ബോളിവുഡിലെ അറിയപ്പെടാത്ത ദു:ശ്ശീലങ്ങള്‍

Posted By:
Subscribe to Boldsky

സിനിമയ്ക്ക് ഭാഷയില്ല, ദേശമില്ല എന്നാണ് നമ്മള്‍ മലയാളികളുടെ തിയറി. അതുകൊണ്ടു തന്നെ നല്ല സിനിമയാണെങ്കില്‍ അതിനെ മനസ്സു തുറന്നു സ്‌നേഹിക്കുന്നു നമ്മള്‍ മലയാളികള്‍. സിനിമയേയും സിനിമാക്കാരേയും അനുകരിക്കുന്ന പ്രവണത ഈ അടുത്ത കാലത്തായി അല്‍പം കൂടിവരികയാണെന്നത് സത്യം.

എന്നാല്‍ സിനിമാക്കാരിലുമുണ്ട് ചില മോശം കാര്യങ്ങള്‍. ഒരിക്കലും നാം അനുകരിക്കാന്‍ പാടില്ലാത്തത്. എന്തൊക്കെയാണെങ്കിലും നമ്മുടെ ആരോഗ്യം കളഞ്ഞ് അനുകരണത്തിന്റെ പിന്നാലെ പോവേണ്ടതില്ലെന്നാണ്.

പുകവലി അത്ര നല്ല കാര്യമല്ല. എന്നാല്‍ എപ്പോഴെങ്കിലും ടെന്‍ഷനിടയ്ക്ക് സിഗരറ്റ് വലിക്കുന്നതിന് കുഴപ്പമില്ല. എന്നാല്‍ ചെയിന്‍ സ്‌മോക്കര്‍ എന്ന ഒരു വിഭാഗം ഉണ്ട്. നമ്മുടെ സിനിമാക്കാര്‍ക്കിടയിലുമുണ്ട് ചില ചെയിന്‍ സ്‌മോക്കേഴ്‌സ്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.

 ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

ബോളിവുഡിലെ കിംഗ്ഖാന്‍ തന്നെയാണ് ആദ്യം പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഒരു ദിവസം നാല് പാക്കറ്റ് സിഗരറ്റ് വരെയാണ് നമ്മുടെ കിംഗ്ഖാന്‍ വലിയ്ക്കുന്നത്. എത്രയൊക്കെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചാലും സിഗരറ്റ് വലി അല്‍പം കടുത്തതല്ലേ?

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് ചോക്ലേറ്റ് ഹീറോ രണ്‍ബീര്‍ കപൂര്‍ സിഗരറ്റ് വലിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്തൊക്കെയുണ്ടായിട്ടെന്താ കാര്യം ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതു തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം.

ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്‍

നമ്മുടെ സൂപ്പര്‍ താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃത്വിക് റോഷന്‍ ആണ്. എന്നാല്‍ ചെയിന്‍ സ്‌മോക്കര്‍ കൂടിയാണ് നമ്മുടെ സൂപ്പര്‍ ഹീറോ എന്ന കാര്യമാണ് നമ്മെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്.

 സെയ്ഫ് അലി ഖാന്‍

സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ നമ്പര്‍ വണ്‍ താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലിഖാന്‍. പണം കൊണ്ടും പ്രശസ്തി കൊണ്ടും മുന്‍പില്‍ നില്‍ക്കുന്നയാള്‍. എന്നാല്‍ പലപ്പോഴും ഈ ചെറിയ ദുശ്ശീലം സെയ്ഫിന്റെ ആരോഗ്യത്തില്‍ വീഴ്ചയുണ്ടാക്കുന്നു.

