For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്ലാം പ്രകാരം ആര്‍ത്തവമുള്ള സ്‌ത്രീയെന്നാല്‍....

|

ആര്‍ത്തവം സ്‌ത്രീ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണെങ്കിലും ഇന്ത്യയില്‍ ഇതിന്‌ ഭാഷ്യങ്ങള്‍ പലതാണ്‌. ആര്‍ത്തവദിവസങ്ങളില്‍ സ്‌ത്രീ അശുദ്ധിയുള്ളവളാണെന്നാണ്‌ പൊതുവെ കണക്കാക്കപ്പെടുന്നത്‌.

ഈ വിശ്വാസത്തിനു ബലം നല്‍കുന്ന ആര്‍ത്തവത്തെ സംബന്ധിച്ചുള്ള മതപരമായ കാഴ്‌ചപ്പാടുകളാണ്‌. വിവിധ മതങ്ങളില്‍ വിവിധ രീതികളിലാണ്‌ ആര്‍ത്തവത്തെ കാണുന്നത്‌.

മതപ്രകാരം ആര്‍ത്തവത്തെ കുറിച്ചുള്ള വിശ്വാസങ്ങളെക്കുറിച്ചറിയൂ,

ഹൈന്ദവവിശ്വാസപ്രകാരം

ഹൈന്ദവവിശ്വാസപ്രകാരം

ഹൈന്ദവവിശ്വാസപ്രകാരം ആര്‍ത്തവമുള്ള സ്‌ത്രീയ ക്ഷേത്രങ്ങളില്‍ പ്രവേശിയ്‌ക്കുന്നതും വിളക്കു കത്തിയ്‌ക്കുന്നതും പൂജാസംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇതിനുള്ള സാമഗ്രികള്‍ തൊടുന്നതുമെല്ലാം അശുദ്ധിയാണ്‌.

 വിലക്കായിരുന്നു.

വിലക്കായിരുന്നു.

പണ്ടുകാലത്ത്‌ സ്‌ത്രീകള്‍ അടുക്കളയില്‍ കയറുന്നതും കിണറ്റില്‍ നിന്നും വെള്ളം കോരുന്നതും മറ്റുള്ളവരെ സ്‌പര്‍ശിയ്‌ക്കുന്നതുമെല്ലാം വിലക്കായിരുന്നു. ഈ സമയത്തു സ്‌ത്രീയ്‌ക്കു കഴിയാനായി പ്രത്യേകം മുറി വരെയുണ്ടായിരുന്നു. ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും ഇവ നില നില്‍ക്കുന്നുണ്ട്‌.

ഇസ്ലാം

ഇസ്ലാം

ഇസ്ലാം വിശ്വാസപ്രകാരം ആര്‍ത്തവസമയത്തു സ്‌ത്രീയ മതപരമായ അനുഷ്‌ഠാനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണം. ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാമെങ്കിലും പ്രാര്‍ത്ഥനയരുത്‌. ഈ സമയത്തു ശാരീരികബന്ധവും ഇസ്ലാം വിലക്കുന്നു.

ക്രിസ്‌ത്യന്‍ വിശ്വാസപ്രകാരം

ക്രിസ്‌ത്യന്‍ വിശ്വാസപ്രകാരം

ക്രിസ്‌ത്യന്‍ വിശ്വാസപ്രകാരം ആര്‍ത്തവസമയത്ത്‌ സ്‌ത്രീ വൃത്തിയില്ലാത്തവളാണെന്നാണ്‌ വിശ്വാസം. എന്നാല്‍ ആരാധനാലയങ്ങളില്‍ പോകുന്നതിനോ മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനോ വിലക്കില്ല.

സിഖ്‌ വിശ്വാസപ്രകാരം

സിഖ്‌ വിശ്വാസപ്രകാരം

സിഖ്‌ വിശ്വാസപ്രകാരം ആര്‍ത്തവസമയത്തും സ്‌ത്രീ ശുദ്ധിയുള്ളവളാണ്‌. ഇവര്‍ക്ക്‌ വിലക്കുകളുമില്ല. ദൈവം നല്‍കിയതാണ്‌ സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവമെന്ന വിശ്വാസമാണ്‌ ഈ മതത്തിലുള്ളത്‌.

ജൂതവിശ്വാസപ്രകാരം

ജൂതവിശ്വാസപ്രകാരം

ജൂതവിശ്വാസപ്രകാരം ആര്‍ത്തവമുള്ള സ്‌ത്രീയെ സ്‌പര്‍പശിയക്കുന്നവര്‍ വരെ അശുദ്ധിയാകുമെന്നും ശുദ്ധി തിരിച്ചു കിട്ടാന്‍ ഇവര്‍ കുളിയ്‌ക്കണമെന്നും നിര്‍ദേശിയ്‌ക്കുന്നു.

കശ്‌മീരില്‍

കശ്‌മീരില്‍

കശ്‌മീരില്‍ ആര്‍ത്തവസമയത്തെ സ്‌ത്രീയെ മറ്റുള്ളവര്‍ സംരക്ഷിയ്‌ക്കുന്നത്‌, സഹായിക്കുന്നത്‌ ദൈവപ്രീതി നല്‍കുമെന്നാണ്‌ വിശ്വാസം. ആര്‍ത്തവമുള്ള സ്‌ത്രീയെ വിലക്കപ്പെട്ടവളായി കാണുന്നുമില്ല.ആര്‍ത്തവസംബന്ധമായ കെട്ടുകഥകള്‍

English summary

Menstrual Taboos According To Different Religions In India

Menstrual Taboos According To Different Religions In India, Read more to know about,
Story first published: Saturday, September 17, 2016, 16:39 [IST]
X
Desktop Bottom Promotion