For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഫോണ്‍ എത്ര വൃത്തികേടാണ്‌?

By Super
|

ഇന്നത്തെ കാലത്ത്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ കൈയ്യില്‍ ഇല്ല എങ്കില്‍ ശരീരത്തിലെ ഒരു അവയവം ഇല്ലാതിരിക്കുന്നത്‌ പോലെയാണ്‌ നമുക്ക്‌ അനുഭവപ്പെടുക. നമ്മുടെ സുഹൃത്തും , മാര്‍ഗനിര്‍ദ്ദേശിയും, ഉപദേഷ്ടാവും എല്ലാമാണ്‌ ഫോണ്‍. ദിവസത്തിന്റെ ഭൂരിഭാഗവും നമ്മുടെ ഒപ്പം നമ്മുടെ ഫോണും ഉണ്ടായിരിക്കും.

എന്നാല്‍ എത്ര തവണ നമ്മളിത്‌ വൃത്തിയാക്കാറുണ്ട്‌? വെറുതെ തുടച്ചതു കൊണ്ട്‌ മാത്രം ഫോണിലെ അണുക്കളില്‍ നിന്നും രക്ഷപെടാനാവില്ല. ബാക്ടീരിയ നിറഞ്ഞ ഫോണുകളാണ്‌ നമ്മുടെ കൈവശമുള്ളവയില്‍ ഏറ്റവും മലിനമായത്‌. ആണുങ്ങള്‍ക്ക് കരുത്തേകാന്‍ ചില ഭക്ഷണങ്ങള്‍

ടോയിലറ്റിന്റെ സീറ്റില്‍ ഉള്ളതിലും അണുക്കള്‍ ചിലപ്പോള്‍ ഫോണുകളില്‍ കാണപ്പെടും.

92 ശതമാനം ഫോണുകളിലും ബാക്ടീരിയ ഉണ്ടെന്നാണ്‌ പഠനങ്ങള്‍ കാണിച്ചു തരുന്നത്‌. ഇതില്‍ 16 ശതമാനത്തില്‍ മുഖത്ത്‌ കാണപ്പെടുന്ന ബാക്ടീരിയ ആയ ഇ.കോളി ഉണ്ടാകും. ഈ അണുക്കളെല്ലാം അണുബാധ ഉണ്ടാക്കുന്നവയാണ്‌. സെല്‍ഫോണില്‍ കാണപ്പെടുന്ന ഇ.കോളി, ഇന്‍ഫ്‌ളുവന്‍സ പോലുള്ള കീടാണുക്കള്‍ ചര്‍മ്മത്തിലെ അണുബാധയ്‌ക്കും തിണര്‍പ്പിനും കാരണമാകുമെന്ന്‌ മൈക്രോബയോളജി പ്രൊഫസറായ ഡോ ചാള്‍സ്‌ ഗെര്‍ബ പറയുന്നു.

അതിസാരം, വയറ്‌ വേദന, ഛര്‍ദ്ദി എന്നിവയ്‌ക്ക്‌ ഇ.കോളി കാരണമാകും. ഇന്‍ഫ്‌ളുവന്‍സ വൈറസ്‌ പനിക്കു കാരണമാവുകയും ശ്വസന സംവിധാനത്തെ ബാധിക്കുകയും ചെയ്യും. ചര്‍മ്മത്തിലെ സുഷിരങ്ങളോട്‌ ചേര്‍ത്ത്‌ വച്ച്‌ ഫോണില്‍ സംസാരിക്കുന്നത്‌ മുഖക്കുരുവിനും കറുത്തപാടുകള്‍ക്കും കാരണമാകും. സ്‌ക്രീന്‍ ചൂടാവുമ്പോള്‍ ബാക്ടീരിയ കൈകളിലേക്ക്‌ മാത്രമല്ല മുഖം, കണ്ണുകള്‍, മൂക്ക്‌, ചെവി, ചുണ്ട്‌ എന്നിവയിലേക്കും കയറും. അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തുമിത്‌.

