ഓണം മാറിയോ, അതോ മലയാളിയോ?

Posted By:
Subscribe to Boldsky

ഓണത്തിനെ വരവേല്‍ക്കാന്‍ ഓരോ മലയാളിയും തയ്യാറെടുത്തു കഴിഞ്ഞു, എന്നാല്‍ ഗൃഹാതുരത്വത്തിന്റെ മധുര സ്മൃതികള്‍ക്കപ്പുറത്ത് ഇന്ന് ഓണം എന്നാല്‍ എന്തെന്ന് ഓരോ മലയാളിയും ചോദിക്കുന്നു. പക്ഷേ ആഘോഷത്തിന് ഒരു കുറവുമില്ല. പൂക്കളവും, ഊഞ്ഞാലും, കുടുംബസദ്യയും ഇങ്ങനെ ഓണത്തിന്റേതായ ചേരുവകളും ഇന്നും ഉണ്ട്. ഓണനാളിലെ ഫാഷന്‍ സ്വപ്‌നങ്ങള്

എന്നാല്‍ എന്തൊക്കെയോ നഷ്ടപ്പെട്ടില്ലേ നമുക്ക്? ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തൊക്കൊയോ. ആഘോഷത്തിന്റെ ഭാഷയും താളവും പൊലിമയും ഇന്ന് വ്യത്യസ്തമാണ്. ശരിക്കും ഇന്നത്തെ കാലത്ത് ഓണം ഒരു ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലായി മാറിയിരിക്കുന്നു. പ്രമുഖരുടെ ഓണം ഓര്‍മ്മകളിലൂടെ....

എങ്കിലും ഓണത്തിന്റെ ഒരു ചിത്രമോ, വെട്ടമോ എവിടെയെങ്കിലും കണ്ടാല്‍ നമ്മുടെ മനസ്സിലെ ഗൃഹാതുരത ഉണരും. എന്നാല്‍ എന്തുകൊണ്ട് പഴമയിലേക്ക് മടങ്ങിപ്പോവാന്‍ മലയാളി ശ്രമിക്കുന്നില്ല. പുതിയ കാഴ്ചകള്‍ കാണുമ്പോള്‍ അതിനു പിറകെ പോവുന്നതെന്തുകൊണ്ട്? ഓണത്തിന് വന്ന മാറ്റങ്ങള്‍ എന്തെല്ലാം?

പൂക്കളമുണ്ട് പക്ഷേ.....

പൂക്കളമുണ്ട് പക്ഷേ.....

ഓണത്തിന് പൂക്കളമുണ്ട്, എന്നാല്‍ അത് മത്സരപ്പൂക്കളമാണെന്നു മാത്രം. പണ്ടത്തെപ്പോലെ ആരെങ്കിലും ഇന്ന് പൂക്കള്‍ ശേഖരിച്ച് പൂക്കളമിടുന്നവരുണ്ടോ? എന്തുകൊണ്ടില്ല. അവിടെത്തുടങ്ങുന്നു മലയാളിയുടെ തോല്‍വി.

കുടുംബ ബന്ധങ്ങളില്‍ മാറ്റം വന്നോ

കുടുംബ ബന്ധങ്ങളില്‍ മാറ്റം വന്നോ

പണ്ട് ഓണത്തിനെങ്കിലും എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചു കൂടുമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരും അവനവനിലേക്ക് ചുരുങ്ങിപ്പോയി. അതുകൊണ്ടു തന്നെ കൂട്ടുകുടുംബം എന്ന വ്യവസ്ഥിതി പാടെ മാറിക്കഴിഞ്ഞു. എല്ലാവരും അണുകുടുംബങ്ങളിലേക്ക് ചുരുങ്ങി.

ഓണസദ്യ ഇന്‍സ്റ്റന്റ്

ഓണസദ്യ ഇന്‍സ്റ്റന്റ്

ആര്‍ക്കും കഷ്ടപ്പെടാന്‍ വയ്യ. ഓണം പോലുള്ള ആഘോഷങ്ങളില്‍ കുടുംബങ്ങളിലെല്ലാവരും ഒരുമിച്ച് സദ്യ ഒരുക്കുകയും കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളില്‍ തന്നെ ചിലയിടത്തും ഇന്‍സ്റ്റന്റ് സദ്യക്ക് ആണ് പ്രാധാന്യം. ഒട്ടും കഷ്ടപ്പെടാതെ ഹോട്ടലുകളില്‍ നിന്നും സദ്യ വരുത്തും.

ഓണക്കോടിയിലും മാറ്റം

ഓണക്കോടിയിലും മാറ്റം

അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓണാഘോഷം ശരിക്കും പ്രതിഫലിക്കുന്നത് വസ്ത്ര വിപണിയിലാണ്. അതുകൊണ്ടു തന്നെ ഓണക്കോടി നല്‍കുന്നതിലും എടുക്കുന്നതിലും ധാരാളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

മുത്തശ്ശി പറഞ്ഞതെല്ലാം കള്ളം?

മുത്തശ്ശി പറഞ്ഞതെല്ലാം കള്ളം?

മുത്തശ്ശിമാര്‍ ഓണത്തെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും പറഞ്ഞ് തന്ന പല കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌

അതെല്ലാം പാടെ മാറ്റിമറിക്കുകയാണ് ഇന്നത്തെ മലയാളി. പുതുതലമുറ ചോദിക്കും നാളെ മുത്തശ്ശി പറഞ്ഞതെല്ലാം കള്ളമായിരുന്നോ എന്ന്.

ഓണാഘോഷം

ഓണാഘോഷം

ഏത് ആഘോഷമാകട്ടെ മരണമാകട്ടെ മദ്യപാനം ഇല്ലാതെ ഒരു ദിവസം ഉണ്ടാവില്ല. മലയാളിയുടെ ആഘോഷം എന്നാല്‍ ഇന്ന് മദ്യപാനത്തില്‍ ആണ് തുടങ്ങുന്നതും അവസാനിക്കുന്നതും

പുലികളിയും കുമ്മാട്ടിയും പോയ്മറഞ്ഞു

പുലികളിയും കുമ്മാട്ടിയും പോയ്മറഞ്ഞു

ഇന്ന് പുലികളിയും കുമ്മാട്ടിയുമെല്ലാം വെറും ഗതകാല സ്മരണകള്‍ മാത്രമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് അറിയുക പോലുമുണ്ടാവില്ല ഇങ്ങനൊരു കാര്യം നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നത്.

Read more about: onam ഓണം
English summary

The Changing Trends Of Onam Celebration

Onam is the colourful cultural carnival of Kerala. It is one of the most ancient Hindu festivals which is still celebrated with great devotion.
Story first published: Friday, August 7, 2015, 15:30 [IST]