ചില പരസ്യ രഹസ്യ കഥകള്‍

Posted By:
Subscribe to Boldsky

എല്ലാ രംഗത്തും പറ്റിക്കുന്നവരും പറ്റിക്കപ്പെടുന്നവരും ധാരാളം ഉണ്ട്. എന്നാല്‍ പലപ്പോഴും പലരും അറിഞ്ഞോ അറിയാതെയോ പറ്റിക്കപ്പെടാം എന്നതാണ്. പരസ്യങ്ങളാല്‍ പറ്റിക്കപ്പെടുന്നവരായിരിക്കും മിക്കവാറും ആളുകള്‍. പതിനേഴു തികയാത്ത പാല്‍ക്കാരന്‍ പയ്യനെ...

പരസ്യത്തില്‍ വിശ്വസിച്ച് ജീവിതം വരെ നശിച്ചു പോയ എത്രപേര്‍ നമുക്കിടയിലുണ്ടാവും. എന്തായാലും പരസ്യത്തിന്റെ അതിപ്രസരം നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം എത്രയെന്ന കാര്യത്തില്‍ ഒരു നിര്‍വ്വചനം നല്‍കാന്‍ പറ്റില്ല എന്നതാണ് സത്യം. സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ?

എപ്പോഴും പറ്റിക്കാനും പറ്റിക്കപ്പെടാനുമാണോ നമ്മുടെ ജീവിതം എന്നതാണ്. ചില പരസ്യങ്ങള്‍ വളരെ രസകരമായതായിരിക്കാം. എന്നാല്‍ അവ യുക്തിക്ക് നിരക്കാത്തതാണെന്ന കാര്യത്തില്‍ സംശയം വേണ്ട എന്നതാണ്.

ഏതൊക്കെ തരത്തിലുള്ള പരസ്യങ്ങളാണ് വിഡ്ഡിത്തരങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടുള്ളതെന്ന് നോക്കാം. പരസ്യങ്ങള്‍ പഠിപ്പിക്കുന്ന ചില മണ്ടത്തരങ്ങള്‍.

ചോക്ലേറ്റ് കഴിക്കാന്‍ പത്ത് വിരലോ

ചോക്ലേറ്റ് കഴിക്കാന്‍ പത്ത് വിരലോ

ചോക്ലേറ്റ് കഴിക്കാന്‍ നമുക്ക് പത്ത വിരലും വേണോ, കൂടാതെ മുഖം മുഴുവന്‍ ചോക്ലേറ്റ് കൊണ്ട് പൊതിയണം എന്നാലേ ചോക്ലേറ്റ് കഴിക്കാന്‍ പറ്റൂ എന്നുള്ളതാണ്.

 ആര്‍ത്തവ സമയത്താണ് ലക്ഷ്യങ്ങളിലെത്തുന്നത്

ആര്‍ത്തവ സമയത്താണ് ലക്ഷ്യങ്ങളിലെത്തുന്നത്

ചില പരസ്യങ്ങള്‍ കണ്ടാല്‍ തോന്നും ആര്‍ത്തവ സമയത്താണ് നമ്മള്‍ നമ്മുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതെന്ന്.

അമ്മമാരുടെ ഒരു കാര്യം

അമ്മമാരുടെ ഒരു കാര്യം

ചെളി പിടിച്ച വസ്ത്രങ്ങള്‍ അലക്കുവാന്‍ അമ്മമാര്‍ പണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അമ്മമാര്‍ ഭയങ്കര ഹാപ്പിയാണ്. പല ഡിറ്റര്‍ജന്റുകളും അതാണ് നമ്മെ പഠിപ്പിക്കുന്നത്.

 പിന്നേം അമ്മ

പിന്നേം അമ്മ

അമ്മയും മകളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതും ദൃഢമാകുന്നതും ഷാംമ്പൂവിന്റെ പരസ്യത്തിലൂടെയാണ്. മകളുടെ മുടി വളരുന്നതോടൊപ്പം അമ്മയ്ക്കു മകളോട് സ്‌നേഹം കൂടുന്നു.