അതിനാല്‍ ഇനി പനി ഉണ്ടാകുമ്പോള്‍ കാലാവസ്ഥയെ മാത്രം കുറ്റപ്പെടുത്തണ്ട, ഇത്‌ ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ കാരണവും ആകാം. ബാത്‌റൂമിലെ കൈപ്പിടികളില്‍ നിന്ന്‌ എന്നപോലെ സ്വന്തം ഫോണുകളില്‍ നിന്നും രോഗങ്ങള്‍ പകരാം എന്ന്‌ അമേരിക്കന്‍ അക്കാഡമി ഓഫ്‌ ഫാമിലി ഫിസിഷന്‍റെ പ്രസിഡന്റ്‌ ജെഫറി കെയ്‌ന്‍ പറയുന്നു.

ഭക്ഷണശേഷം ഉപയോഗിക്കുമ്പോള്‍

ഭക്ഷണശേഷം ഉപയോഗിക്കുമ്പോള്‍

ഭക്ഷണശേഷം കൈ കഴുകാറില്ലേ? ഇല്ല എന്നുണ്ടെങ്കില്‍ ബാക്ടീരിയകളെ മാത്രമല്ല എണ്ണ, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങി പലതും ഫോണിന്റെ സ്‌ക്രീനിലേക്കും മറ്റ്‌ ഭാഗങ്ങളിലേക്കും നിങ്ങള്‍ പകര്‍ന്ന്‌ നല്‍കുകയാണ്‌ ചെയ്യുന്നത്‌.

ശുചിമുറികളില്‍ പോയ വന്നിട്ട്‌ ഉപയോഗിക്കുമ്പോള്‍

ശുചിമുറികളില്‍ പോയ വന്നിട്ട്‌ ഉപയോഗിക്കുമ്പോള്‍

ശുചിമുറിയില്‍ പോയി വന്നതിന്‌ ശേഷം ഉടന്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ഫോണില്‍ അണുക്കള്‍ കയറാനുള്ള സാധ്യത ഉയര്‍ത്തും. ശുചിമുറികള്‍ പ്രത്യേകിച്ച്‌ പൊതു സ്ഥലങ്ങളിലേത്‌ , ലക്ഷക്കണക്കിന്‌ കീടാണുക്കളുടെ വാസസ്ഥലമാണ്‌. നിങ്ങള്‍ക്ക്‌ മുമ്പ്‌ എത്തിയ പലരില്‍ നിന്നുമുള്ള കീടാണുക്കള്‍ നിങ്ങളിലേക്ക്‌ ഇവിടെ നിന്നും വ്യാപിക്കും.

പൊതു വാഹനങ്ങള്‍

പൊതു വാഹനങ്ങള്‍

പൊതുവാഹനങ്ങളാണ്‌ യാത്രയ്‌ക്കായിട്ട്‌ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഫോണില്‍ കൂടുതല്‍ അണുക്കള്‍ കയറാനുള്ള സാധ്യത ഉണ്ട്‌. മറ്റ്‌ ആയിര കണക്കിന്‌ ആളുകള്‍ സ്‌പര്‍ശിച്ചിട്ടുള്ള സീറ്റ്‌, പിടി, വാതില്‍ തുടങ്ങി വാഹനത്തിന്റെ പല ഭാഗങ്ങളില്‍ നിങ്ങള്‍ക്കും സ്‌പര്‍ശിക്കേണ്ടതായി വരും. അതിനാല്‍ ഇവയില്‍ നിന്നുള്ള അണുക്കള്‍ നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിലേക്കും എത്തും.

വിയര്‍പ്പ്‌

വിയര്‍പ്പ്‌

ദീര്‍ഘ നേരം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ വിയര്‍ത്തേക്കാം. ഇതില്‍ നിന്നും അണുക്കള്‍ ഫോണില്‍ പ്രവേശിക്കാം.

