നിങ്ങളുടെ കയ്യില്‍ സ്റ്റാര്‍ചിഹ്നമോ, എങ്കില്‍.....

Posted By:
Subscribe to Boldsky

നമ്മുടെ കൈത്തലം ഭാവിയെക്കുറിച്ചു പല കാര്യങ്ങളും വെളിവാക്കുന്ന ഒന്നാണ്. പലരുടേയും കയ്യ് പല തരത്തിലുള്ളതാണ്. ഇതിലെ രേഖകളും അടയാളങ്ങളുമെല്ലാം പറയുന്ന കാര്യങ്ങളും പലതുണ്ട്.

ചില കൈകളില്‍ അപൂര്‍വങ്ങളായ പല അടയാളങ്ങളുമുണ്ടായിരിയ്ക്കും. ഇതിലൊന്നാണ് സ്റ്റാര്‍. കയ്യില്‍ ഓരോ സ്ഥാനങ്ങളിലായി ഗ്രഹങ്ങളുടെ വാസസ്ഥാനമുണ്ടെന്നു പറയും. ഇതിനോടു ചേര്‍ന്നാണ് നക്ഷത്രത്തിന്റെ അടയാളം കാണപ്പെടുന്നത്.

ഓരോ ഗ്രഹസ്ഥാനത്തോടും ചേര്‍ന്നു കാണുന്ന സ്റ്റാര്‍ ഒരാളെക്കുറിച്ചുള്ള ഏതാണ്ടു പൂര്‍ണചിത്രം, അതായത് സ്വഭാവങ്ങള്‍, ഭാവി, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്നിവയെക്കുറിച്ചു പറയുന്നു.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

ചൂണ്ടുവിരലിനു തൊട്ടു താഴെയായാണ് വ്യാഴത്തിന്റെ സ്ഥാനം. ഇതിലും അല്‍പം താഴെയായി, അതായത് അടിസ്ഥാനത്തിന് അടിയിലായി സ്റ്റാര്‍ അടയാളമുണ്ടെങ്കില്‍ ഇയാള്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ള, ധനികരായ ആളുകളുമായി സംസര്‍ഗമുണ്ടെന്നര്‍ത്ഥം. നിങ്ങള്‍ക്ക് അര്‍ഹിയ്ക്കാവുന്നതിനേക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുള്ളവരുമായി ബന്ധമുള്ളവര്‍. ഇത്തരം ബന്ധങ്ങള്‍ സ്വന്തം ഗുണത്തിനുപയോഗിയ്ക്കാന്‍ അറിയുന്നവര്‍. ജീവിതം തുടങ്ങിയതിനേക്കാള്‍ ഉയരത്തിലെത്തുമെന്നുറപ്പിയ്ക്കാം. വയസുകാലത്തും സന്തോഷകരമായ ജീവിതമുള്ളവര്‍.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

വ്യാഴത്തിനു തൊട്ടുതാഴെയായി സ്റ്റാര്‍ അടയാളമെങ്കില്‍ ജീവിതത്തില്‍ പദവിയും ഉയര്‍ച്ചയുമെല്ലാം നേടുമെന്നര്‍ത്ഥം. ക്ഷമാശീലം കുറവുള്ള ഇവര്‍ കുടുംബവുമായി വളരെ അടുപ്പമുള്ളവരായിരിയ്ക്കും.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

വ്യാഴത്തിന്റെ ക്രോസിലായാണ് സ്റ്റാണെങ്കില്‍ ഇത് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. കരിയറില്‍ ഉയര്‍ന്ന പദവിയിലെത്തും. കുടുംബജീവിതവും കരിയറുമെല്ലാം ഒരുപോലെ സന്തുഷ്ടമായിരിയ്ക്കും. പ്രശസ്തിയും പണവും ആത്മീയതയുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ ജീവിതം.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

ബുധന്റെ സ്ഥാനത്തിനു മുകളിലുള്ള സ്റ്റാര്‍ നിങ്ങള്‍ ചതികള്‍ക്കിരയാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഇത്തരം അടയാളമെങ്കില്‍ ആരെയും അമിതമായി വിശ്വസിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇവരുടെ സുഹൃത്തുക്കള്‍ പലരും ഇവരില്‍ നിന്നും ലാഭം മാത്രം പ്രതീക്ഷിച്ചു കൂടെക്കൂടുന്നവരായിരിയ്ക്കും.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

