For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രസകരമായ ചില ക്രിസ്മസ് വിശേഷങ്ങള്‍ !

By Super
|

നമ്മള്‍ മുന്നോട്ട് നോക്കിക്കാണുന്ന ഒരു കാലമാണ് ക്രിസ്മസ്. മെഴുകുതിരികളും, പലഹാരങ്ങളും, ടര്‍ക്കിയും മാത്രമല്ല ക്രിസ്മസ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്ന സമയം കൂടിയാണിത്.

സന്തോഷവും സ്നേഹവും പങ്കിടുന്ന ഈ സമയത്ത് ക്രിസ്മസ് സംബന്ധമായ ചില രസകരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

ക്രിസ്മസ് ക്യാന്‍ഡികള്‍

ക്രിസ്മസ് ക്യാന്‍ഡികള്‍

ചെറിയ കുട്ടികളെ ഭയപ്പെടുത്താനായാണ് ക്രിസ്മസ് ക്യാന്‍ഡികള്‍ നിര്‍മ്മിച്ച് തുടങ്ങിയത് എന്ന് നിങ്ങള്‍ക്ക് അറിയാമോ?. ക്യാന്‍ഡി കണ്ടുപിടിച്ചത് 1670 ലാണ്. അന്ന് കൊളോണ്‍ കത്തീഡ്രലിലെ കൊയര്‍ മാസ്റ്റര്‍ ക്യാന്‍ഡികള്‍ ആട്ടിടയന്‍റെ കോല്‍ പോലെ നിര്‍മ്മിച്ചു. പള്ളിയിലെ പുല്‍ക്കുട്ടില്‍ നില്‍ക്കുന്ന കുട്ടികളെ നിശബ്ദരായി നിര്‍ത്താനായി അവ കുട്ടികള്‍ക്ക് നല്കി.

ക്രിസ്മസ് പ്ലം കേക്ക്

ക്രിസ്മസ് പ്ലം കേക്ക്

ക്രിസ്മസ് പ്ലം കേക്ക് എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തിന്‍റെ ആരംഭത്തോളം പഴക്കമുള്ള ഒരു പോറിഡ്ജ് ഉണ്ട്. നന്നായി പൊടിച്ച ഗോതമ്പുകൊണ്ട് കേക്ക് തയ്യാറാക്കിയിരുന്നത് സമ്പന്ന ഭവനങ്ങളില്‍ മാത്രമായിരുന്നു. സമ്പന്ന ഭവനങ്ങളില്‍ മാത്രമേ പതിനാലാം നൂറ്റാണ്ടില്‍ ഓവന്‍ ഉപയോഗിച്ചിരുന്നുള്ളൂ. കാലക്രമേണ മസാലകള്‍, ഉണക്കിയ പഴങ്ങള്‍, തേന്‍ തുടങ്ങിയവ പോറിഡ്ജിനെ ക്രിസ്മസ് സ്പെഷ്യലാക്കുന്നതിനായി ചേര്‍ത്തു തുടങ്ങി. അങ്ങനെ അത് ക്രിസ്മസ് പ്ലം കേക്കായി മാറി.

ക്രിസ്മസ് ഫ്രൂട്ട് കേക്ക്

ക്രിസ്മസ് ഫ്രൂട്ട് കേക്ക്

ക്രിസ്മസ് ഫ്രൂട്ട് കേക്ക് ഒരു സ്പെഷ്യല്‍ വിഭവവും ക്രിസ്ത്യാനികള്‍ വര്‍ഷാവസാനം വരെ സൂക്ഷിച്ച് വെയ്ക്കുന്നതുമാണ്. സൗഭാഗ്യത്തിന് വേണ്ടി വിളവെടുപ്പ് കാലത്തിന്‍റെ അവസാനം ബേക്ക് ചെയ്യുകയും അടുത്ത വര്‍ഷത്തെ വിളവെടുപ്പ് കാലത്തിന്‍റെ ആരംഭത്തില്‍ കഴിക്കാനായി സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുന്ന വിഭവമാണ് ഇത്.

ക്രിസ്മസ് ടര്‍ക്കി

ക്രിസ്മസ് ടര്‍ക്കി

ക്രിസ്മസ് ടര്‍ക്കി തീന്മേശയില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടുന്ന ഒരു വിഭവമാണ്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ഹെന്‍റി VIII ക്രിസ്മസിന് ടര്‍ക്കി കഴിച്ചിരുന്നത് ക്രമേണ ഒരു മാതൃകയായി മാറുകയായിരുന്നു.

ക്രിസ്മസ് ഡിന്നര്‍

ക്രിസ്മസ് ഡിന്നര്‍

എല്ലാ വര്‍ഷവും തീന്മേശ ക്രിസ്മസ് വിഭവങ്ങളാല്‍ നിറയും. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തില്‍ ക്രിസ്മസ് ഡിന്നര്‍ 7000ലേറെ കലോറി അടങ്ങിയതാണ്. ഇതിനര്‍ത്ഥം ശരീരഭാരം കൂട്ടാനിടയാക്കുന്ന ഭക്ഷണം ആളുകള്‍ കഴിക്കുന്ന കാലമാണ് ഇതെന്നാണ്.

English summary

Strange Christmas Facts You Need To Know

These are some of the strange Christmas facts that will scare you. You might want to take a look at these facts which will blow your mind.
Story first published: Thursday, December 24, 2015, 11:23 [IST]
X
Desktop Bottom Promotion