ശരീരം പറയും നുണകള്‍, വിശ്വസിച്ചേ പറ്റൂ...

Posted By:
Subscribe to Boldsky

നമുക്കറിയാത്ത കാര്യങ്ങള്‍ പഠിയ്ക്കാനും പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവു നേടാനുമാണ് നമ്മള്‍ സ്‌കൂളില്‍ പോകുന്നതും വിദ്യാഭ്യാസം നേടുന്നതും. എന്നാല്‍ നമ്മുടെ ശരീരം നമ്മളോട് തന്നെ നുണ പറയാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാവും. പലപ്പോഴും ഇത്തരം നുണകള്‍ നമ്മള്‍ വിശ്വസിച്ചു കളയും.

കാരണം നമ്മുടെ ശരീരം നമ്മളോട് കള്ളത്തരം കാണിയ്ക്കില്ല എന്നതു കൊണ്ട് തന്നെ. എന്നാല്‍ ഇത്തരത്തില്‍ ശരീരം ചെയ്യുന്ന അല്ലെങ്കില്‍ നമ്മളെ പറ്റിയ്ക്കുന്ന ചില കാര്യങ്ങള്‍ നോക്കാം. മരിച്ചവര്‍ക്ക് ജീവനോടെ തിരിച്ചുവരവ്, ശാസ്ത്രസത്യം

തലച്ചോറിന്റെ 10%

തലച്ചോറിന്റെ 10%

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനം മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ. ബാക്കിയെല്ലാം നമ്മള്‍ അപ്പോഴത്തെ പ്രവര്‍ത്തിക്കനുസരിച്ച് ചെയ്യുന്നതാണ് എന്നതാണ് സത്യം.

പഞ്ചസാര കഴിയ്ക്കുന്നത്

പഞ്ചസാര കഴിയ്ക്കുന്നത്

കുട്ടികള്‍ മധുരം കഴിയ്ക്കുന്നത് കാണുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് ദേഷ്യം വരും. കാരണം മധുരം അത്രയേറെയാണ് നമ്മുടെ ശരീരത്തെ ദോഷകരമായ ബാധിയ്ക്കുന്നത്. തടി കൂട്ടാനും പല്ലിനെ ചീത്തയാക്കാനും എല്ലാം മധുരം കാരണമാകുന്നു. എന്നാല്‍ നമ്മുടെ ശരീരത്തിന് ഏറ്റവും ഇഷ്ടവും മധുരത്തോടാണ് എന്നത് തന്നെ മറ്റൊരു കാര്യം.

 വെള്ളം കുടി

വെള്ളം കുടി

ദിവസവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും ചുരുങ്ങിയത് കുടിയ്ക്കണം എന്ന് കേട്ട് കേട്ട് ശീലമായിക്കാണും നമുക്ക്. എന്നാല്‍ യാതൊരു പണിയും ചെയ്യാതെ അലസനായി ഇരിയ്ക്കുന്ന ഒരാള്‍ ഒരിക്കലും 8 ഗ്ലാസ്സ് വെള്ളം കുടിയ്‌ക്കേണ്ട ആവശ്യമില്ല. ഇത് പലപ്പോഴും അപകടത്തിലേക്കാണ് അവരെ കൊണ്ട് ചെന്നെത്തിയ്ക്കുക.

കണ്ണിന്റെ കാഴ്ച

കണ്ണിന്റെ കാഴ്ച

മറ്റൊന്നാണ് അടുത്തിരുന്ന് ടി വി കണ്ടാല്‍, അല്ലെങ്കില്‍ ഇരുട്ടത്തിരുന്ന് പുസ്തകം വായിച്ചാല്‍ കണ്ണിന്റെ കാഴ്ച കുറയും എന്ന്. എന്നാല്‍ കണ്ണിന്റെ കാഴ്ചയേയും മറ്റും സ്വയം അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവ് കണ്ണിനുണ്ട് എന്നതാണ് സത്യം.

പഞ്ചേന്ദ്രിയങ്ങളോ?

പഞ്ചേന്ദ്രിയങ്ങളോ?

കാലങ്ങളായി നമ്മള്‍ വിശ്വസിയ്ക്കുന്നു നമുക്ക് കാഴ്ച, രുചി, മണം, സ്പര്‍ശനം, കേള്‍വി എന്നിവ മാത്രം അറിയാനുള്ള കഴിവേ ശരീരത്തിനുള്ളൂ എന്നാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ സെന്‍സ് ഉണ്ടെന്നതാണ് സത്യം.

 പല്ലിന്റെ നിറം

പല്ലിന്റെ നിറം

വെളുത്ത പല്ലുകളാണ് ആരോഗ്യത്തിന്റേയും വൃത്തിയുടേയും രഹസ്യം എന്നാണ് പലരുടേയും വിചാരം. എന്നാല്‍ പല്ലിന് അല്‍പം മഞ്ഞ നിറം ഉണ്ടാവണം എന്നതാണ് സത്യം. അതാണ് ആരോഗ്യമുള്ള പല്ല്.

രുചിയറിയാന്‍ നാവ്

രുചിയറിയാന്‍ നാവ്

വര്‍ഷങ്ങളായി നമ്മള്‍ രുചിമുകുളങ്ങളെ പലപ്പോഴും തെറ്റിദ്ധരിയ്ക്കുന്നു. എന്നാല്‍ രുചി മുകുളങ്ങള്‍ എല്ലാം ഒരുമിച്ചാണ് എന്നതാണ് സത്യം. ഏത് രുചി വേണമെങ്കിലും ഇതിന് പെട്ടെന്ന് തന്നെ തിരിച്ചറിയാം എന്നത് മാത്രമാണ് പ്രത്യേകത.

വിരല്‍ പൊട്ടിയ്ക്കുന്നത്

വിരല്‍ പൊട്ടിയ്ക്കുന്നത്

പലരും വിരല്‍ ഇടയ്ക്കിടയ്ക്ക് പൊട്ടിച്ചു കൊണ്ടിരിയ്ക്കും. പലരുടേയും വിചാരവും ഇത് ആര്‍ത്രൈറ്റിസ് ലക്ഷണമാണ് എന്നാണ്. എന്നാല്‍ ഇതൊരു സ്വാഭാവിക പ്രക്രിയ മാത്രം.

ഷേവ് ചെയ്യുമ്പോള്‍

ഷേവ് ചെയ്യുമ്പോള്‍

ദിവസവും ഷേവ് ചെയ്താല്‍ രോമവളര്‍ച്ച വര്‍ദ്ധിയ്ക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ദിവസവും ഷേവ് ചെയ്യാതിരുന്നാലാണ് രോമവളര്‍ച്ച വര്‍ദ്ധിയ്ക്കുന്നത്.

English summary

Lies About The Human Body That You Shouldn't Believe

Lies About the Human Body You Learned in Kindergarten, read to know more.
Subscribe Newsletter