ഇതൊക്കെ ഇന്ത്യന്‍ സംസ്‌കാരത്തിനെതിരോ?

Posted By:
Subscribe to Boldsky

പല കാര്യങ്ങളിലും വിദേശ രാജ്യങ്ങളെ അനുകരിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍, മലയാളികള്‍ അതില്‍ അല്‍പം മുന്‍പിലാണെന്നതാണ് സത്യം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഭക്ഷണ കാര്യത്തിലും എല്ലാം വിദേശിയെ അനുകരിക്കാനുള്ള ശ്രമം നമ്മള്‍ ആരംഭിച്ചിട്ട് കാലങ്ങളായി.

എന്നാല്‍ ഇതെല്ലാം അംഗീകരിക്കുമെങ്കിലും വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പല കാര്യങ്ങള്‍ക്കും നമ്മള്‍ വിലക്ക് കല്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇത് നമ്മുടെ സംസ്‌കാരത്തിന് തീരെ ചേര്‍ന്നതല്ലെന്നാണ് അഭിപ്രായം. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ വിദേശത്ത് അനുവദിക്കപ്പെട്ടതും ഇന്ത്യയില്‍ അനുവദിക്കപ്പെടാത്തതും എന്നു നോക്കാം. വിചിത്രമായ ഇന്ത്യന്‍ ആചാരങ്ങള്

പൊതുസ്ഥലത്തു വെച്ചുള്ള സ്‌നേഹ പ്രകടനം

പൊതുസ്ഥലത്തു വെച്ചുള്ള സ്‌നേഹ പ്രകടനം

പൊതു സ്ഥലത്തു വെച്ചുള്ള സ്‌നേഹപ്രകടനമാണ് ഇത്തരത്തില്‍ ഇന്ത്യന്‍ സമൂഹം വിലക്കു കല്‍പ്പിക്കുന്ന ഒന്ന്. വിദേശ രാജ്യങ്ങളില്‍ ഇത് സര്‍വ്വസാധാരണമാണെങ്കിലും ഇന്ത്യയില്‍ പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍ വീണ്ടും ഒരു സദാചാര വിപ്ലവത്തിന് ഇത് തുടക്കം കുറിയ്ക്കും.

അപരിചിതരെ അഭിവാദ്യം ചെയ്യല്‍

അപരിചിതരെ അഭിവാദ്യം ചെയ്യല്‍

അപരിചിതരെ അഭിവാദ്യം ചെയ്യുന്ന കാര്യത്തിലും നമ്മള്‍ അല്‍പം പുറകിലാണ്. എന്നാല്‍ പലപ്പോഴും വിദേശ രാജ്യത്ത് ഏതൊരാളെയും അഭിവാദ്യം ചെയ്യുന്നത് ഒരു പ്രശ്‌നമേ അല്ല.

നന്ദി പ്രകടനം

നന്ദി പ്രകടനം

പലപ്പോഴും നമ്മള്‍ നന്ദി പ്രകടനം നടത്തുന്നത് അയാളുടെ സോഷ്യല്‍ സ്റ്റാറ്റസ് നോക്കിയായിരിക്കും. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഏതൊരാളോടും നന്ദി പ്രകടനം നടത്താം. മാത്രമല്ല അതിന് വര്‍ഗ്ഗമോ വര്‍ണ്ണമോ സ്റ്റാറ്റസോ പ്രശ്‌നമല്ല.

അവിവാഹിതര്‍ക്ക് ജീവിക്കണ്ടേ?

അവിവാഹിതര്‍ക്ക് ജീവിക്കണ്ടേ?

ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ആണായാലും പെണ്ണായാലും വിവാഹം കഴിച്ചില്ലെങ്കില്‍ നമ്മുടെ നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ വിവാഹം കഴിയ്ക്കാതെ തന്നെ എത്ര കാലം വേണമെങ്കിലും ജീവിയ്ക്കാം.

സുഹൃത്തിനെ അഭിവാദ്യം ചെയ്യല്‍

സുഹൃത്തിനെ അഭിവാദ്യം ചെയ്യല്‍

നമ്മുടെ സുഹൃത്ത് ആണോ പെണ്ണോ ആകട്ടെ പലപ്പോഴും ഇവരെ അഭിവാദ്യം ചെയ്യുന്നതിനും സമൂഹം ചില വിലക്കുകള്‍ തീര്‍ത്തിട്ടുണ്ട്. ആണ്‍ സുഹൃത്താണെങ്കിലും കെട്ടിപ്പിടിച്ചാല്‍ അതിന് നമ്മളില്‍ പലരും നല്‍കുന്ന വ്യാഖ്യാനം വേറെയായിരിക്കും. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇത്തരം വിലക്കുകള്‍ സ്വപ്‌നങ്ങളില്‍ മാത്രം.

മാലിന്യം വലിച്ചെറിയുക

മാലിന്യം വലിച്ചെറിയുക

നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വന്നെങ്കിലും ഒന്നിനും വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല എന്നത് നമ്മുടെ വഴിയോരങ്ങള്‍ കണ്ടാല്‍ അറിയാം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നതു തന്നെയാണ് സത്യം.

ജോലിയുടെ കാര്യത്തില്‍ താരതമ്യം

ജോലിയുടെ കാര്യത്തില്‍ താരതമ്യം

പലരേയും നാം ജോലിയുടെ കാര്യത്തില്‍ താരതമ്യപെടുത്തി അവരോട് ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ട്. സുഹൃത്തുക്കളാണെങ്കില്‍ പോലും പലരേയും മുന്‍ വിധിയോടു കൂടി സമീപിക്കും.

മറ്റുള്ളവരുടെ കാര്യങ്ങളിലുള്ള ശ്രദ്ധ

മറ്റുള്ളവരുടെ കാര്യങ്ങളിലുള്ള ശ്രദ്ധ

മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിത ശ്രദ്ധ കൊടുക്കുന്ന സ്വഭാവം നമ്മള്‍ ഇന്ത്യക്കാരില്‍ അല്‍പം കൂടുതലാണ്. എന്നാല്‍ വിദേശത്താകട്ടെ മറ്റുള്ളവര്‍ എന്തു പറയുന്നു എന്നത് പോലും കണക്കിലെടുക്കില്ല.

വിവാഹത്തിന്റെ കാര്യത്തിലും

വിവാഹത്തിന്റെ കാര്യത്തിലും

വിവാഹത്തിന്റെ കാര്യത്തിലും വിദേശികള്‍ ഇന്ത്യക്കാര്‍ക്ക് മാതൃകയാണ്. വിവാഹം കഴിയ്ക്കുമ്പോള്‍ ജാതിയും മതവും സ്‌നേഹവും കളറും വയസ്സും ഒന്നും പ്രശ്‌നമല്ല വിദേശികള്‍ക്ക്. എന്നാല്‍ നമ്മുടെ നാട്ടില്‍ സ്ഥിതി അല്‍പം വ്യത്യസ്തമല്ലേ.

English summary

Things Americans Can Do Easily But Indians Cannot

America is the land of dreams and thousands flock to the country every year. Obviously the exodus happens for more reasons than one. Things Americans Can Do Easily But Indians Cannot.
Story first published: Tuesday, December 1, 2015, 13:28 [IST]