കണ്‍ഫ്യൂഷനായല്ലോ

കണ്‍ഫ്യൂഷനായല്ലോ

ഏറ്റവും അധികം കണ്‍ഫ്യൂഷന്‍ ഉണ്ടാകുന്നത് ഫോണ്‍ വാങ്ങുന്ന കാര്യത്തിലായിരിക്കും. എല്ലാവരും നമ്പര്‍ വണ്‍ എന്നു പറഞ്ഞാല്‍ പിന്നെ എന്താ ചെയ്യാ.

പല്ലിന്റെ തിളക്കമാണ് തിളക്കം

പല്ലിന്റെ തിളക്കമാണ് തിളക്കം

തിളക്കമുള്ള പല്ലുള്ളവര്‍ മാത്രമേ സംതൃപ്തരായിരിക്കൂ. അതു മാത്രമല്ല ആ തിളക്കം എപ്പോഴും നിലനില്‍ക്കുകയും വേണം എന്നുള്ളതാണ്.

പാന്‍മസാല കഴിച്ചാല്‍...

പാന്‍മസാല കഴിച്ചാല്‍...

പാന്‍ മസാല കഴിച്ചാല്‍ നിങ്ങള്‍ക്ക് വിചാരിക്കുന്നതെല്ലാം സ്വന്തമാക്കാം. എത്ര വിലയുള്ള കാറു വാങ്ങാം. വേണമെങ്കില്‍ കൊട്ടാരം വരെ വാങ്ങിക്കാം എന്നതാണ്.

സോഫ്റ്റ് ഡ്രിങ്കസ് പറയേണ്ട

സോഫ്റ്റ് ഡ്രിങ്കസ് പറയേണ്ട

സോഫ്റ്റ് ഡ്രിങ്ക്‌സ് എപ്പോഴും സ്‌റ്റോക്കുണ്ടാവില്ല. പിന്നെ ഒരു സ്റ്റണ്ട് എല്ലാം നടത്തി വേണം ഇത് ഒന്നു സ്വന്തമാക്കാന്‍ എന്നുള്ളതാണ്.

കാറിന്റെ പരസ്യം

കാറിന്റെ പരസ്യം

കാറുകള്‍ മിക്കപ്പോഴും റോഡിലൂടെയൊന്നുമല്ല ഓടിക്കുക. അത് പലപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ സ്ഥലത്തു കൂടെ ആയിരിക്കും അതാണ് അതിന്റെ ഒരു ഇത്.

ലാബ് കോട്ട് അത് നിര്‍ബന്ധാ

ലാബ് കോട്ട് അത് നിര്‍ബന്ധാ

ലാബ് ടെക്‌നീഷ്യന്‍സ് എപ്പോഴും ലാബ് കോട്ട് ധരിച്ചായിരിക്കും പുറത്തിറങ്ങുക. ഇനി ഉറങ്ങുമ്പോഴും അങ്ങനെയാണോ എന്തോ?

ജോലി വേണോ മുഖം തിളങ്ങിയാല്‍ മതി

ജോലി വേണോ മുഖം തിളങ്ങിയാല്‍ മതി

നിങ്ങള്‍ക്ക് സി ഇ ഒയെ ഇംപ്രസ് ചെയ്യണമെങ്കില്‍ മുഖം തിളങ്ങിയാല്‍ മതി. അല്ലാത ക്വാളിഫിക്കേഷന്‍ ഒന്നും ഒരു വിഷയമല്ല എന്നുള്ളതാണ്.

ഡിയോഡ്രന്റിന്റെ പരസ്യമാണ് പരസ്യം

ഡിയോഡ്രന്റിന്റെ പരസ്യമാണ് പരസ്യം

നിങ്ങള്‍ക്ക് ഒരു പുരുഷനെ ഇഷ്ടമാണെന്നുണ്ടെങ്കില്‍ അത് അയാളുടെ ഗുണങ്ങള്‍ കണ്ടിട്ടാവില്ല, മറിച്ച് ഡിയോഡ്രന്റിന്റെ മണം കൊണ്ടായിരിക്കും.

സെലിബ്രിറ്റികളും സാധാരണക്കാര്‍

സെലിബ്രിറ്റികളും സാധാരണക്കാര്‍

നമ്മുടെ സെലിബ്രിറ്റികളും സാധാരണക്കാര്‍ തന്നെയാണ് എന്ന് നിങ്ങള്‍ക്കറിയാമോ. നമുക്കുള്ളതു പോലുള്ള എല്ലാ പ്രശ്‌നവും അവര്‍ക്കും ഉണ്ടാവും എന്നുള്ളതാണ്. ഉദാഹരണത്തിന് കത്രീന കൈഫിന് മുടി കൊഴിച്ചില്‍ പ്രിയങ്ക ചോപ്രയുടെ എണ്ണമയമുള്ള ചര്‍മ്മം അങ്ങിനെ പലതും.

 ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ?

ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ?

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ? ഈ ചോദ്യം കേള്‍ക്കാത്ത ഒറ്റയാളു പോലുമുണ്ടാവില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഉപ്പില്ലാതെ ബ്രഷ് ചെയ്യാന്‍ ഇപ്പോള്‍ ആളുകള്‍ക്ക് മടിയാണെന്നു തോന്നുന്നു.

കല്ല്യാണത്തിനു തയ്യാറല്ലേ, ജ്വല്ലറിയില്‍ കൊണ്ടു പോകൂ..

കല്ല്യാണത്തിനു തയ്യാറല്ലേ, ജ്വല്ലറിയില്‍ കൊണ്ടു പോകൂ..

നിങ്ങളുടെ മകള്‍ കല്ല്യാണത്തിനു തയ്യാറല്ലെങ്കില്‍ അവളെ ഉടന്‍ തന്നെ ഒരു ജ്വല്ലറിയില്‍ കൊണ്ടു പോകൂ. തീര്‍ച്ചയായും കല്ല്യാണത്തിനു സമ്മതിക്കും.

ബാത്ത്‌റൂമിലാണോ വാതിലടക്കാന്‍ മറക്കരുത്

ബാത്ത്‌റൂമിലാണോ വാതിലടക്കാന്‍ മറക്കരുത്

നിങ്ങള്‍ ബാത്ത്‌റൂമിലാണെങ്കില്‍ വാതിലടയ്ക്കാന്‍ മറക്കരുത്. കാരണെ എപ്പോഴാണ് ഒരുക്യാമറയും റിപ്പോര്‍ട്ടറും അങ്ങോട്ടു

കയറി വരിക എന്നു പറയാന്‍ പറ്റില്ല.

 ടോയ്‌ലറ്റ് ക്ലീന്‍ അല്ലേ, പണി കിട്ടും

ടോയ്‌ലറ്റ് ക്ലീന്‍ അല്ലേ, പണി കിട്ടും

നിങ്ങളുടെ ടോയ്‌ലറ്റ് ക്ലീന്‍ അല്ലെങ്കില്‍ ഒരു സെലിബ്രിറ്റി റിപ്പോര്‍ട്ടര്‍ അങ്ങോട്ടു വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് സൂക്ഷിച്ചോളൂ..

സല്ലൂ ആല്‍പ്‌സില്‍ വരെ പോവും...

സല്ലൂ ആല്‍പ്‌സില്‍ വരെ പോവും...

സല്‍മാന്‍ ഖാന്‍ വെറും സ്ലിപ്പര്‍ ധരിച്ചു കൊണ്ട് ആല്‍പ്‌സ് പര്‍വ്വത നിര വരെ പോവും എന്താ വിശ്വാസം വരുന്നില്ലേ?

 അയല്‍ക്കാരുമായി വഴക്ക്

അയല്‍ക്കാരുമായി വഴക്ക്

അയല്‍ക്കാരുമായി നിരന്തരം വഴക്കാണോ നിങ്ങള്‍ ഇതിനു കാരണമാകട്ടെ ആരുടെ വസ്ത്രങ്ങള്‍ക്കാണ് വെണ്‍മ കൂടുതലെന്നതാണോ?

 അപരിചിതര്‍ പ്രശ്‌നമല്ല

അപരിചിതര്‍ പ്രശ്‌നമല്ല

അപരിചിതര്‍ തരുന്നത് വാങ്ങിക്കരുതെന്നാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത് എന്നാല്‍ പരസ്യത്തിലാവട്ടെ അപരിചിതര്‍ തരുന്ന ചോക്ലേറ്റ് വാങ്ങിക്കാം പക്ഷേ വേറൊന്നും വാങ്ങിക്കരുത്.

English summary

Stupid Things That Indian Ads Teach Us

Life is all bout signs. Some see them and some don't. This well researched, compiled and analyzed study shows us just how lesson worthy our adverts are.