For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളോ?

|

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പലപ്പോഴും ഒരു വ്യക്തി വളരുന്ന കാഴ്ചപ്പാടനുസരിച്ചായിരിക്കും രൂപപ്പെടുക. ഒരു വ്യക്തിയുടെ വളര്‍ച്ചയില്‍ കുടുംബവും സമൂഹവും വഹിക്കുന്ന പങ്കാണ് പലപ്പോഴും അയാള്‍ വളര്‍ന്നു വരുമ്പോള്‍ വിശ്വാസമായും ചിലപ്പോള്‍ അന്ധവിശ്വാസമായും മാറുക.

എന്നാല്‍ അന്ധവിശ്വാസങ്ങളുടെ വിളനിലമാണ് പലപ്പോഴും നമ്മുടെ നാട്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള വിശ്വാസങ്ങളായിരിക്കും നമ്മെ ഓരോരുത്തരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!

വിശ്വാസമായാലും അന്ധവിശ്വാസമായാലും അതിനു പിന്നില്‍ ഒരു ശാസ്ത്രീയ കാരണം ഉണ്ടാകും. പലപ്പോഴും ശാസ്ത്രീയമായ അടിസ്ഥാനങ്ങളേക്കാള്‍ നമ്മുടെ വിശ്വാസങ്ങള്‍ക്കാവും പ്രാധാന്യം നല്‍കപ്പെടുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ നമ്മള്‍ ഇപ്പോഴും പിന്തുടര്‍ന്നു പോരുന്ന ചില വിശ്വാസങ്ങള്‍ എന്നു നോക്കാം.

ചൊവ്വാഴ്ച മുടി വെട്ടരുത്

ചൊവ്വാഴ്ച മുടി വെട്ടരുത്

ചൊവ്വാഴ്ച മുടി വെട്ടുന്നത് നല്ലതല്ല എന്നൊരു വിശ്വാസം നമുക്കിടയിലുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിനു കാരണം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ചൊവ്വാഴ്ച മുടി വെട്ടുന്നയാള്‍ അവധിയായിരിക്കും. എന്നാല്‍ ഇപ്പോള്‍ അവധി ഞായറാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ചൊവ്വാഴ്ച മുടി വെട്ടുന്നത് ശരിയല്ലെന്ന വിശ്വാസം തന്നെ പിന്തുടരുന്നു.

വീടിനകത്ത് കുടനിവര്‍ത്തരുത്

വീടിനകത്ത് കുടനിവര്‍ത്തരുത്

എന്തുകൊണ്ടാണ് വീടിനകത്ത് കുട നിവര്‍ത്തരുതെന്ന് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? വീടിനകത്തു കുട നിവര്‍ത്തിയാല്‍ പലപ്പോഴും ചുറ്റുമിരിക്കുന്ന സാധനങ്ങള് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതും ഒരു അന്ധവിശ്വാസമായി കണക്കിലെടുത്ത് വിശ്വസിച്ചു പോരുന്നവരാണ് നമ്മള്‍.

നാരങ്ങയും പച്ചമുളകും

നാരങ്ങയും പച്ചമുളകും

ചില വീടുകളിലെങ്കിലും കണ്ടിട്ടുണ്ടാകും നാരങ്ങയും പച്ചമുളകും മാലകോര്‍ത്ത് കെട്ടിയിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലെ ശാസ്ത്രീയ കാരണം എന്താണെന്നു വെച്ചാല്‍ വീടിന് സുഗന്ധം ലഭിയ്ക്കാനും കൊതുകിനേയും മറ്റു കീടങ്ങളേയും തുരത്താനും നാരങ്ങ ബെസ്റ്റ് ആണ് എന്നതു തന്നെയാണ്.

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കരുത്

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കരുത്

പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നത് നിര്‍ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. എന്നാല്‍ പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ പലപ്പോഴും ഇത് കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാക്കും എന്നതാണ് വാസ്തവം.

സൂര്യാസ്തമയത്തിനു ശേഷം നഖം മുറിക്കരുത്

സൂര്യാസ്തമയത്തിനു ശേഷം നഖം മുറിക്കരുത്

സൂര്യാസ്തമയത്തിനു ശേഷം നഖം മുറിയ്ക്കുന്നത് നല്ലതല്ല. എന്നാല്‍ മൂര്‍ച്ചയേറിയ ബ്ലേഡോ നെയില്‍ കട്ടറോ കൊണ്ട് സന്ധ്യ നേരങ്ങളില്‍ നഖം മുറിയ്ക്കുമ്പോള്‍ അത് അപകടമുണ്ടാക്കും എന്നതാണ് കാര്യം.

ഗ്രഹണസമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്

ഗ്രഹണസമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്

ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത് എന്നാണ് കാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസം. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ സൃഷ്ടിക്കുന്ന അപകടമാണ് പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ക്കു പിറകിലുള്ളത്.

വൈകുന്നേരം അടിച്ചു വാരരുത്

വൈകുന്നേരം അടിച്ചു വാരരുത്

വൈകുന്നേരങ്ങളില്‍ അടിച്ചു വാരുന്നത് നല്ലതല്ലെന്ന് പലപ്പോഴും നമ്മുടെ അന്ധവിശ്വാസങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നതാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ തറയിലുള്ള പല കാര്യങ്ങളും അരണ്ടവെളിച്ചത്തില്‍ കാണാന്‍ കഴിയില്ലെന്നതാണ് പ്രധാന കാരണം.

Read more about: insync life ജീവിതം
English summary

List Of Crazy Superstitious Beliefs In India

In this article, we are here to share some of the superstitious beliefs people follow. Read on to know about these crazy superstitions people follow.
Story first published: Thursday, February 11, 2016, 16:05 [IST]
X
Desktop Bottom Promotion