For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവോണത്തെ വരവേറ്റ് മലയാളികള്‍

|

എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ഓണവും ഓണാഘോഷങ്ങളുമുണ്ട്. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മാറ്റാന്‍ ഇന്ന് തിരുവോണത്തെ വരവേറ്റു കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഐതിഹ്യങ്ങളുടെ കലവറ എന്ന് വേണമെങ്കില്‍ ഓരോ ഓണക്കാലത്തേയും വിശേഷിപ്പിക്കാം.

പൂവിളികളും ആഘോഷങ്ങളുമായി ഓണം ആഘോഷിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവയില്‍ പലതും ഇന്‍സ്റ്റന്റ് ഓണത്തിലേക്ക് വഴിമാറി എന്നത് മറ്റൊരു സത്യം. എന്നാല്‍ മലയാളിക്കിന്നും ഓണം ഓരോ അനുഭവമാണ്. പൊന്നിന്‍ ചിങ്ങ മാസത്തിലെ അത്തം മുതല്‍ തിരുവോണം വരെ ആഘോഷിക്കുന്ന ഓണം എന്നും ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്ന് തന്നെയാണ്.

 ഓണപ്പൂക്കളം

ഓണപ്പൂക്കളം

ഓണപ്പൂക്കളമാണ് ഇതില്‍ പ്രധാനപ്പെട്ടതും. കുട്ടികളും മുതിര്‍ന്നവരും എന്ന് വേണ്ട പ്രായഭേദമന്യേ എല്ലാവരും പൂക്കളമൊരുക്കാനായി ഒത്തു കൂടുന്നു. എന്നാല്‍ 10 ദിവസവും പൂക്കളം ഉണ്ടെങ്കിലും തിരുവോണത്തിനിടുന്ന പൂക്കളം അത് അതിഗംഭീരം തന്നെയായിരിക്കും.

ഐതിഹ്യങ്ങള്‍

ഐതിഹ്യങ്ങള്‍

പൂക്കളത്തിനുമുണ്ട് ചില ഐതിഹ്യങ്ങള്‍. പൂക്കളത്തിന്റെ ഒന്നാം നിലയില്‍ ഗണപതി, രണ്ടാം നിലയില്‍ പാര്‍വ്വതി, മൂന്നമത്തേതില്‍ ശിവന്‍, നാലമത്തേതില്‍ ബ്രഹ്മാവ്, അഞ്ചില്‍ പഞ്ച പ്രാണങ്ങള്‍, ആറില്‍ സുബ്രഹ്മണ്യന്‍, ഏഴില്‍ ഗുരുനാഥന്‍ എട്ടില്‍ ദിക്പാലകന്‍മാര്‍ ഒമ്പതില്‍ ഇന്ദ്രന്‍ പത്തില്‍ മഹാവിഷ്ണു എന്നീ ക്രമമനുസരിച്ചാണ് പൂക്കളം ഒരുക്കേണ്ടത്.

തൃക്കാക്കരയപ്പനും

തൃക്കാക്കരയപ്പനും

തൃക്കാക്കരയപ്പനും ഓണത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമാണ്. തെക്കന്‍ ജില്ലകളിലാണ് സാധാരണയായി തൃക്കാക്കരയപ്പനെ വെയ്ക്കുന്നത്. അരിമാവ് കൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണ് കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി വെയ്ക്കുന്നു. പിന്നീട് പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നല്‍കുന്നു.

ഓണക്കോടി

ഓണക്കോടി

ഓണക്കോടിയും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പുതിയ വസ്ത്രം ധരിച്ച് കുട്ടികളും മുതിര്‍ന്നവരും തിരുവോണത്തെ വരവേല്‍ക്കുന്നു.

ഓണസദ്യ

ഓണസദ്യ

ഓണസദ്യയുടെ കാര്യം പിന്നെ പറയേണ്ടതില്ല. ഓണത്തിന് സദ്യയൊരുക്കി പഴവും പപ്പടവും പാസവും എല്ലാം കൂട്ടി സദ്യ കഴിയ്ക്കുന്നതിന്റെ സുഖവും സന്തോഷവും ഒന്ന് വേറെ തന്നെയാണ്.

ഓണക്കളികള്‍

ഓണക്കളികള്‍

ഓണക്കളികള്‍ ഓണത്തിന്റെ മാത്രം പ്രത്യേകതയാണ്. നിരവധി തരത്തിലുള്ള നാടന്‍ കളികളാണ് ഓണത്തിന് ഉള്ളത്. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും എല്ലാം ഓണത്തിന്റെ മാത്രം പ്രത്യേകതയാണ്.

English summary

Interesting facts about thiruvonam

Tiruvonam is the famous harvest festival in Kerala, Onam will be celebrated across the state.
X
Desktop Bottom Promotion