മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍

Posted By:
Subscribe to Boldsky

ഓണം എത്തി ഇനി ദിവസങ്ങളേ ഉള്ളൂ ഓണത്തിന്. ഓരോ മലയാളിയും മനസ്സു കൊണ്ട് എന്നും കൊച്ചു കുട്ടിയാവാന്‍ കൊതിക്കുന്ന ദിവസം. എന്തെന്നാല്‍ ഓരോ ഓണത്തിനും പൂക്കളമിടാനും ഓണക്കോടി ഉടുക്കാനും മത്സരിക്കുന്നത് കുട്ടികളാണ്. അതുകൊണ്ടു തന്നെ ഇതെല്ലാം ഓരോ മലയാളിയുടേയും സ്വകാര്യ അഹങ്കാരവുമാണ്. പ്രമുഖരുടെ ഓണം ഓര്‍മ്മകളിലൂടെ....

അത്തം കറുത്താല്‍ ഓണം വെളുക്കും എന്നാണ്‌ ചൊല്ല്. എന്നാല്‍ പൂക്കളമിടുന്ന ആദ്യ ദിവസം തന്നെ മഴ പെയ്താല്‍ അത് പൂക്കളമിട്ട കുട്ടികള്‍ക്കു തന്നെ വിഷമമാകും. മുറ്റം ചെത്തിമിനുക്കി പൂക്കളമിടുന്ന കാലം എങ്ങോ പോയ്മറഞ്ഞു. ആ ഓര്‍മ്മകള്‍ മാത്രമല്ല നാട്ടു പൂക്കളെപ്പോലും ഇപ്പോള്‍ കാണാനില്ല. ഓണം മാറിയോ, അതോ മലയാളിയോ?

നാട്ടുപൂക്കളുടെ സ്ഥാനമെല്ലാം ഇപ്പോള്‍ തോവാളപ്പൂക്കള്‍ കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓരോ മലയാളിയിലും ഗൃഹാതുരത വട്ടമിട്ടു പറക്കുന്നുണ്ട്.

പാവം സുന്ദരി തുമ്പപ്പൂ

പാവം സുന്ദരി തുമ്പപ്പൂ

തുമ്പപ്പൂ ആയിരുന്നു ഓണപ്പൂക്കളില്‍ പ്രധാനി. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നായി തുമ്പപ്പൂ ഉപയോഗിച്ചിരുന്നു. മാവേലി മന്നന്‍ പ്രത്യേകിച്ച് അനുഗ്രഹിച്ചതാണ് തുമ്പപ്പൂവിനെ എന്നാണ് ഐതിഹ്യം.

 മുക്കുറ്റിക്കുമുണ്ടൊരു കഥ പറയാന്‍

മുക്കുറ്റിക്കുമുണ്ടൊരു കഥ പറയാന്‍

ഓണപ്പൂക്കളില്‍ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാല്‍ ഇന്ന് മുക്കുറ്റി എന്നത് നാട്ടിന്‍പുറങ്ങളില്‍ മാത്രം അപൂര്‍വ്വമായി കണ്ടു വരുന്നതാണ്. പൂക്കളത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്. എന്നാല്‍ ഇന്ന് ഈ സ്ഥാനമെല്ലാം മാര്‍ക്കറ്റ് പൂക്കള്‍ കയ്യടക്കി.

 തുളസിയ്ക്കുമുണ്ട് സ്ഥാനം

തുളസിയ്ക്കുമുണ്ട് സ്ഥാനം

തുളസി പൂവ് അല്ലെങ്കിലും ഓണത്തിന് പല വീടുകളിലും പൂക്കളത്തില്‍ ഉപയോഗിച്ചിരുന്ന ഇലയാണ് തുളസി. തുളസി പൂക്കളത്തില്‍ ഉണ്ടാവുന്നത് തന്നെ ഒരു ഐശ്വര്യമായിരുന്നു.

ചെമ്പരത്തിയെയും തഴഞ്ഞു

ചെമ്പരത്തിയെയും തഴഞ്ഞു

ചെമ്പരത്തിയും പൂക്കളങ്ങളിലെ പ്രധാനി ആയിരുന്നു. എന്നാല്‍ ഇന്ന് പലരും പൂക്കളമിടുന്നതില്‍ ചെമ്പരത്തിയെ ഒഴിവാക്കിയിരിക്കുന്നു. പല നിറങ്ങളിലുള്ള ചെമ്പരത്തിയാണ് പൂക്കളത്തെ വ്യത്യസ്തമാക്കിയിരുന്നത്.

മുല്ലപ്പൂ വിപ്ലവം

മുല്ലപ്പൂ വിപ്ലവം

മുല്ലപ്പൂവിനെ പൂക്കളത്തില്‍ ഉപയോഗിച്ചിരുന്നില്ലെങ്കിലും ഓണത്തില്‍ മുല്ലപ്പൂവിനും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുല്ലപ്പൂ പോലും പണം കൊടുത്ത് സ്വന്തമാക്കേണ്ട ഗതികേടിലാണ് മലയാളി.

കോളാമ്പിപ്പൂവിന്റെ ഭംഗി

കോളാമ്പിപ്പൂവിന്റെ ഭംഗി

മഞ്ഞ നിറത്തിലുള്ള കോളാമ്പിപ്പൂ ഏവരുടേയും മനം നിറയ്ക്കുന്നതാണ്. മാത്രമല്ല കണ്ണിനു കുളിര്‍മ്മ പകരുന്ന ഒരു പൂവാണിത്. എന്നാല്‍ ഇന്ന് അത്തപ്പൂക്കളത്തില്‍ പോയിട്ട് വീടുകളില്‍ പോലും കോളാമ്പിപ്പൂവിനെ കാണാറില്ല.

കണ്ണാന്തളിപ്പൂവിനെ മറന്നോ?

കണ്ണാന്തളിപ്പൂവിനെ മറന്നോ?

കണ്ണാന്തളിപ്പൂക്കളാണ് ഓണപ്പൂക്കളത്തിലെ പ്രധാന ആകര്‍ഷണീയത. എന്നാല്‍ ഇന്ന് എല്ലാം ഓര്‍മ്മ മാത്രം.

തോവാളപ്പൂക്കള്‍

തോവാളപ്പൂക്കള്‍

ഇന്ന് മലയാളിയുടെ മഹോത്സവം മലയാളിയുടെ മാത്രമല്ല അന്യസംസ്ഥാനക്കാരുടേയും കൂടി ആയി മാറിയിട്ടുണ്ട്. എന്തെന്നാല്‍ മലയാളി അത്തപ്പൂക്കളമിടുന്നതു പോലും തമിഴ്‌നാടിന്റെ കനിവ് കൊണ്ടാണ്.

English summary

Traditional Athapookalam For Onam

Onapookalam is the flower arrangement done during Onam in Kerala. The floral carpet symbolically represents the fight between Asuras and Devas.