പൊതുവായ പുരുഷകള്ളങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും കള്ളം പറയുന്നത് സാധാരണം. കള്ളമല്ലെന്ന വിവരണത്തോടെയായിരിക്കും ചിലപ്പോള്‍ കള്ളം പറയുന്നതെന്നാണ് ഏറ്റവും രസകരം. ഇതിലും ചില പൊതുസ്വഭാവങ്ങള്‍ കാണിക്കും.

പുരുഷന്മാര്‍ സ്ത്രീകളോട് പറയുന്ന കള്ളങ്ങളുടെ പൊതു സ്വാഭാവം നോക്കൂ.

എനിക്ക് നിന്നെ വിളിക്കാന്‍ പറ്റില്ല, ഞാന്‍ ആ സമയത്ത് എവിടെയായിരിക്കുമെന്ന് പറയാനുമാവില്ല. ഇത് പൊതുകള്ളങ്ങളുടെ ഗണത്തില്‍ പെടുത്താം. വിശ്വസിക്കാന്‍ തീരെ വയ്യാത്ത കാര്യം. ഇത്തരം ഒഴിവുകഴിവുകള്‍ പറയുമ്പോള്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

മദ്യപാനത്തിന്റെ പേരില്‍ പങ്കാളികള്‍ തമ്മില്‍, അത് ഭാര്യാഭര്‍ത്താക്കന്മാരാണെങ്കിലും കാമുകീ കാമുകന്മാരാണെങ്കിലും വഴക്കുണ്ടാക്കുക പതിവാണ്. ഇവിടെ ആണുങ്ങള്‍ പറയുന്ന ഒരു എക്‌സ്‌ക്യൂസുമുണ്ട്, പ്രത്യേകിച്ച് പാര്‍ട്ടിക്കും മറ്റും പോകുമ്പോള്‍, അധികം കുടിക്കില്ല, കുടിക്കില്ല എന്നൊക്കെ.

couple

ഇവിടെ വാക്കു പാലിക്കുന്നവര്‍ ചുരുക്കം. പങ്കാളിയുടെ കണ്ണുവെട്ടിച്ചാണെങ്കിലും മദ്യപിക്കാന്‍ ആണുങ്ങള്‍ വഴി കണ്ടെത്തും.

സൗന്ദര്യം എനിക്കു പ്രശ്‌നമല്ലെന്ന് വീമ്പു പറയുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വെറുംവാക്കു മാത്രമായിരിക്കും. സ്ത്രീ ഗുണങ്ങളില്‍ സൗന്ദര്യത്തിന് പുരുഷന്‍ പ്രത്യേക സ്ഥാനം തന്നെ കൊടുക്കുന്നുണ്ടെന്നതാണ് സത്യം.

English summary

Common Lies Told By Men

Here are some of the common lies told by men. Read more to know about,
Story first published: Monday, March 28, 2016, 23:52 [IST]