For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന്റെ സദ്യപുരാണം

|

ഓണമിങ്ങെത്തി, ആര്‍പ്പും കുരവയുമെല്ലാമായി ഓണക്കാലം വീണ്ടും മലയാളിയുടെ വീട്ടുമുറ്റത്തേക്ക്. ഓണമെത്തിക്കഴിഞ്ഞാല്‍ അടുക്കളയില്‍ നിന്നും ഉയരുന്ന പുളിയിഞ്ചിയുടേയും ഓലന്റേയും മണം ഏതൊരു മലയാളിയുടേയും മനസ്സില്‍ ഗൃഹാതുരതയുണര്‍ത്തും. ഓണത്തിന് കുറുക്കു കാളന്‍

ഓണത്തിന്റെ പ്രധാന ആകര്‍ഷണം തന്നെ ഓണസദ്യയാണ്. ഉണ്ടറിയണം ഓണം എന്നാണ് വെപ്പ്. ഓണത്തിനെക്കുറിച്ച് എന്താണ് ആദ്യം ഓര്‍മ്മ വരുന്നത്? ഓണപ്പൂക്കളം, ഓണക്കോടി, ഓണസദ്യ അങ്ങനെ പലതും. എന്നാല്‍ ഓരോ നാട്ടിലും വ്യത്യസ്തതയോടെയാണ് ഓണം ആഘോഷിക്കുന്നത്.

ഓണസദ്യ എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പായസമാണ്. പായസമില്ലാതെന്തു സദ്യ? ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

സദ്യയുടെ കാര്യത്തില്‍ പക്ഷേ ഓരോ ജില്ലയിലും വ്യത്യസ്തമാണ്. തെക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ വേറെ ചിലത് കൂടി ഇലയില്‍ എത്താനുണ്ട്. അവയേതെല്ലാം എന്ന് നോക്കാം.

കാളന്‍, ഓലന്‍, എരിശ്ശേരി

കാളന്‍, ഓലന്‍, എരിശ്ശേരി

തെക്കായാലും വടക്കായാലും ഓണസദ്യയ്ക്ക് കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഇത് മൂന്നും ഇല്ലാതെ എന്തോണം? എങ്കിലും ഓരോ ജില്ലകളിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ മൂന്നും തയ്യാറാക്കുന്നത്.

കോഴിക്കാട്ടുകാര്‍ക്ക് പ്രധാനം കാളന്‍

കോഴിക്കാട്ടുകാര്‍ക്ക് പ്രധാനം കാളന്‍

കുറച്ചു കൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ കോഴിക്കോട്ടുകാര്‍ക്ക് കാളന്‍ ഒഴിവാക്കി ഒരു ഓണസദ്യ ഇല്ല എന്നുു തന്നെ പറയാം. അവര്‍ക്കാകട്ടെ രണ്ട് കാളന്‍ ആമുള്ളത്, കുറുക്കു കാളനും കാളന്‍കറിയും.

 അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനം

അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനം

അവിയലിനും സാമ്പാറിനും രണ്ടാം സ്ഥാനമാണ് ഇന്നും സദ്യയില്‍ നല്‍കുന്നത്. തെക്കന്‍ കേരളത്തില്‍ അവിയലിന് പ്രാധാന്യമുണ്ടെങ്കിലും അവിടേയും സാമ്പാര്‍ തള്ളിപ്പോവുന്നു. എന്നാല്‍ ഇന്ന് ഓരോ മലയാളിയും സാമ്പാര്‍ ഇല്ലാതെ എന്ത് ഓണസദ്യ എന്നും ചോദിക്കും.

മത്സ്യം തൊട്ടുകൂട്ടാം

മത്സ്യം തൊട്ടുകൂട്ടാം

മത്സ്യ മാംസാദികള്‍ ഒഴിവാക്കി ഓരോണസദ്യയോ? പ്രത്യേകിച്ചും വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ പ്രത്യേകിച്ചും. തിരുവോണ ദിവസം എന്തായാലും അവരുടെ ഇലയില്‍ ചിക്കനോ, മത്സ്യമോ കാണും. കുറച്ച് സാമ്പത്തികമുള്ളവര്‍ ആണെങ്കില്‍ ഒന്നു കൂടി ലാവിഷ് ആക്കി മട്ടന്‍ കൂടി ഉള്‍പ്പെടുത്തും.

പ്രാതല്‍ ഇല്ലാതെ തെക്കന്‍ കേരളം

പ്രാതല്‍ ഇല്ലാതെ തെക്കന്‍ കേരളം

തെക്കന്‍ കേരളത്തിലെ ചില ജില്ലക്കാര്‍ ഇപ്പോഴും തിരുവോണ ദിവസം പ്രാതല്‍ കഴിക്കാറില്ല. 11 മണിയോടെ ഓണസദ്യ കഴിക്കും. വര്‍ഷങ്ങളായി പിന്തുടര്‍ന്നു പോരുന്ന കീഴ്‌വഴക്കമാണിത്.

