പച്ചകുത്തി ജീവിതം മാറിയവര്‍

Posted By:
Subscribe to Boldsky

സിനിമാ താരങ്ങളായിരുന്നു പണ്ട് ടാറ്റൂവിന്റെ ആരാധകര്‍. കയ്യിലും കാലിലും ചിലപ്പോള്‍ ദേഹം മുഴുവന്‍ പച്ച കുത്തിയിരുന്നവര്‍. എന്നാല്‍ ഇന്ന് പുതു തലമുറയില്‍ പെട്ട ഒരു വിധം എല്ലാവരും പച്ച കുത്തലിന്റെ ആരാധകരായിട്ടുണ്ട്. എന്താണ് ഇതിനു പിന്നിലെ ചേതോവികാരം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.പച്ചകുത്തി പകച്ചു പോയവര്‍!!

എന്നാല്‍ അതിനെല്ലാമുപരിയായി പച്ച കുത്തുന്നവര്‍ മറ്റുള്ളവരേക്കാള്‍ ധൈര്യ ശാലികളും വിശ്വസ്തരും ആണെന്നാണ് പുതിയപഠനങ്ങള്‍ പറയുന്നത്. എന്നാല്‍ സമൂഹത്തില്‍ പച്ചകുത്തുന്നവരെ കുറിച്ച് നിലനില്‍ക്കുന്നത് തെറ്റിദ്ധാരണയാണ്. പക്ഷേ പച്ചകുത്തുന്നവര്‍ മറ്റുള്ളവരില്‍ നിന്നും എങ്ങനെ വ്യത്യസ്തരാകുന്നു എന്നു നോക്കാം.

 വേദന സഹിക്കാനുള്ള കഴിവ്

വേദന സഹിക്കാനുള്ള കഴിവ്

പച്ചകുത്തുന്നവര്‍ക്ക് മനസ്സിനും ശരീരത്തിനും വേദന സഹിക്കാനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്. മാത്രമല്ല ലോകത്തോട് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമാണ് ഇതിലൂടെ ഇവര്‍ പുറത്തറിയിക്കുന്നത്.

മറച്ചു വെയ്ക്കാനൊന്നുമില്ലാത്തവര്‍

മറച്ചു വെയ്ക്കാനൊന്നുമില്ലാത്തവര്‍

മറ്റുള്ളവര്‍ക്കു മുന്നില്‍ ഒന്നും മറച്ചു വെയ്ക്കാനില്ലാത്തവരാകും ഇത്തരക്കാര്‍. തങ്ങളങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന തോന്നല്‍ ഇത്തരക്കാരില്‍ ഉണ്ടാവില്ല. എന്താണ് ശരിയെന്ന് തോന്നുന്നത് അത് ചെയ്യുക എന്നതാണ് ഇവരുടെ സ്വഭാവം.

ആഗ്രഹങ്ങളെ പറ്റി ബോധവാന്‍മാര്‍

ആഗ്രഹങ്ങളെ പറ്റി ബോധവാന്‍മാര്‍

പലപ്പോഴും തങ്ങളുടെ ആഗ്രഹങ്ങളെ പറ്റി ബോധമില്ലാത്തവര്‍ ഒരിക്കലും ജീവിതത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തില്ല. എന്നാല്‍ ശരീരത്തിലെ പച്ചകുത്തലും ആഗ്രഹങ്ങളും തമ്മിലെന്ത് ബന്ധം എന്ന് തോന്നാം. മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന് കരുത് തന്റെ സ്വപ്‌നങ്ങളെ തള്ളിക്കളയാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവില്ല.

അപരിചിതരുണ്ടാവില്ല

അപരിചിതരുണ്ടാവില്ല

ഇവരുടെ ജീവിതത്തില്‍ ഒരിക്കലും അപരിചിതരുണ്ടാവില്ല. എല്ലാവരും ഇവര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. മാത്രമല്ല ജീവിതത്തില്‍ ഉറപ്പുള്ള തീരുമാനങ്ങളെടുക്കാന്‍ ഇവര്‍ മിടുക്കരാകും.

എല്ലാവരോടും ഒരു പോലെ

എല്ലാവരോടും ഒരു പോലെ

എല്ലാവരോടും ഒരേ പോലെ പെരുമാറാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. തനിയ്‌ക്കൊപ്പം നില്‍ക്കുന്നവരുടേയും ജീവിതം ആഹ്ലാദപൂര്‍ണമാക്കാന്‍ കഴിയുന്നവരാണ് ഇത്തരക്കാര്‍.

ആത്മപ്രശംസ

ആത്മപ്രശംസ

ആത്മപ്രശംസ മാത്രമാണ് ഇത്തരക്കാരുടെ പ്രശ്‌നം. മറ്റെല്ലാ ഗുണം കൊണ്ടും ഇവര്‍ മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരിക്കും.

English summary

Six Reasons People With Tattoos Are Brave And Honest

There is something unique and exhilarating about having a tattoo. Against the general misconceptions, people with tattoos are wonderfully brave and honest.
Story first published: Monday, December 14, 2015, 9:47 [IST]