിനിധീകരിച്ചായിരിക്കും നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും സംഭവിയ്ക്കുന്നത്. ആയുര്‍രേഖയെക്കുറിച്ച് കൂടുതലറിയാം.

കൃത്യമായ നേര്‍രേഖ

കൃത്യമായ നേര്‍രേഖ

ആയുര്‍രേഖ കൃത്യമായുള്ള രേഖയിലാണെങ്കില്‍ നിങ്ങളുടെ ബാഹ്യമായ കരുത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ തീരമാനം എടുക്കാനുള്ള കഴിവും ഇതിലൂടെ പ്രകടമാകുന്നു. അതിലെല്ലാമുപരി ഇത് ജീവിത ദൈര്‍ഘ്യവും അര്‍ത്ഥപൂര്‍ണമായ ജീവിതവും പ്രദാനം ചെയ്യുന്നു എന്നതിനെ സൂചിപ്പിക്കുന്നു.

നേര്‍രേഖയെങ്കിലും വലിപ്പം കുറവ്

നേര്‍രേഖയെങ്കിലും വലിപ്പം കുറവ്

ചിലരുടെ ആയുര്‍രേഖ നേര്‍രേഖയാണെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് വലിപ്പം കുറവായിരിക്കും. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതായി വരും. ആയുസ്സിന്റെ നീളം മറ്റുള്ളവരെ അപേക്ഷിച്ച് അല്‍പം കുറവായിരിക്കും.

മുറിഞ്ഞു പോയ രേഖ

മുറിഞ്ഞു പോയ രേഖ

പലരുടെ കൈയ്യിലും ആയുര്‍രേഖയ്ക്ക് മുകളില്‍ മറ്റു പല രേഖകളും കാണപ്പെടും. അതിലുപരി ആയുര്‍രേഖ പകുതി വെച്ച് മുറിഞ്ഞു പോയ നിലയിലായിരിക്കുകയും ചെയ്യും. ഇത് സ്ത്രീകളിലാണെങ്കില്‍ ഭര്‍ത്താവിനോടൊത്ത് ദീര്‍ഘകാലം ജീവിയ്ക്കാം എന്നതിന്റെ സൂചനയാണ്.

 ആയുര്‍രേഖ മുറിയുന്നത്

ആയുര്‍രേഖ മുറിയുന്നത്

ആയുര്‍രേഖ പകുതിക്ക് വെച്ച് മുറിയുകയും എന്നാല്‍ ഒരു ഗ്യാപ്പിനു ശേഷം വീണ്ടും തുടരുകയും ചെയ്യുന്ന രീതിയില്‍ ആണെങ്കില്‍ അപകടങ്ങള്‍ നിങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് സാരം. എങ്കിലും ആയുസ്സിന് നീളം കൂടിയവരായിരിക്കും ഇവര്‍.

 ക്രമമല്ലാത്ത ആയുര്‍രേഖ

ക്രമമല്ലാത്ത ആയുര്‍രേഖ

പലര്‍ക്കും നേര്‍രേഖയിലല്ലാതെ വളഞ്ഞും പുളഞ്ഞും ആയുര്‍രേഖ കാണപ്പെടാറുണ്ട്. ആയുസ്സിന് യാതൊരു വിധത്തിലുള്ള കുഴപ്പവും ഉണ്ടാവില്ല. എന്നാല്‍ ജീവിതം അത്ര സുഖകരമായിരിക്കില്ല എന്നതാണ് മറ്റൊരു വിഷയം.

ചന്ദ്രാകൃതിയില്‍

ചന്ദ്രാകൃതിയില്‍

അര്‍ദ്ധചന്ദ്രാകൃതിയിലാണ് നിങ്ങളുടെ ആയുര്‍രേഖയെങ്കില്‍ സ്വദേശം വിട്ട് താമസിക്കാനുള്ള യോഗം നിങ്ങള്‍ക്കുണ്ട് എന്നതാണ് കാണിയ്ക്കുന്നത്. മാത്രമല്ല പങ്കാളിയ്ക്ക് നിങ്ങളുടെ ജീവിതത്തില്‍ ശക്തമായ സ്ഥാനം തന്നെ നല്‍കാന്‍ കഴിയും. ചില വീഴ്ചകള്‍ ആയുസ്സിനെ അപകടത്തിലാക്കും.

തലവരയും ആയുര്‍രേഖയും

തലവരയും ആയുര്‍രേഖയും

തലവരയും ആയുര്‍രേഖയും ഒരുമിച്ച് വരികയാണെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. പലപ്പോഴും പ്രണയവും വിവാഹവും പരാജയത്തിലേക്ക് നീങ്ങാന്‍ കാരണമാകും. എങ്കിലും ദീര്‍ഘായുസ്സ് തന്നെയായിരിക്കും ഇവര്‍ക്കുണ്ടാകുന്നത്.

തള്ളവിരലിനോട് ചേര്‍ന്ന്

തള്ളവിരലിനോട് ചേര്‍ന്ന്

മാതാപിതാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. അവരായിരിക്കും നിങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നതും. അവര്‍ക്കു വേണ്ടി എത്രയൊക്കെ ത്യാഗം ചെയ്യാനും നിങ്ങള്‍ തയ്യാറാകും.

പാമ്പിന്റെ ആകൃതിയില്‍

പാമ്പിന്റെ ആകൃതിയില്‍

നിങ്ങളുടെ ആയുര്‍രേഖയ്ക്ക് പാമ്പിന്റെ ആകൃതിയാണെങ്കില്‍ ജീവിതദൈര്‍ഘ്യം കൂടുതലാണ് എന്നാണ് പറയുന്നത്. ജീവിതത്തില്‍ എപ്പോഴും വിജയം മാത്രമായിരിക്കും ലക്ഷ്യം. എന്നാല്‍ ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ അത് മനസ്സില്‍ സൂക്ഷിക്കുന്നവരായിരിക്കും.

 തുടക്കത്തില്‍ തന്നെ മുറിഞ്ഞു പോയത്

തുടക്കത്തില്‍ തന്നെ മുറിഞ്ഞു പോയത്

തുടക്കത്തില്‍ തന്നെ മുറിഞ്ഞു പോയ ആയുര്‍രേഖയാണ് നിങ്ങള്‍ക്കെങ്കില്‍ അത് നിങ്ങളൊരു മടിയനാണ് എന്നതിന്റെ അടയാളമാണ്. ഈ മടിയായിരിക്കും പലപ്പോഴും നിങ്ങളുടെ ആയുസ്സെടുക്കുന്നതും.

English summary

What the Life Line On Your Palm Is Telling You

Want to know what your life line says about you? Read on to know more...
Story first published: Thursday, August 4, 2016, 11:49 [IST]
Subscribe Newsletter