സഞ്ജയ് ദത്ത്

സഞ്ജയ് ദത്ത്

സഞ്ജയ് ദത്ത് ഇപ്പോള്‍ പത്രങ്ങളിലേയും ടീവിയിലേയും നിത്യ സാന്നിധ്യമാണ്. മുംബൈ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ സഞ്ജയ് ദത്ത്. എന്നാല്‍ ഇദ്ദേഹവും നല്ലൊരു ചെയിന്‍ സ്‌മോക്കര്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല.

അജയ് ദേവഗണ്‍

അജയ് ദേവഗണ്‍

സിങ്കം ആക്ടര്‍ അജയ് ദേവഗണ്‍ ബോളിവുഡ് ചെയിന്‍സ്‌മോക്കറില്‍ മുന്‍നിരയില്‍ നില്‍ക്കുന്നയാളാണ്. രാവിലെ ചായ കിട്ടിയില്ലെങ്കില്‍ പോലും സിഗരറ്റ് കിട്ടിയില്ലെങ്കില്‍ നമ്മുടെ താരത്തിന്റെ സ്വഭാവം മാറും.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

വിവാദങ്ങള്‍ക്ക് സല്‍മാന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്. എന്നാല്‍ ചെയിന്‍ സ്‌മോക്കര്‍ ആണ് ഇദ്ദേഹം എന്നത് മറ്റൊരു കാര്യം.

 ഇര്‍ഫാന്‍ ഖാന്‍

ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് ഹാര്‍ട്ട്‌ത്രോബ് എന്നൊക്കെ വേണമെങ്കില്‍ ഇര്‍ഫാനെ വിശേഷിപ്പിക്കാം. എന്നാല്‍ മറ്റൊരു ദുശ്ശീലം കൂടി ഇദ്ദേഹത്തിന്റെ കൂടപ്പിറപ്പായിട്ടുണ്ട്. ഇദ്ദേഹവും ഒരു ചെയിന്‍ സ്‌മോക്കറാണ്.

കങ്കണ റാണത്ത്

കങ്കണ റാണത്ത്

ബോളിവുഡ് റാണി എന്ന ഒറ്റവിശേഷണം മതി കങ്കണയെ തിരിച്ചറിയാന്‍. സ്‌ക്രീനില്‍ നിരവധി തവണയാണ് നാം കങ്കണയെ വെള്ളമടിച്ചും പുകവലിച്ചും കണ്ടിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കങ്കണ ഒരു സ്‌മോക്കറാണ്.

 റാണി മുഖര്‍ജി

റാണി മുഖര്‍ജി

റാണി മുഖര്‍ജി ബോളിവുഡിലെ മറ്റൊരു ക്വീന്‍. ആരോഗ്യത്തിന്റെ കാര്യതത്ില്‍ അതീവശ്രദ്ധയാണ്. എന്നാല്‍ പലപ്പോഴും അത് പുകവലിയെ ഒഴിവാക്കിയായിരിക്കും. റാണിയ്ക്ക് ഒരിക്കലും തന്റെ ഒരു ദിവസം പുകവലിയില്‍ തുടങ്ങാതെ ജീവിക്കാന്‍ പറ്റില്ല.

 കൊങ്കണ സെന്‍ ശര്‍മ്മ

കൊങ്കണ സെന്‍ ശര്‍മ്മ

മറ്റൊരു ബോളിവുഡ് സുന്ദരി കൊങ്കണ സെന്‍ ശര്‍മ്മയും ഇത്തരത്തില്‍ ഒരു ചെയിന്‍ സ്‌മോക്കറാണ്. ഗര്‍ഭാവസ്ഥയില്‍ കുറച്ചു കാലം ഇവര്‍ പുകവലി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചറിഞ്ഞു പുകവലിക്കാതെ തനിയ്ക്ക് ജീവിയ്ക്കാനാവില്ലെന്ന കാര്യം.

English summary

List of Chain Smokers in Bollywood

Bollywood, the world of dreams and the world of the elite living their dreams and luck out is also the place of sins and addicts.
Story first published: Saturday, October 24, 2015, 11:54 [IST]
Subscribe Newsletter