For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്ധവിശ്വാസമല്ലിത് ഓരോ മലയാളിയുടെയും വിശ്വാസം

|

ശാസ്ത്രം എത്രയേറെ പരോഗമിച്ചാലും മലയാളികള്‍ക്കിടയില്‍ വിശ്വാസത്തിന്റെ വിത്ത് ഇപ്പോഴും വീണു കിടപ്പുണ്ട് എന്നതാണ് സത്യം. ഇതിനു കാരണമാകട്ടെ നമുക്കിടയില്‍ നിലനില്‍ക്കുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും.

ഇത്തരത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ക്കും കാലമിതുവരെയായിട്ടും ഇളക്കം തട്ടിയിട്ടില്ല എന്നതും സത്യം. കേരള സംസ്‌കാരത്തിന്റെ ഭാഗമാണ് നമ്മുടെ സര്‍പ്പക്കാവും യക്ഷിക്കഥകളും എല്ലാം. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും മുത്തശ്ശിമാരില്‍ നിന്നും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും നമ്മുടെ നാട്ടിലെ വിശ്വാസങ്ങളേയും അന്ധവിശ്വാസങ്ങളേയും പറ്റി.

ഒരിക്കലും അടര്‍ത്തി മാറ്റാന്‍ കഴിയാത്ത വിധം അത് നമ്മുടെ രക്തത്തിലും സംസ്‌കാരത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ഇന്നും നമുക്കിടയില്‍ ഇളക്കം തട്ടാതെ നില്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. എത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചാലും പലരും ഇന്നും മാറ്റാന്‍ തയ്യാറാവാത്ത ചില കാര്യങ്ങള്‍.

യക്ഷിക്കഥകള്‍

യക്ഷിക്കഥകള്‍

നിരവധി യക്ഷിക്കഥകള്‍ കേട്ടു വളര്‍ന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും പല പുരോഗമന വാദികളും യക്ഷിയിലും മറ്റും വിശ്വസിക്കാതിരിക്കുന്നുമുണ്ട്. രാത്രിയുടെ മൂന്നാം യാമത്തില്‍ പാല മരത്തിനു മുകളില്‍ ഇരയെ കാത്തിരിക്കുന്ന യക്ഷിയും, ചുണ്ണാമ്പു ചോദിക്കുന്ന യക്ഷിയും എല്ലാം നമുക്ക സുപരിചിതരാണ്.

പാമ്പു കടിച്ചാല്‍

പാമ്പു കടിച്ചാല്‍

പാമ്പു കടിച്ചാല്‍ ഇപ്പോഴത്തെ കാലഘട്ടത്തില്‍ നാം ഉടന്‍ പോകുന്നത് മെഡിക്കല്‍ കോളജിലേക്കായിരിക്കും. എന്നാല്‍ ഇന്നും പലരും അവരുടെ വിശ്വാസത്തിന്റെ ബലത്തില്‍ അമ്പലങ്ങളിലും വിഷഹാരികളുടെ അടുത്തും പോകുന്നു. ഇങ്ങനെ പേരു കേട്ട നിരവധി അമ്പലങ്ങളുണ്ട്. മാത്രമല്ല അവിടെ നിന്നെല്ലാം വിഷമിറങ്ങിയ അനുഭവങ്ങളുമുണ്ട്.

വിവാഹം പൊല്ലാപ്പാവുമ്പോള്‍

വിവാഹം പൊല്ലാപ്പാവുമ്പോള്‍

പ്രായമേറെ കഴിഞ്ഞിട്ടും വിവാഹം ശരിയാവാത്തവര്‍ പലരും അമ്പലങ്ങളിലും മറ്റും വഴിപാടുമായി പോകുന്നു. എത്ര കാലം കഴിഞ്ഞാലും മലയാളിയുടെ ഈ വിശ്വാസത്തിന് ഇന്നും കോട്ടം തട്ടിയിട്ടില്ലെന്നതാണ് സത്യം.

സര്‍പ്പക്കാവില്ലാത്ത തറവാട്?

സര്‍പ്പക്കാവില്ലാത്ത തറവാട്?

വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍പ്പക്കാവില്ലാത്ത തറവാടുകള്‍ ചുരുക്കമായിരുന്നു. എന്നാല്‍ ഇന്ന പല വീടുകളും ആഡംബരത്തിന്റേയും പണത്തിന്റേയും വിളനിലങ്ങളായി മാറിയപ്പോള്‍ കാവുകളും അപ്രത്യക്ഷമായി. എന്നാല്‍ ഇന്നും കാവുകള്‍ സംരക്ഷിക്കാന്‍ പലരും മുന്നോട്ടു വരുന്നു എന്നതും സത്യമാണ്.

പുള്ളുവന്‍ പാട്ട്

പുള്ളുവന്‍ പാട്ട്

പുള്ളുവന്‍ പാട്ടും സര്‍പ്പം തുള്ളലും ഇന്നും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സജീവമാണ്. മാത്രമല്ല നമ്മുടെ പുതിയ തലമുറയും ഇത് ഉള്‍ക്കൊള്ളുന്നു എന്നതാണ് സത്യം.

ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ്

ചിക്കന്‍പോക്‌സ് സാധാരണ രോഗമായി മാറിയിട്ടുണ്ട് ഇന്ന് എന്നാല്‍ ഇന്നും പലരും ഇതിനെ ദേവിയുടെ അനുഗ്രഹമായി കാണുന്നു. പലരും വൈദ്യശാസ്ത്രത്തിനെ ആശ്രയിക്കുന്നവരുണ്ടെങ്കിലും ഇന്നും ഒരു വിഭാഗം ഈ അസുഖത്തെ ഭക്തി മാര്‍ഗ്ഗത്തിലൂടെയാണ് ശുശ്രൂഷിക്കുന്നത്.

പ്രേതബാധ കയറല്‍

പ്രേതബാധ കയറല്‍

ബഹുഭൂരിപക്ഷം പേരും കേള്‍ക്കാനും ആഗ്രഹിക്കാത്തുമായ വാക്കാണ് മരണം. എന്നാല്‍ പലര്‍ക്കും മറ്റുള്ളവരുടെ ആത്മാവ് ബാധിയ്ക്കുക എന്നതാണ് പ്രേതബാധ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇപ്പോഴും നമുക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസമാണ് ഇത്.

മന്ത്രവാദം

മന്ത്രവാദം

പേരുകേട്ട മാന്ത്രികന്‍മാര്‍ ജനിച്ചു വീണ മണ്ണാണ് നമ്മുടെ കേരളം. പരീക്ഷയില്‍ ജയിക്കാന്‍ മന്ത്രവാതം അസുഖം മാറാന്‍ മന്ത്രവാദം ബാധയകറ്റാന്‍ മന്ത്രവാദം തുടങ്ങി എന്തിനും ഏതിനും നാം മന്ത്രവാദത്തെ കൂട്ടു പിടിച്ചിരുന്നു.

English summary

Top 8 Myths And Facts About Kerala Culture

You may not be believing some time by hearing some of the customs of rituals following by keralites. Unbelievable offerings and its specialties.
Story first published: Monday, October 19, 2015, 11:29 [IST]
X
Desktop Bottom Promotion