For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2019: പ്രമുഖരുടെ ഓണം ഓര്‍മ്മകളിലൂടെ....

|

പറഞ്ഞ് പറഞ്ഞ് ഓണമിങ്ങെത്തി, ഓണത്തപ്പനെ വരവേല്‍ക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുകയാണ് ഓരോ മലയാളിയും. അതുകൊണ്ടു തന്നെ എല്ലാ വീടുകളിലും ഓണത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഓണനാളിലെ ഫാഷന്‍ സ്വപ്‌നങ്ങള്

എന്നും സിനിമയും ഓണാഘോഷവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. പല സിനിമാ താരങ്ങളും ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഗൃഹാതുരമായ ഓര്‍മ്മകളാണ് പങ്ക് വെയ്ക്കുന്നത്.

നമ്മളെപ്പോലെ തന്നെയാണോ അവരുടേയും ഓണാഘോഷം എന്ന് നമുക്കറിയേണ്ടേ? എന്തൊക്കെ ഓര്‍മ്മകളാണ് അവര്‍ക്ക് നമ്മളോട് പറയാനുള്ളതെന്ന് നോക്കാം.

 മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ താരം മഞ്ജു വാര്യര്‍ക്ക് പങ്കു വെയ്ക്കാനുള്ളത് കുട്ടിക്കാലത്തെ ഓണം ഓര്‍മ്മകളാണ്. ഓണത്തെക്കുറിച്ച് പറയുമ്പോള്‍ മഞ്ജുവിന്റെ മനസ്സിലേക്കോടിയെത്തുന്നത് പുള്ള് എന്ന ഗ്രാമവും അവിടുത്തെ ഭഗവതി അമ്പലവുമാണ്. പിന്നെ തൃക്കാക്കരയപ്പന്‍, ഓണസദ്യ, മാമ്പഴക്കാളന്‍ അങ്ങനെ പോകുന്നു മഞ്ജുവിന്റെ ഓണം ഓര്‍മ്മകള്‍.

ജയറാമിന്റെ ഓണം ഓര്‍മ്മകള്‍

ജയറാമിന്റെ ഓണം ഓര്‍മ്മകള്‍

ജയറാമിന്റെ മിക്ക ഓണവും സിനിമാ സെറ്റിലായിരിക്കുമെന്നതാണ് പ്രത്യേകത. എന്നാല്‍ കുട്ടിക്കാലത്ത് പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ഓണാഘോഷവും മറ്റുമായി നടന്നതും ജയറാം ഓര്‍ക്കുന്നു.

ഷംന കാസിം

ഷംന കാസിം

ഷംനകാസിമിനുമുണ്ട് ഓണത്തെക്കുറിച്ച് രസകരമായ ഓര്‍മ്മ. കഴിഞ്ഞ ഓണത്തിന് തിരുവോണസദ്യ കഴിച്ചത് അവിട്ടം നാളിലാണെന്ന് ഷംന പറയുന്നു.

കെ ആര്‍ മീരയുടെ ഓണം

കെ ആര്‍ മീരയുടെ ഓണം

പത്രപ്രവര്‍ത്തക എന്നതിലുപരി എഴുത്തുകാരിയായി അറിയപ്പെടുന്ന വ്യക്തിയാണ് കെ ആര്‍ മീര. ഓണം എന്നാല്‍ കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നതെന്ന് കെ ആര്‍ മീര പറയുന്നു. ഓണത്തിന് അച്ഛന്റെ വീട്ടില്‍ പോകുന്നതായിരുന്നു ഏറ്റവും വിലയ ആഘോഷമെന്നും സന്തോഷമെന്നും മീര ഓര്‍ത്തെടുക്കുന്നു.

എം ടി വാസുദേവന്‍ നായര്‍

എം ടി വാസുദേവന്‍ നായര്‍

പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ഓണം എപ്പോഴും ഗൃഹാതുരതകള്‍ നിറഞ്ഞതാണ്. അതെല്ലാം തന്നെ അദ്ദേഹത്തിന്റെ കൃതികളിലെല്ലാം പ്രതിഫലിക്കുന്നുമുണ്ട്.

ഭാഗ്യലക്ഷ്മിയുടെ ഓണം ഓര്‍മ്മകള്‍

ഭാഗ്യലക്ഷ്മിയുടെ ഓണം ഓര്‍മ്മകള്‍

മലയാളിയുടം ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിക്ക് ഓണം എന്നത് അത്ര വലിയ ഓര്‍മ്മയല്ല. കാരണം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു വന്ന ഭാഗ്യലക്ഷ്മി പക്ഷേ ഓണത്തിനെല്ലാം ചെന്നൈയുടെ മണമാണെന്ന് പറയുന്നു.

