For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2019: ഓണക്കളികളുടെ ഗൃഹാതുരത

|

മാവേലി മന്നനെ വരവേല്‍ക്കാന്‍ നാടും നാട്ടാരുമൊരുങ്ങി, അതിന്റെ സൂചനയെന്നോണം മലയാളികളുടെ മുറ്റത്ത് അത്തപ്പൂ വിരിഞ്ഞു. ഇന്ന് ചിത്തിര. ഇനി ഒമ്പത്‌ നാള്‍ കഴിഞ്ഞാല്‍ പൊന്നോണം.

ഓണത്തിന്റെ സദ്യപുരാണം

ഓണക്കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ വിസ്മൃതിയിലാണ്ടു പോയ പല കളികളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് അതെന്താണെന്നു പോലും അറിയാന്‍ വഴിയില്ല. ഓണം മാറിയോ, അതോ മലയാളിയോ?

പല ഓണക്കളികളും അന്നത്തെ സമൃദ്ധിയുടേയും കൂട്ടുകുടുംബത്തിന്റേയും ഒത്തൊരുമയുടേയും പിന്‍ബലത്തില്‍ നാടുവാണവയായിരുന്നു. ഏതൊക്കെയാണ് വിസ്മൃതിയിലായ ഓണക്കളികള്‍ എന്നു നോക്കാം.

 പുലിക്കളി

പുലിക്കളി

കൂട്ടത്തില്‍ പ്രധാനം പുലിക്കളി തന്നെ. എന്നാല്‍ നാട്ടിന്‍ പുറങ്ങളില്‍ ഓണക്കാലത്ത് സ്ഥിരമായി കാണാറുള്ളതാണ് പുലിക്കളി. എന്നാല്‍ ഇപ്പോള്‍ തൃശ്ശൂരില്‍ മാത്രമായി ഇതൊതുങ്ങി പോയി എന്നതും സങ്കടകരമാണ്. ഏതാണ്ട് 200 വര്‍ഷങ്ങളുടെ തുടര്‍ച്ചയുണ്ട് പുലിക്കളിക്ക്.

 ഓണപ്പൊട്ടന്‍

ഓണപ്പൊട്ടന്‍

ഇപ്പോള്‍ ചിലയിടങ്ങളില്‍ മാത്രം കാണാറുള്ള ഒരു കലാരൂപം. കോഴിക്കോട് ഭാഗങ്ങളില്‍ ആണ് അധികമായും ഓണപ്പൊട്ടന്‍മാരെ കാണുക. എന്നാല്‍ ഇവരും ഇപ്പോള്‍ കാണാമറയത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു.

കൈകൊട്ടിക്കളി

കൈകൊട്ടിക്കളി

കൈകൊട്ടിക്കളിയുടെ പൊടി പോലും ഇപ്പോള്‍ കാണാനില്ല. തിരുവാതിരക്കളിയുടെ തന്നെ അല്‍പം നാടോടി രൂപമാണ് കൈകൊട്ടിക്കളി. എന്നാല്‍ ഇപ്പോള്‍ കൈകൊട്ടിക്കളിയും ഇല്ലാതെ മലയാളി ഓണമാഘോഷിക്കുന്നു.

 പശുവും പുലിയും

പശുവും പുലിയും

പുലിക്കളിയില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്ന ഒരു കളിയാണ് പശുവും പുലിയും കളി. എന്നാല്‍ ഇന്ന് പലര്‍ക്കും അറിയില്ല എന്താണ് ഈ കളിയുടെ പ്രത്യേകതയെന്നൊന്നും. പണ്ട് കാലത്ത് പെണ്‍കുട്ടികള്‍ ആണ് ഈ കളി കളിക്കുന്നതെന്നും പ്രത്യേകതയാണ്.

 വള്ളംകളി

വള്ളംകളി

ഓണത്തിന് ഒരു ഇമ്പം വരണമെങ്കില്‍ വള്ളം കളി പ്രധാനമാണ്. എന്നാല്‍ വള്ളം കളി ഇന്ന് പലസ്ഥലങ്ങളിലും നിലവിലുള്ള ഒന്നാണ്. ഉത്രട്ടാതി വള്ളം കളിയാണ് ഇതില്‍ ഏറ്റവും പ്രശസ്തവും.

English summary

Traditional Onam Games

Onam is also the time for fun and frolic. Games and sports like Onappanthu, vallamkali, pulikkali are the traditional games.
X
Desktop Bottom Promotion