ഉപ്പേരിക്കായുള്ള ഉത്രാടപ്പാച്ചില്‍

ഉപ്പേരിക്കായുള്ള ഉത്രാടപ്പാച്ചില്‍

ഓണക്കോടിയൊക്കെ നേരത്തേ വാങ്ങിയാലും ഓണസദ്യക്കുള്ള തയ്യാറെടുപ്പ് ഉത്രാടനാളിലാണ് ആരംഭിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആളുകള്‍ പുളിയിഞ്ചി, നാരങ്ങ തുടങ്ങിയ ചെറിയ സദ്യവട്ടങ്ങളൊക്കെ അല്‍പദിവസങ്ങള്‍ക്കു മുന്‍പേ ചെയ്ത് വച്ചിട്ടുണ്ടാവും. എന്നാല്‍ തെക്കന്‍ ജില്ലക്കാര്‍ ഉത്രാടനാളിലാണ് ഇതിനു വേണ്ടി പരക്കം പായുന്നത്. ഇതാണ് അവരുടെ രീതിയും.

ശുദ്ധ വെജിറ്റേറിയന്‍

ശുദ്ധ വെജിറ്റേറിയന്‍

തെക്കന്‍ ജില്ലക്കാര്‍ ഓണസദ്യയ്ക്ക് ശുദ്ധ വെജിറ്റേറിയന്‍ ആയിരിക്കും. ഉപ്പേരിക്കുള്ള ഏത്തക്കായൊക്കെ വാങ്ങി വറുക്കുകയും ചെയ്യും. മത്സ്യ-മാംസാദികള്‍ ഒന്നും തന്നെ അവര്‍ ഉയോഗിക്കില്ല.

സദ്യക്കു പ്രധാനം മുറുക്കുകള്‍

സദ്യക്കു പ്രധാനം മുറുക്കുകള്‍

തെക്കന്‍ ജില്ലക്കാരുടെ പ്രത്യേകതയാണ് അത്. അവര്‍ ഓണസദ്യക്ക് അരിമുറുക്ക്, മധുര സേവ ചീട, ഉണ്ണിയപ്പം തുടങ്ങിയവയെല്ലാം തയ്യാറാക്കും.

ഉത്രാടദിവസം സദ്യ

ഉത്രാടദിവസം സദ്യ

കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ തുങ്ങിയ ജില്ലകളില്‍ ഉത്രാടദിവസം തന്നെ സദ്യ തുടങ്ങും. എന്നാല്‍ ചില സ്ഥലങ്ങളില്‍ ആ ദിവസം തുടങ്ങുന്ന സദ്യക്ക് പപ്പടം വിളമ്പില്ലെന്നതും പ്രത്യേകതയാണ്. പപ്പടത്തിന്റെ പ്രാധാന്യം വരുന്നത് തിരുവോണം മുതലാണ്.

ഉത്രട്ടാതിയും പ്രധാനം

ഉത്രട്ടാതിയും പ്രധാനം

പത്തനംതിട്ട ജില്ലയില്‍ പണ്ട് കാലം മുതല്‍ തന്നെ തിരുവോണ ദിവസം പായസം വിളമ്പില്ല. അവര്‍ക്ക് പ്രധാനം തിരുവോണത്തേക്കാള്‍ ഉത്രട്ടാതിയാണ്. എന്തുകൊണ്ടെന്നാല്‍ തിരുവാറന്‍മുളയപ്പന്റെ പിറന്നാളാണ് ആ ജില്ലക്കാര്‍ക്ക് ഏറ്റവും വലിയ ആഘോഷം. എന്നാല്‍ ജില്ലയുടെ പല സ്ഥലങ്ങളിലും തിരുവോണത്തിന് പായസം വിളമ്പും.

ഓണസദ്യ എങ്ങനെ?

ഓണസദ്യ എങ്ങനെ?

ഇലയുടെ ഇടത്തേ അറ്റത്തു നിന്നായി ഉപ്പേരി, ശര്‍ക്കരവരട്ടി, മാങ്ങാക്കറി, നാരങ്ങക്കറി, ഇഞ്ചിക്കറി, പഴം, പപ്പടം തുടങ്ങിയവ വിളമ്പും. പിന്നെ തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, അവിയല്‍ തുടങ്ങിയ കറികള്‍ വിളമ്പും. ശേഷം ഇലയുടെ മധ്യഭാഗത്തായി ചോറ് വിളമ്പും. ചോറു പകുത്തു മാറ്റി പരിപ്പും പിന്നെ നെയ്യും പപ്പടവും. പിന്നെ സാമ്പാര്‍ ശേഷം കാളന്‍ അടുത്തതായി പായസം. ഏറ്റവും അവസാനമായി മോരും. വടക്കന്‍ കേരളത്തില്‍ നോണ്‍വെജും കൂടെ കൂട്ടിക്കഴിയുമ്പോള്‍ സദ്യ കഴിയും.

English summary

Onam Sadya In Different Style

Onam starts on the day of Attam nakshathram and goes on for ten days till Thiruvonam. The most important part of Thiruvonam is Thiruvona Sadya.
X
Desktop Bottom Promotion