For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലേബര്‍ റൂമിനുള്ളില്‍ സംഭവിക്കുന്നതോ ഇതെല്ലാം?

|

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് അമ്മയാവുക എന്നത്. എങ്ങനെയായാലും ഇത്തരത്തിലൊരു കാര്യം നടക്കുമ്പോള്‍ അത് ആശുപത്രികളിലാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. എന്നാല്‍ ഉത്തരേന്ത്യയില്‍ ആശുപത്രികളിലെ ലേബര്‍ റൂമുകളില്‍ നടക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രസവം മാത്രമല്ല അവിടെ നടക്കുക എന്നതാണ് സത്യം. അസൂയ വേണ്ട, ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ

ലേബര്‍റൂമിനുള്ളിലെ അവസ്ഥ അത്ര ശാന്തമായിരിക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എങ്കിലും ഈ ലോകത്ത് ആരും പ്രസവിക്കാതിരിക്കുന്നില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ പല ആശുപത്രിക്കുള്ളിലും പലപ്പോഴും ലേബര്‍റൂമിനുള്ളില്‍ എന്തൊക്കെയാണ് പ്രസവമല്ലാതെ നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയേണ്ടേ?

 ചൂഷണവും നാണക്കേടും

ചൂഷണവും നാണക്കേടും

ചൂഷണവും നാണക്കേടുമാണ് പലപ്പോഴും ലേബര്‍ റൂമിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്നത്. എന്നാല്‍ എല്ലാ ആശുപത്രികളിലും ഇത്തരം അവസ്ഥയാണെന്നല്ല ഇതിന്റെ അര്‍ത്ഥം. 10 ആശുപത്രികളില്‍ 3 എണ്ണത്തിലെങ്കിലും ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്.

 നാണിച്ചു തലതാഴ്‌ത്തേണ്ട അവസ്ഥ

നാണിച്ചു തലതാഴ്‌ത്തേണ്ട അവസ്ഥ

പല ആശുപത്രികളിലും ഗര്‍ഭിണികളെ വേദന വരുന്നതിനു മുന്‍പു തന്നെ നിര്‍ബന്ധിപ്പിച്ചു പ്രസവിപ്പിക്കുന്ന കാഴ്ചയും സ്ഥിരമാണ്. എന്നാല്‍ ഇതിനുമപ്പുറം വെറും നിലത്തായിരിക്കും പലപ്പോഴും ഇത്തരം ക്രൂരതകള്‍ അരങ്ങേറുക. ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തതും ഇവരുടെ കാര്യം പ്രശ്‌നത്തിലാക്കും.

രോഗികളുടെ എണ്ണം

രോഗികളുടെ എണ്ണം

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന പലപ്പോഴും ഡോക്ടര്‍മാരേയും നഴ്‌സ്മാരേയും പ്രശ്‌നത്തിലാക്കും. ഇതിന്റെ ഫലവും പലപ്പോഴും അനുഭവിക്കേണ്ടി വരുന്നത് ഗര്‍ഭിണികളായിരിക്കും.

പ്രഹരം പലപ്പോഴും

പ്രഹരം പലപ്പോഴും

ഇതൊന്നും നമ്മുടെ നാട്ടില്‍ നടക്കില്ല, എന്നാല്‍ ഉത്തരേന്ത്യയിലെ പല ആശുപത്രികളിലേയും സ്ഥിതി ഇത്തരത്തിലാണ്. പലപ്പോഴും ലേബര്‍റൂമിനുള്ളില്‍ വേദന കൊണ്ട് കരയുന്ന ഗര്‍ഭിണിയെ നഴ്‌സുമാരും ഡോക്ടര്‍മാരും പ്രഹരിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

കൈക്കൂലിയ്ക്ക കുറവില്ല

കൈക്കൂലിയ്ക്ക കുറവില്ല

പലപ്പോഴും പൊക്കിള്‍ക്കൊടി പോലും വേര്‍പെടുത്തണമെങ്കില്‍ കൈക്കൂലി ഈടാക്കുന്നവരും കുറവല്ല. പലയിടത്തും 500 മുതല്‍ ആയിരം രൂപ വരെയാണ് ഇതിനായി മാത്രം വാങ്ങിക്കുന്നത്.

അടിസ്ഥാന സൗകര്യമില്ലായ്മ

അടിസ്ഥാന സൗകര്യമില്ലായ്മ

അടിസ്ഥാന സൗകര്യമില്ലായ്മ ഇത്തരത്തില്‍ പല ആശുപത്രികളും നേരിടുന്ന ഒരു പ്രധാന വിഷയമാണ്. അതുകൊണ്ടു തന്നെ പലരും സുഖപ്രസവത്തിനായി കൂടുതല്‍ പണം നല്‍കാനും സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കാനും തുടങ്ങുന്നു.

പക്ഷപാതം കാണിയ്ക്കും

പക്ഷപാതം കാണിയ്ക്കും

എവിടേയും പണത്തിനാണ് പ്രാധാന്യം എന്നുള്ളതു കൊണ്ട് പലരും ലേബര്‍റൂമില്‍ ആ പക്ഷപാതം കാണിയ്ക്കും. രോഗികളെ വ്യത്യസ്തമായ രീതിയിലായിരിക്കും ഇവര്‍ ചികിത്സിക്കുന്നതും.

നിയമത്തിന്റെ ആനുകൂല്യം

നിയമത്തിന്റെ ആനുകൂല്യം

ഒരു സ്ത്രീക്ക് പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള അവകാശം മൗലികാവകാശത്തിലുള്ളതാണ്. അതുകൊണ്ടു തന്നെ ഈ അവകാശത്തെ യാതൊരു തരത്തിലും ഹനിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്.

English summary

The Reality Of Indian Labour Rooms

Giving birth to a baby is the biggest moment of a woman’s life. However, when that experience turn into a nightmare due to the callousness and atrocity of public hospitals.
Story first published: Thursday, December 17, 2015, 13:21 [IST]
X
Desktop Bottom Promotion