ചുണ്ടുകള്‍ പറയും സ്വഭാവ കഥകള്‍

Posted By:
Subscribe to Boldsky

ചുണ്ടുകള്‍ നോക്കിയും ഒരാളുടെ സ്വഭാവത്തെക്കുറിച്ചു പറയാനാകും. ചൈനീസ് രീതിയനുസരിച്ചാണ് ഇത് പിന്‍തുടരുന്നത്.

ചുണ്ടുകള്‍ നോക്കി സ്വഭാവം പറയുന്നതിന് ലിപ്‌സോളജി എന്നാണ് പറയുന്നത്. മുകള്‍ ചുണ്ടിന്റെ നടുവിലെ ആകൃതി, ചുണ്ടിന്റെ വലിപ്പം, മാംസളത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശദീകരണം.

ലിപ്‌സോളജി പ്രകാരം ചുണ്ടുകള്‍ ഏതെല്ലാ വിധത്തിലാണ് ഒരാളുടെ സ്വഭാവത്തെ നിര്‍വചിയ്ക്കുന്നതെന്നറിയൂ,

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ഹൃദയാകൃതിയുള്ള ചുണ്ടുകളുള്ളവര്‍ പുതിയ ഐഡിയകള്‍ കണ്ടുപിടിയ്ക്കുന്ന ക്രിയാത്മകരുമായിരിയ്ക്കും. പെട്ടെന്നു തന്നെ ചിന്തിയ്ക്കാനും തങ്ങളുടെ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനും ഇവര്‍ ശ്രദ്ധിയ്ക്കും. നാണംകുണുങ്ങികളായിരിയ്ക്കില്ല ഇവര്‍.

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

മാംസളമായ ചുണ്ടുകളുള്ളവര്‍ ധൈര്യശാലികളായിരിയ്ക്കും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍. വിശാലഹൃദയരായ ഇവര്‍ക്ക് പെട്ടെന്നു തന്നെ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സാധിയ്ക്കും. ഇത്തരം ചുണ്ടുകളുള്ള സ്ത്രീകള്‍ മാതൃത്വത്തിന് മഹത്വം നല്‍കുന്നവരായിരിയ്ക്കും.

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

വീതി കൂടിയ ചുണ്ടുകളെങ്കില്‍ ഇക്കൂട്ടര്‍ വളരെ കഴിവുള്ളവരായിരിയ്ക്കും. പലതരം പ്രവൃത്തികളില്‍ താല്‍പര്യമുള്ളവര്‍. ഏതു സാഹചര്യവുമായും എളുപ്പം യോജിച്ചു പോകുന്നവരും ധാരാളം കൂട്ടുകാരുള്ളവരും.

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

വീതി കുറഞ്ഞ ചുണ്ടുകളുള്ളവര്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരും ഒതുങ്ങിയ പ്രകൃതക്കാരും എന്നാല്‍ തങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ഉറപ്പുള്ളവരുമായിരിയ്ക്കും. ഇത്തരം ചുണ്ടുകളുള്ള സ്ത്രീകള്‍ സ്വയംപര്യാപ്തരും ഉത്സാഹപ്രകൃതമുള്ളവരുമായിരിയ്ക്കും. എന്നാല്‍ സെന്‍സിറ്റീവുമായിരിയ്ക്കും.

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

റൗണ്ട് ചുണ്ടുകളുള്ളവര്‍ ആകര്‍ഷണീയരും സാഹസികരുമായിരിയ്ക്കും. ഇത്തരത്തില്‍ ചുണ്ടുകളുള്ള സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരും റിസ്‌ക്കുകള്‍ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നവരുമായിരിയ്ക്കും. ഭൂതകാലം മറന്ന് ജീവിതത്തില്‍ മുന്നേറാന്‍ താല്‍പര്യപ്പെടുന്നവര്‍.

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടിന്റെ നടുവില്‍ മാത്രമാണ് മാംസളതയെങ്കില്‍ ഇവര്‍ കഴിവുളുടെ പേരില്‍ പ്രശസ്തി നേടുന്നവരും തമാശയിഷ്ടപ്പെടുന്നവരും സൗന്ദര്യമുള്ളവരുമായിരിയ്ക്കും.

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

ചുണ്ടുകള്‍ പറയും സ്വാഭാവ കഥകള്‍

തടിയ്ക്കാത്തതും നേര്‍ത്തതുമല്ലാത്ത ചുണ്ടുകളാണ് കൃത്യമായ ആകൃതിയുള്ള ചുണ്ടുകളെന്നു പറയപ്പെടുന്നത്. ഇത്തരം ചുണ്ടുകള്‍ വളരെ കുറവുമാണ്. ഇത്തരം ചുണ്ടുകളുള്ളവര്‍ പെട്ടെന്നു ദേഷ്യം വരുന്നവരും. പുതിയ ആളുകളുമായി പെട്ടെന്ന് ഇടപഴകാത്തവരുമാണ്.

Read more about: pulse സ്പന്ദനം
English summary

What Your Lips Reveal About Your Character

Your lips tell much about your character. Guess your character by your lip shape. Lipsology is a science of lips revealing your character.