For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി തെറിയ്ക്കാന്‍ ഈ നിസ്സാര കാരണങ്ങള്‍

ജോലിയ്ക്കായി റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് നിങ്ങളുടെ സ്വപ്‌നം..

|

ജോലി സ്വന്തമാക്കുക എന്നത് പലരുടേയും ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ ആഗ്രഹിച്ച് കിട്ടിയ ജോലി നഷ്ടപ്പെടാനും ചെറിയ ചില അശ്രദ്ധ മതി. നമ്മള്‍ വരുത്തുന്ന ചില്ലറത്തെറ്റുകള്‍ മതി ഇത്തരത്തില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടാന്‍. നിങ്ങളുടെ കൈയ്യെത്തും ദൂരത്ത് നല്ല നല്ല അവസരങ്ങള്‍ നഷ്ടപ്പെടാന്‍ പലപ്പോഴും ഈ തെറ്റുകള്‍ കാരണമാകും.

നിങ്ങളുടെ റെസ്യൂമില്‍ ഒഴിവാക്കേണ്ട ഇത്തരം തെറ്റുകളെ നിസ്സാരമായി കാണരുത്. ബയോഡാറ്റ അയയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഇത്തരം ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഫോട്ടോ നല്‍കുന്നത്

ഫോട്ടോ നല്‍കുന്നത്

റെസ്യൂമില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം ഫോട്ടോ നല്‍കുക. അല്ലാത്ത പക്ഷം അത് നിങ്ങളെക്കുറിച്ച് നെഗറ്റീവ് ഇംപ്രഷന്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിയ്ക്കുകയുള്ളൂ.

 കൈയ്യെഴുത്തിലെ റെസ്യൂമെ

കൈയ്യെഴുത്തിലെ റെസ്യൂമെ

റെസ്യൂമെ തയ്യാറാക്കുമ്പോള്‍ ഒരിക്കലും കൈയ്യെഴുത്തില്‍ തയ്യാറാക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടാക്കാന്‍ കാരണമാകും.

 അക്ഷരത്തെറ്റ്

അക്ഷരത്തെറ്റ്

അക്ഷരത്തെറ്റ് ഉണ്ടാക്കുന്നതും നിങ്ങള്‍ക്ക് കിട്ടാന്‍ ഉദ്ദേശിയ്ക്കുന്ന ജോലി ഇല്ലാതാവാനാണ് കാരണമാകുക. നിങ്ങളുടെ യോഗ്യത പോലും ഇവിടെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

 പേജിന്റെ എണ്ണം

പേജിന്റെ എണ്ണം

റെസ്യൂം തയ്യാറാക്കുമ്പോള്‍ പേജിന്റെ എണ്ണം പോലും ശ്രദ്ധിക്കണം. കാരണം രണ്ട് പേജില്‍ കൂടുതലുള്ള റെസ്യൂം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

 വിവരങ്ങള്‍ കൃത്യം

വിവരങ്ങള്‍ കൃത്യം

ബയോഡാറ്റയില്‍ നല്‍കിയിരിക്കുന്ന വിവരം കൃത്യമായിരിയ്ക്കണം. ആവശ്യമില്ലാത്ത വിവരങ്ങള്‍ ഒരിക്കലും ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തരുത്.

 വര്‍ണശബളം

വര്‍ണശബളം

വര്‍ണശബളമായ റെസ്യൂം ഒഴിവാക്കുക. ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. ബ്ലാക്ക് ആന്റ് വൈറ്റില്‍ മാത്രം റെസ്യൂം തയ്യാറാക്കുക.

 റെസ്യൂം എന്നെഴുതണ്ട

റെസ്യൂം എന്നെഴുതണ്ട

റെസ്യൂം എന്ന് മുകളില്‍ എഴുതേണ്ട ആവശ്യമില്ല. ഇത് ശരിയായ നടപടിയല്ല എന്നതാണ് സത്യം.

 അക്ഷരങ്ങളുടെ വലിപ്പം

അക്ഷരങ്ങളുടെ വലിപ്പം

അക്ഷരങ്ങളുടെ വലിപ്പമാണ് മറ്റൊന്ന്. ഓരോ അക്ഷരത്തിനും ഓരോ വലിപ്പമാണെങ്കില്‍ അതുണ്ടാക്കുന്നതും നെഗറ്റീവ് ഇംപ്രഷന്‍ തന്നെയായിരിക്കും.

English summary

Avoid These Mistakes To Bag Your Dream Job

Things You Should Avoid Doing On Your CV If You Want To Land Your Dream Job.
Story first published: Thursday, December 15, 2016, 15:18 [IST]
X
Desktop Bottom Promotion