ചൊവ്വയുടെ സ്ഥാനത്തിനു തൊട്ടുതാഴെയായി കാണുന്ന സ്റ്റാര്‍ ദൗര്‍ഭാഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. ലക്ഷ്യത്തോടടുത്തെത്തുമ്പോഴേയ്ക്കും ലക്ഷ്യം അകന്നു പോകുന്നതായി ഇത്തരക്കാര്‍ക്ക് അനുഭവമുണ്ടാകും. ഇഷ്ടപ്പെടുന്നതിനു വേണ്ടി കഠിനമായി യത്‌നിയ്‌ക്കേണ്ടി വരും. യോഗയും ധ്യാനവും ഇത്തരക്കാരെ അസന്തുഷ്ടിയില്‍ നിന്നും കര കയറാന്‍ സഹായിക്കും.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

ശുക്രന്റെ സ്ഥാനത്തിനു താഴെയായി കാണപ്പെടുന്ന സ്റ്റാര്‍ അടയാളം എതിര്‍ലിംഗത്തില്‍ പെട്ടയാളില്‍ നിന്നും ദൗര്‍ഭാഗ്യം സംഭവിയ്ക്കുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രണയകാര്യത്തില്‍ ദൗര്‍ഭാഗ്യം സംഭവിയ്ക്കുന്ന ഇവര്‍ ഇതിനിരയാകുന്നത് ഒരിക്കലും തൃപ്തിപ്പെടാത്ത സ്വഭാവമുള്ളതതു കൊണ്ടാണ്. പ്രണയത്തില്‍ പരാജയപ്പെടുമ്പോള്‍ പ്രതികാരമനോഭാവമുള്ളവരാകുന്നവര്‍. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ ഇവര്‍ ജീവിതത്തില്‍ നഷ്ടങ്ങള്‍ സംഭവിയ്ക്കുന്നവരായിരിയ്ക്കും.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

ഈ സ്ഥാനത്തു സ്റ്റാറെങ്കില്‍ 40 വയസിനോടടുത്ത് എന്തെങ്കിലും അത്യാഹിതം സംഭവിയ്ക്കാന്‍ സാധ്യതയുള്ളവരാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. മധ്യവയസു പിന്നിട്ടാല്‍ പിന്നീടുള്ള കാലം നല്ല രീതിയില്‍ കഴിയാം.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

അപ്പോളോ ലൈന്‍ അവസാനഭാഗത്തായി സ്റ്റാറെങ്കില്‍ ഭാഗ്യമുള്ളവരായിരിയ്ക്കും. കഠിനാധ്വാനിയെങ്കില്‍ കരിയറില്‍ ഉയരങ്ങളിലെത്താന്‍ സാധിയ്ക്കും. നല്ല ആത്മവിശ്വാസമുള്ള, നല്ലപോലെ സംസാരിയ്ക്കുന്ന, പ്രശസ്തി നേടുന്നയാളായിരിയ്ക്കും.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

ബുധരേഖയുടെ അവസാനഭാഗത്തോടു ചേര്‍ന്നു കാണുന്ന സ്റ്റാര്‍ അടയാളം അനാരോഗ്യമാണ് സൂചിപ്പിയ്ക്കുന്നത്. വലിയ സിറ്റികളില്‍ ജീവിയ്ക്കാന്‍ താല്‍പര്യപ്പെടുന്ന ഇവര്‍ എല്ലാതരം ജനവിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിയ്ക്കും.

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

കയ്യില്‍ സറ്റാര്‍ ചിഹ്നമോ, എങ്കില്‍.....

ബുധരേഖയുടെ അവസാനഭാഗത്തോടു ചേര്‍ന്നു തൊട്ടു മുകളിലായി കാണുന്ന സ്റ്റാര്‍ അനാരോഗ്യത്തേയും ധനപ്രശ്‌നങ്ങളേയും സൂപ്പിപ്പിയ്ക്കുന്നു. പണം സമ്പാദിയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടേണ്ടി വരുന്ന വിഭാഗക്കാര്‍.

English summary

Significance Of Star Symbol In Your Hand

Here are some of the significance of star symbol in your hand. Read more to know about,
Subscribe Newsletter