For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ വിഷാദരോഗത്തിന് അടിമപ്പെട്ടോ..?

By Sruthi K M
|

പലരും പല കാര്യങ്ങളിലും ഡിപ്രഷന്‍ അനുഭവിക്കുന്നവരാണ്. സാഹചര്യങ്ങളില്‍ ഇതൊന്നും വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ ഇതൊരു രോഗമായി മാറിയാലോ...? ഇത്തരം ചെറിയ ഡിപ്രഷനുകളാകാം പിന്നീട് വലിയ മാനസിക നില തന്നെ തെറ്റിച്ചുകളയുന്നത്. പലരും ഇന്ന് വിഷാദരോഗികളാണ്. സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപ്പഴകാനും ഇഷ്ടമില്ലായ്മ, ശരീരക്ഷീണം എന്നിവ തുടര്‍ച്ചായായി ഉണ്ടായാല്‍ നിങ്ങള്‍ക്ക് വിഷാദരോഗമുണ്ടെന്ന് മനസ്സിലാക്കാം.

എന്തിനെയാണ് നിങ്ങള്‍ ഭയക്കുന്നത്..?

വിഷാദരോഗത്തിന്റെ തുടക്കമെന്താണ്...എങ്ങനെയാണ് ഒരാള്‍ വിഷാദരോഗിയാകുന്നത്...പല കാരണങ്ങളുണ്ടാകാം. ലക്ഷണങ്ങളുടെ സ്വഭാവമനുസരിച്ച് വിഷാദരോഗങ്ങള്‍ പലതരത്തിലുണ്ട്. മസ്തിഷ്‌കത്തില്‍ സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍ എന്നീ രാസപദാര്‍ത്ഥങ്ങളുടെ കുറവാണ് പ്രധാനമായും ഇത്തരം രോഗം ഉണ്ടാക്കുന്നത്. ദുസ്വപ്‌നങ്ങള്‍ക്ക് പിന്നില്‍..

പാരമ്പര്യമായും വിഷാദരോഗം പകര്‍ന്നുകിട്ടാം. സാമ്പത്തിക പ്രതിസന്ധി, ബന്ധങ്ങളിലെ തകര്‍ച്ച, പീഡനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ശാരീരിക രോഗങ്ങള്‍, വിവാഹം കഴിക്കാത്ത അവസ്ഥ എന്നിവയൊക്കെ വിഷാദരോഗ സാധ്യത കൂട്ടുന്നു...

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവ തുടര്‍ച്ചയായി നിങ്ങള്‍ക്കുണ്ടോ...ഇവ നിങ്ങള്‍ ഒരു വിഷാദരോഗിയാണെന്ന് തെളിയിക്കുന്നതാണ്.

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

ശ്രദ്ധക്കുറവ്, മറവി എന്നിവയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

നിരാശ, ആത്മഹത്യ ചെയ്യാനുള്ള തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

അകാരണമായ ഭയം നിങ്ങളെ തളര്‍ത്തുന്നുണ്ടോ.. എന്നാല്‍ നിങ്ങള്‍ വിഷാദരോഗത്തിന് അടിമപ്പെടും.

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

സംശയങ്ങള്‍, ചെവിയില്‍ പേടിപ്പിക്കുന്ന പല ശബ്ദങ്ങളും കേള്‍ക്കുന്നത് പോലെ തോന്നല്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്.

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

നിങ്ങളില്‍ ഇത്തരം അവസ്ഥയുണ്ടോ...

ശരീരവേദനകള്‍, വയര്‍ എരിച്ചല്‍, കൈകാലുകള്‍ക്ക് പെരുപ്പ് തുടങ്ങിയ ലക്ഷണങ്ങളും വിഷാദരോഗത്തിന്റെ ഭാഗമാകാം.

വിഷാദരോഗം പലതരം

വിഷാദരോഗം പലതരം

ജീവിതത്തില്‍ അമിതമായ സന്തോഷം, അമിതമായ സംസാരം, അക്രമ സ്വഭാവം എന്നിവ ഉണ്ടായിട്ടുണ്ടെങ്കില്‍ പിന്നീട് അയാള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങല്‍ വന്നാല്‍ ബൈപോളര്‍ ഡിപ്രഷന്‍ എന്ന് വിളിക്കുന്നു.

വിഷാദരോഗം പലതരം

വിഷാദരോഗം പലതരം

ജീവിതത്തിലൊരിക്കലും ഇത്തരം അവസ്ഥകള്‍ വരാതെ പെട്ടെന്ന് വിഷാദരോഗം വന്നാല്‍ അതിനെ യൂണിപോളാര്‍ ഡിപ്രഷന്‍ എന്ന് വിളിക്കുന്നു.

വിഷാദരോഗം പലതരം

വിഷാദരോഗം പലതരം

വിഷാദത്തോടൊപ്പം ഭയം, സംശയങ്ങള്‍ എന്നിവ ഉണ്ടാകുന്ന അവസ്ഥയെ സൈക്കോട്ടിക് ഡിപ്രഷന്‍ എന്ന് പറയുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

മസ്തിഷ്‌ക്കത്തിലെ ചില ഭാഗങ്ങളില്‍ സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ അളവില്‍ കുറവുണ്ടാകുന്നത് വിഷാദരോഗത്തിന് കാരണമാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

പാരമ്പര്യമായും വിഷാദരോഗം പകര്‍ന്നുകിട്ടാം.

കാരണങ്ങള്‍

കാരണങ്ങള്‍

സാമ്പത്തിക പ്രതിസന്ധി, ബന്ധങ്ങളിലെ തകര്‍ച്ച, പീഡനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ശാരീരിക രോഗങ്ങള്‍, വിവാഹം കഴിക്കാത്ത അവസ്ഥ എന്നിവയൊക്കെ കാരണങ്ങളാണ്.

ഏത് തരം പ്രായക്കാരില്‍

ഏത് തരം പ്രായക്കാരില്‍

20 വയസ്സിനു മുകളിലുള്ളവരിലാണ് വിഷാദരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. കുട്ടികളിലും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. കുട്ടികളില്‍ ഇത്തരം അവസ്ഥയുണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളില്‍

കുട്ടികളില്‍

സ്‌കൂളില്‍ പോകാന്‍ മടി, അകാരണമായ ദേഷ്യം, വിശപ്പില്ലായ്മ, മറ്റുള്ളവരോട് സംസാരിക്കാന്‍ ഇഷ്ടമില്ലാത്തത് തുടങ്ങിയവയൊക്കെ കുട്ടികളില്‍ ഉണ്ടാകുന്നു.

English summary

some signs you are depressed but don't know it

When most people think of being depressed, they think of feeling upset, and when they describe something as depressing.
Story first published: Saturday, May 9, 2015, 13:12 [IST]
X
Desktop Bottom Promotion