 വളര്‍ത്ത്‌ മൃഗങ്ങളോടൊപ്പം കളിക്കുമ്പോള്‍

വളര്‍ത്ത്‌ മൃഗങ്ങളോടൊപ്പം കളിക്കുമ്പോള്‍

വളര്‍ത്ത്‌ മൃഗങ്ങളോട്‌ ഒത്ത്‌ കളിക്കുന്നത്‌ വളരെ രസകരമാണ്‌. എന്നാല്‍, ഇതിന്‌ ശേഷം ആഹാരം കഴിക്കാനാണെങ്കില്‍ നിങ്ങള്‍ കൈകഴുകി എന്നു വരാം എന്നാല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ കൈകഴുകി എന്നു വരില്ല. അങ്ങനെ നിങ്ങളുടെ വളര്‍ത്ത്‌ മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള അണുക്കളും ഫോണിലേക്ക്‌ എത്തും.

മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍

മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍

ഫോണ്‍ നിങ്ങള്‍ക്ക്‌ വളരെ വിലമതിക്കുന്നതായിരിക്കും, മറ്റുള്ളവര്‍ അതില്‍ തൊടുന്നതും വിരളമായിരിക്കും. എന്നാല്‍ ഫോട്ടോ എടുക്കാനും ഫോണ്‍ വിളിക്കാനും മറ്റുമായി ചിലപ്പോള്‍ നമ്മള്‍ മറ്റുള്ളവര്‍ക്ക്‌ ഫോണ്‍ നല്‍കാറുണ്ട്‌. അവരുടെ കൈകളിലെ അണുക്കള്‍ ഫോണിന്റെ സ്‌ക്രീനിലേക്കെത്താന്‍ ഇത്‌ കാരണമാകും. 82 ശതമാനം കൈകളിലും ബാക്ടീരിയകള്‍ ഉണ്ടെന്നാണ്‌ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌.

 ഫോണ്‍ വയ്‌ക്കുന്ന ഇടങ്ങളില്‍ നിന്നും

ഫോണ്‍ വയ്‌ക്കുന്ന ഇടങ്ങളില്‍ നിന്നും

മേശ, ഡെസ്‌ക്‌, ബാഗ്‌, പോക്കറ്റ്‌, മേശ വലിപ്പ്‌ തുടങ്ങി പല സ്ഥലങ്ങളിലും നമ്മള്‍ ഫോണ്‍ വയ്‌ക്കാറുണ്ട്‌. ഇവയിലെല്ലാം അണുക്കള്‍, പൊടി എന്നിവ ഉണ്ടാകാം. ഇവയും ഫോണിലേക്ക്‌ എത്താം.

എങ്ങനെയാണ്‌ ഫോണ്‍ മലിനമാകുന്നത്‌

എങ്ങനെയാണ്‌ ഫോണ്‍ മലിനമാകുന്നത്‌

ഫോണ്‍ നമ്മള്‍ സംസാരിക്കാന്‍ വേണ്ടി മാത്രമല്ല ചിത്രം എടുക്കാനും, ഇന്റര്‍നെറ്റ്‌ നോക്കാനും, ചാറ്റ്‌ ചെയ്യാനും മറ്റും ഉപയോഗിക്കാറുണ്ട്‌. ഇതിനെല്ലാം നമ്മള്‍ സ്‌ക്രീന്‍ സ്‌പര്‍ശിക്കാറുണ്ട്‌. ഓരോ തവണ ഇങ്ങനെ ചെയ്യുമ്പോഴും കൂടുതല്‍ കീടാണുക്കള്‍ ഫോണിലേക്കെത്തും.

English summary

How Dirty Is Your Phone

What’s more, studies show that 92% phones have bacteria on them with 16% containing E.coli, bacteria found in faeces.
X
Desktop Bottom Promotion