For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2020: മാവേലിക്കും ന്യൂ ജനറേഷന്‍ വ്യത്യാസം?

|

ഓണം ആഘോഷിക്കുന്നതിലും ന്യൂജനറേഷനെന്നും ഓള്‍ഡ് ജനറേഷനെന്നുമുള്ള വ്യത്യാസങ്ങളുണ്ടോ? മഹാബലി ചക്രവര്‍ത്തി നാടു കാണാന്‍ വരുന്ന പൊന്നിന്‍ ചിങ്ങമാസത്തിലെ ആ ദിവസത്തെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുകയാണ് നമ്മള്‍. ഓണക്കളികളുടെ ഗൃഹാതുരത

എന്നാല്‍ ഇവിടേയും അളന്നു മാറ്റിനിര്‍ത്തുന്നുണ്ടോ നമ്മുടെ പുതു തലമുറയെ. ഓണമാഘോഷിക്കുന്നതില്‍ അന്നും ഇന്നും എന്താണ് വ്യത്യാസം. ഏതൊരു പുതുതലമുറയില്‍ പെട്ട ആളും പഴയകാലത്തേക്ക് തിരിച്ചു പോകുന്നു. ഓണം മാറിയോ, അതോ മലയാളിയോ?

എങ്കിലും കാലത്തിനനുസരിച്ച് ചില മാറ്റങ്ങളെങ്കിലും വരാത്ത ആളുകളില്ലല്ലോ. അതുപോലെ തന്നെയാണ് നമ്മുടെ കാര്യവും. ഓരോ തലമുറയും പുതിയതായി ആവിഷ്‌കരിക്കുന്ന മാറ്റങ്ങളാണ് അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കുന്നതെന്ന കാര്യം മറക്കരുത്. എങ്കിലും ഓണമാഘോഷിക്കുന്നതില്‍ പുതുതലമുറയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

അന്ന് വീട്ടുകാര്‍ക്കൊപ്പം ഇന്ന് ?

അന്ന് വീട്ടുകാര്‍ക്കൊപ്പം ഇന്ന് ?

പണ്ട് ഓണമാഘോഷിക്കുന്നത് എല്ലാവരും വീട്ടുകാര്‍ക്കൊപ്പമായിരുന്നു എന്നാല്‍ ഇന്ന് ജോലി സ്ഥലത്തെ തിരക്കുകളും മറ്റും കാരണം ഓണത്തിന് വീട്ടില്‍ പോവാന്‍ കഴിയാത്തവര്‍ കൂട്ടുകാര്‍ക്കൊപ്പം ഓണമാഘോഷിക്കുന്നു

 തിരക്കിനു പിന്നാലെ ജീവിതം

തിരക്കിനു പിന്നാലെ ജീവിതം

മെട്രോ നഗരത്തിലെ കാഴ്ചകളില്‍ മതി മറന്ന് ഓണമാഘോഷിക്കുന്നതിനു പോലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഓണം എല്ലാ ദിവസത്തേയും പോലെ ഒരു ദിവസം.

പഴയ കാര്യങ്ങളുടെ പിറകേ വീണ്ടും

പഴയ കാര്യങ്ങളുടെ പിറകേ വീണ്ടും

എങ്കിലും എത്ര തിരക്കാണെങ്കിലും പലരും ഇന്നും ഓണദിവസമെങ്കിലും തനി കേരളീയനാകുന്നു. ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്ത കാലത്തിലേക്ക് നമ്മെ ഓര്‍മ്മകളിലൂടെയെങ്കിലും കൂട്ടിക്കൊണ്ടു പോകുന്നു.

ജോലിസ്ഥലത്തും ഓണം

ജോലിസ്ഥലത്തും ഓണം

ഓണമാഘോഷിക്കുന്നത് എവിടെയാണെങ്കിലും അവിടെ ഞാനുണ്ടാകും എന്നതാണ് മലയാളി. പ്രത്യേകിച്ച് ഓണക്കാലത്ത്. അതുകൊണ്ടു തന്നെ ജോലിസ്ഥലങ്ങളിലെ ഓണാഘോഷം മലയാളിക്ക് എത്ര ന്യൂജനറേഷന്‍ ആയാലും നല്ലൊരു ഓര്‍മ്മയാണ്.

റെസ്‌റ്റോറന്റില്‍ ഒതുങ്ങിപ്പോയോ?

റെസ്‌റ്റോറന്റില്‍ ഒതുങ്ങിപ്പോയോ?

ന്യൂ ജനറേഷന്റെ ഓണാഘോഷം റെസ്‌റ്റോറന്റുകളില്‍ ഒതുങ്ങിപ്പോയി എന്നതാണ് മറ്റൊരു പ്രത്യേകത. പലര്‍ക്കും പാചകം ചെയ്യാനും അതിന് മിനക്കെടാനും വയ്യാത്തതിനാലാണ് ഓണസദ്യ തന്നെ റെസ്‌റ്റോറന്റകളില്‍ ഒതുങ്ങിപ്പോയത്.

ആഘോഷങ്ങളില്‍ മുന്നില്‍

ആഘോഷങ്ങളില്‍ മുന്നില്‍

തലമുറ ഏതായാലും ആഘോഷങ്ങളില്‍ ഇരു കൂട്ടരും മുന്നില്‍ തന്നെയാണ്. അതാണ് ഏറ്റവും വലിയ ഒത്തൊരുമയും. എല്ലാ ആഘോഷങ്ങളിലും മുന്നില്‍ നില്‍ക്കുന്നത് പുതുതലമുറ തന്നെയാണ് എങ്കിലും പഴമയെ അവര്‍ തള്ളിക്കളയുന്നുമില്ല.

എത്രയായാലും ഓണം ഗൃഹാതുരതയുടെ കാലം

എത്രയായാലും ഓണം ഗൃഹാതുരതയുടെ കാലം

ഓണത്തെ എങ്ങനെയൊക്കെ തരം തിരിച്ചാലും അത് ഗൃഹാതുരതയുടെ ഓണക്കാലം തന്നെയാണ്. കാരണം ഓരോ മലയാളിയും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതാണ് അവര്‍ അടുത്ത തലമുറയ്ക്കായി കരുതി വെയ്ക്കുന്ന സമ്പാദ്യം.

English summary

New Generation Onam

Changes are happening in every field. For city folks mention of Onam would conjure of ready made kits that range from payasam kits to ready to eat Onam.
X
Desktop Bottom Promotion