മിയയുടെ ഓണാഘോഷം

മിയയുടെ ഓണാഘോഷം

മലയാളികളുടെ ദേശീയോഘോഷമായതിനാല്‍ ഓണം ആഘോഷിക്കുന്ന കൂട്ടത്തിലാണ് മിയ. ഓണദിവസം പൂവിടുകയും ഊഞ്ഞാലാടുകയും ഓണസദ്യയുണ്ടാക്കുകയുമൊക്കെ ചെയ്യുമെന്ന് മിയ ഓര്‍ക്കുന്നു.

 അന്‍സിബയുടെ ഓണം

അന്‍സിബയുടെ ഓണം

അന്‍സിബയും ഓണത്തിന്റെ മധുരമുള്ള ഓര്‍മ്മകളിലാണ്. ദൃശ്യം എന്ന ചിത്രം സമ്മാനിച്ച വിജയവും അന്‍സിബയ്ക്ക ഓണക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. ഹോസ്റ്റല്‍ ജീവിതമായതിനാല്‍ ഓണത്തിന് ഇടയ്‌ക്കെങ്കിലും വീട്ടില്‍ പോവാന്‍ ശ്രമിക്കാറുണ്ടെന്നും ഈ യുവനടി പറയുന്നു.

 ലെനയുടെ ഓണം ഓര്‍മ്മകള്‍

ലെനയുടെ ഓണം ഓര്‍മ്മകള്‍

എത്ര തിരക്കാണെങ്കിലും മുത്തശ്ശിയുടെ കൂടെ ഓണമാഘോഷിക്കാന്‍ ലെന എല്ലാ കൊല്ലവും എത്താറുണ്ട്. അതുപോലെ തന്നെ സ്‌കൂളില്‍ പൂക്കള മത്സരത്തിന്റേയും അന്ന് സംഭവിച്ച അബദ്ധത്തിന്റേയും ഓര്‍ത്ത് ചിരിക്കുന്നു ലെന.

സനുഷ

സനുഷ

ബാലതാരമായി വന്ന് ഇന്ന് മലയാള സിനിമയുടെ മുഖശ്രീ വരെയെത്തി നില്‍ക്കുന്ന നായികയാണ് സനുഷ. അനിയനുമൊത്തുള്ള കുട്ടിക്കാലത്തെ ഓണം തന്നെയാണ് രസകരമെന്നും ഓണത്തിനെവിടെയായലും കുടുംബം ഒപ്പമുണ്ടെങ്കില്‍ വീട്ടില്‍ ഓണമാഘോഷിച്ച അനുഭവം തന്നെയായിരിക്കും ഉള്ളതെന്നും സനുഷ പറയുന്നു.

ഓണവിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

ഓണവിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ ഓണം ഓര്‍മ്മകള്‍ക്ക് ഒരു ഗുജറാത്ത് സംസ്‌കാരമാണ് ഉള്ളത്. അതിനും ഒരു കാരണമുണ്ട്. ഉണ്ണി പഠിച്ചതും വളര്‍ന്നതും ഗുജറാത്തിലാണ്. എന്നാലും ഗൃഹാതുരതയുണര്‍ത്തുന്ന അനുഭവമാണ് ഓണം എന്ന് ഉണ്ണി പറയുന്നു.

റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍

ഓണത്തിനെവിടെയായാലും എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം എന്നാണ് റിമ പറയുന്നത്. അമ്മയുണ്ടാക്കുന്ന ഓണസദ്യയാണ് ഏറ്റവും വലിയ ഓണം ഓര്‍മ്മയെന്നും റിമ കൂട്ടിച്ചേര്‍ത്തു.

ലാല്‍ജോസിന്റെ ഓണം ഓര്‍മ്മകള്‍

ലാല്‍ജോസിന്റെ ഓണം ഓര്‍മ്മകള്‍

ഒറ്റപ്പാലവും അവിടുത്തെ വീടുമാണ് ലാല്‍ജോസിന്റെ ഓണം ഓര്‍മ്മയില്‍ ആദ്യം വിരുന്നെത്തുന്നത്. സഹോദരങ്ങളുടെ കൂടെ പൂക്കളമിടുന്നതും ഊഞ്ഞാലാടുന്നതിനായി തല്ലു പിടിക്കുന്നതും ലാല്‍ജോസിന്റെ ഓണം ഓര്‍മ്മയില്‍ പെടുന്നു.

കെ പി എ സി ലളിത

കെ പി എ സി ലളിത

ജീവിതത്തിലെ ആദ്യ ഓണം ഓര്‍മ്മ കല്യാണം കഴിഞ്ഞതിനു ശേഷം ഭര്‍ത്താവ് ഭരതനോടൊപ്പം അദ്ദെഹത്തിന്റെ വടക്കാഞ്ചേരിയിലെ വീട്ടില്‍ ആഘോഷിച്ചതാണ്. അതാണ് ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓണമെന്നും മലയാളികളുടെ ലളിതചേച്ചി പറയുന്നു.

English summary

Malayalam Celebrities Shares Their Onam Memories

Onam is here again in Kerala. This time a few actors share if their festival memories.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more