വിവാഹത്തലേന്ന് ഇതു വേണമായിരുന്നോ?

Posted By:
Subscribe to Boldsky

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും എല്ലാവര്‍ക്കും അവരുടെ വിവാഹ ദിനം. വിവാഹത്തിനു ചിലപ്പോള്‍ മാസങ്ങള്‍ക്കു മുന്‍പേ തന്നെ വിവാഹ ഒരുക്കങ്ങള്‍ പലരും നടത്തും. പക്ഷേ വിവാഹത്തോടനുബന്ധിച്ച് നമ്മള്‍ നടത്തുന്ന പല ഒരുക്കങ്ങളും പലപ്പോവും പ്രശ്‌നങ്ങളിലാണ് അവസാനിയ്ക്കുന്നത്.

സ്വപ്‌നം കണ്ടിരിയ്ക്കുന്ന കല്ല്യാണം കുളമാക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. അതുകൊണ്ട് തന്നെ പലപ്പോഴും കല്ല്യാണം കേമമാക്കാന്‍ നടത്തുന്ന ഒരുക്കങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കാം. എങ്ങനെയെന്ന് നോക്കാം. പ്ലാസ്റ്റിക് കുപ്പികളിലെ അക്കങ്ങളിലെ മുന്നറിയിപ്പ്

 വൈകിയുള്ള ഉറക്കം

വൈകിയുള്ള ഉറക്കം

കല്ല്യാണത്തലേന്നെങ്കിലും നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക. വൈകിയുള്ള ഉറക്കം നിങ്ങളുടെ കണ്ണുകളേയും ശരീരത്തേയും അനാരോഗ്യത്തിലേക്കാക്കും. മാത്രമല്ല കണ്ണിനു ചുറ്റും കറുത്ത പാടുകള്‍ ഇവയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല ഉറക്കത്തിന്റെ കാര്യത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

 എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എരിവുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് വയറിനെ പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല വയറിന് അസുഖങ്ങള്‍ വരാനും ദഹനപ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്.

 മദ്യപിക്കുന്നത് ഒഴിവാക്കുക

മദ്യപിക്കുന്നത് ഒഴിവാക്കുക

വിവാഹത്തലേന്ന് മദ്യപിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ഡയറ്റിനെ തന്നെ പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല മദ്യം മാത്രമല്ല സോഫ്റ്റ്ഡ്രിങ്കുകളും പരമാവധി ഒഴിവാക്കുക.

പുതിയ ചര്‍മസംരക്ഷണ വസ്തുക്കള്‍

പുതിയ ചര്‍മസംരക്ഷണ വസ്തുക്കള്‍

കല്ല്യാണത്തിന് രണ്ട് ദിവസം മുന്‍പായിരിക്കും പലരും പുതിയ തരത്തിലുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ ഫലം നെഗറ്റീവ് ആയിരിക്കും. പെട്ടെന്ന് ക്രീമുകളും മറ്റും മാറി ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു.

മുടി മുറിയ്ക്കുന്നത്

മുടി മുറിയ്ക്കുന്നത്

വിവാഹത്തിന് ഒരാഴ്ച മുന്‍പ് മുടി മുറിയ്ക്കരുത്. ഇത് നമ്മുടെ ലുക്കിനെ തന്നെ മാറ്റി മറിയ്ക്കും. മുടി മുറിയ്ക്കണം എന്ന് അത്ര ആഗ്രഹമാണെങ്കില്‍ അത് രണഅടാഴ്ച മുന്‍പെങ്കിലും ആക്കുന്നതാണ് നല്ലത്.

 ഫേഷ്യല്‍ ചെയ്യുന്നത്

ഫേഷ്യല്‍ ചെയ്യുന്നത്

വിവാഹത്തലേന്ന് ഫേഷ്യല്‍ ചെയ്യുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഇത് ചര്‍മ്മം ചുവനന് നിറത്തിലാകാനും മുഖക്കുരുവിന്റെ പാടുകള്‍ എടുത്തു കാണിയ്ക്കാനും കാരണമാകും.

വെള്ളം കുടിയ്ക്കതിരിക്കുന്നത്

വെള്ളം കുടിയ്ക്കതിരിക്കുന്നത്

മന:പൂര്‍വ്വമല്ലെങ്കിലും വെള്ളം കുടിയ്ക്കാതിയ്ക്കുന്നതും നല്ല ശീലമല്ല. ഇത് തന്നെയാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഫേഷ്യല്‍ എന്നതാണ് കാര്യം.

 വാഹനമോടിയ്ക്കുന്നതും ശ്രദ്ധിച്ച്

വാഹനമോടിയ്ക്കുന്നതും ശ്രദ്ധിച്ച്

വാഹനമോടിയ്ക്കുമ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കുക. ഒരിക്കലും ഡ്രൈവിംഗില്‍ അശ്രദ്ധ കാണിയ്ക്കാതിരിക്കുക.

കൂടുതല്‍ വ്യായാമം

കൂടുതല്‍ വ്യായാമം

കൂടുതല്‍ വ്യായാമം ചെയ്യുമ്പോഴും ശ്രദ്ധിക്കുക. വിവാഹത്തിന് മസില്‍ പെരുപ്പിക്കാന്‍ വേണ്ടി വ്യായാമം കൂടുതല്‍ ചെയ്യാം എന്നൊരു ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ അത് വിവാഹപ്പന്തലില്‍ നിങ്ങളെ ക്ഷീണിതനാക്കുക മാത്രമേ ഉള്ളൂ.

 ഭക്ഷണകാര്യത്തില്‍ ശ്രദ്ധ

ഭക്ഷണകാര്യത്തില്‍ ശ്രദ്ധ

ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുക. ഡാര്‍ക്ക് ചോക്ലേറ്റ്, ഉയര്‍ന്ന ആസിഡ് അടങ്ങിയ ഭക്ഷണം, റെഡ് വൈന്‍, കട്ടന്‍ചായ എന്നിവ പരമാവധി ഉപയോഗിക്കാതിരിക്കുക.

English summary

10 Things not to do towards the Wedding

Here 10 Things not to do towards the Wedding, you should avoid on the eve of your wedding if you want your dream day to go without a glitch.
Story first published: Thursday, June 2, 2016, 11:32 [IST]