കാജോളിന്‍റെ ട്രാവല്‍ ലുക്ക്

Posted By: Super
Subscribe to Boldsky

ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേയിലൂടെ പ്രശസ്തയായ കാജോള്‍ ഇപ്പോള്‍ ദില്‍വാലേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഇതില്‍ കാജോളിന്‍റെ ജോഡി ബി-ടൗണിലെ പുതിയ ഹോട്ട് താരം വരുണ്‍ ധവാനാണ്. ഇവരാദ്യമായി ഒന്നിക്കുന്ന ഈ ചിത്രം കാജോളിന്‍റെ സില്‍വര്‍ സ്ക്രീനിലേക്കുള്ള മടങ്ങി വരവിനാല്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഒരു മികച്ച അഭിനേത്രിയെന്നതിനപ്പുറം തന്‍റെ ഫാഷനിലും സ്റ്റൈലിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് കാജോള്‍. യാത്രകളില്‍ എങ്ങനെ ആകര്‍ഷകയായും സ്റ്റൈലായും ഇരിക്കാമെന്ന് കാജോളിന് നന്നായി അറിയാം. കാജോള്‍ ദില്‍വാലേയുടെ സെറ്റില്‍ നിന്ന് മടങ്ങി വരുന്ന ചിത്രമാണിത്. ഏറെ സുന്ദരിയായാണ് കാജോള്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നത്.

1. ഗ്രേ ടോപ്പും ട്രൈബല്‍ പ്രിന്‍റ് പാന്‍റ്സും

kajol
top

മിക്സഡ് ഡാര്‍ക്ക് ഗ്രേ ടോപ്പ് കാജോളിനെ ഏറെ സുന്ദരിയാക്കുന്നു. ഇതിനൊപ്പം ട്രൈബല്‍ പ്രിന്‍റ് പാലസോ പാന്‍റും മേനി കൂട്ടുന്നു.

2. സ്കാര്‍ഫും ഏവിയേറ്റര്‍ സണ്‍ഗ്ലാസ്സും

glass
scarf

ഇളം നിറമുള്ള സ്കാര്‍ഫും ഡാര്‍ക്ക് ഷേഡ് സണ്‍ഗ്ലാസ്സും എത്രത്തോളം ആകര്‍ഷകമാണെന്ന് കാജോളിന് അറിയാം. ഏവിയേറ്ററും സ്കാര്‍ഫും നന്നായി യോജിക്കുന്നവയാണ്.

3. ബക്കറ്റ് ബാഗ്

bag

ട്രാവല്‍ ലുക്ക് പൂര്‍ത്തിയാകണമെങ്കില്‍ അമിത വലുപ്പമുള്ള ഒരു ബാഗോ, ബക്കറ്റ് ബാഗോ വേണം. കാജോളിന് ഇത് നന്നായി അറിയാം. അതിനാല്‍ തന്നെ ഒരു ബ്രൗണ്‍ ബക്കറ്റ് ബാഗ് കാജോളിനൊപ്പം കാണാം.

4. വെഡ്ജസ്

foot wear

യാത്ര ചെയ്യുമ്പോള്‍ ഒരു ജോഡി വെഡ്ജസിനോളം സൗകര്യം മറ്റൊന്നും നല്കില്ല. കാജോളും അത്തരത്തിലൊന്ന് തെരഞ്ഞെടുത്തിരിക്കുന്നു. ഫാഷനില്‍ മുന്നിട്ട് നില്‍ക്കുന്ന ഒരു ജോഡി കറുപ്പ് വെഡ്ജസുകള്‍ കാജോള്‍ ധരിച്ചിരിക്കുന്നു.

കാജോളിന്‍റെ ട്രാവല്‍ ലുക്ക് നിങ്ങള്‍ക്ക് ഇഷ്ടമായോ? എങ്കില്‍ അഭിപ്രായം പറയൂ.

English summary

Travel Looks Kajol In Casuals While She Returned From Shooting

Kajol was recently captured at the airport while she was returning for dilwale movie shoot. She carried a casual look with tribal print palazzo pants.
Story first published: Monday, November 2, 2015, 20:02 [IST]