Just In
Don't Miss
- Automobiles
ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്
- News
വനിതാ ദിനത്തിൽ കർഷക സമരം നയിച്ച് സ്ത്രീകൾ, ട്രാക്ടറുകളിലും ബസുകളിലും ആയിരങ്ങൾ
- Movies
ആര്ക്കും എന്റെ പേരറിയില്ല, എല്ലാവരും കണ്മണി എന്നാണ് വിളിക്കുന്നത്; മനസ് തുറന്ന് പാടാത്ത പൈങ്കിളി നായിക
- Finance
വിപണി: സെന്സെക്സ് 50,441 പോയിന്റില്, നിഫ്റ്റി 15,000 നില കൈവിട്ടു
- Sports
'അവന് വേഗത്തില് 100 വിക്കറ്റ് നേട്ടത്തിലെത്തിയേക്കും', ഇന്ത്യന് സ്പിന്നറെ പുകഴ്ത്തി അക്തര്
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില് തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തലച്ചോറിനെക്കുറിച്ചുള്ള മണ്ടന് ചിന്തകള്
മനുഷ്യന്റെ തലച്ചോര് ലോകവിസ്മയങ്ങളില് ഒന്നാണ്. നമ്മുടെ ശരീരത്തിലെ ഒരു രോമത്തിന് ചലിക്കണമെങ്കില് പോലും തലച്ചോറിന്റെ അനുവാദം വേണം. മനുഷ്യ മസ്തിഷ്കം അത്ഭുതങ്ങളുടെ കലവറയാണ്. അതുകൊണ്ടു തന്നെ അത്രയേറെ പ്രാധാന്യം നമ്മള് തലച്ചോറിന് നല്കുന്നുണ്ട്. മസ്തിഷ്കാഘാതം, ചില ലക്ഷണങ്ങള്
മരണത്തിനും തോല്പ്പിക്കാനാവാത്തതാണ് തലച്ചോറിന്റെ പ്രവര്ത്തനത്തെ. മനുഷ്യ മസ്തിഷ്കം പലപ്പോഴും ഇത്തരത്തില് പ്രത്യേകതകള് കൊണ്ട് നിറയുന്നതാണ്. എന്നാല് പലപ്പോഴും തലച്ചോറിനെക്കുറിച്ച് നിലനില്ക്കുന്ന ചില മണ്ടന് ധാരണകളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

തലച്ചോറിനെ ഒരിക്കലും മാറ്റാന് കഴിയില്ല
ഒരാളുടെ മസ്തിഷ്കത്തെ ഒരിക്കലും മാറ്റാന് കഴിയില്ലെന്നതാണ് ഒരു തെറ്റിദ്ധാരണ. എന്നാല് മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ തലച്ചോര് മാറ്റിവെയ്ക്കാം എന്നതാണ് സത്യം. ഇത്തരത്തില് തലച്ചോറിലെ കോശങ്ങള് വീണ്ടും പുനര്ജനിയ്ക്കും.

സ്ത്രീകളേക്കാള് ഭേദം പുരുഷന്മാര്
സ്ത്രീകളുടെ തലച്ചോറിനേക്കാള് ഭേദം പുരുഷന്മാരുടെ തലച്ചോറാണ് എന്നതാണ് നിലനില്ക്കുന്ന മറ്റൊരു പ്രശ്നം. എന്നാല് യഥാര്ത്ഥത്തില് അതല്ല. ചെറുപ്പത്തില് നമുക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരത്തില് തീരുമാനിയ്ക്കപ്പെടുന്നത്.

വയസ്സാവുന്നതിന്റെ ലക്ഷണങ്ങള്
ഓര്മ്മശക്തി കുറയുന്നത് വയസ്സാവുന്നതിന്റെ ലക്ഷണമാണ് എന്നാണ് പൊതുവേ ഉള്ള അഭിപ്രായം. എന്നാല് ഇത് പലപ്പോഴും ഒരേ കാര്യത്തെ തന്നെ വീണ്ടും വീണ്ടും ഓര്മ്മിക്കാനുള്ള നമ്മുടെ തലച്ചോറിന്റെ മടിയെയാണ് സൂചിപ്പിക്കുന്നത്.

തലച്ചോറിന്റെ 10 ശതമാനം
പലപ്പോഴും നമ്മള് നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല് ഇത് തെറ്റിദ്ധാരണയല്ല പലപ്പോഴും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്.

ശാസ്ത്രീയ സംഗീതമെന്ന മരുന്ന്
ശാസ്ത്രീയ സംഗീതം ശരിക്കും മരുന്ന് തന്നെയാണ് പല മാറാത്ത രോഗങ്ങളേയും മാറ്റുന്നതാണ് സംഗീതത്തിന്റെ ശക്തി. എന്നാല് സംഗീതത്തിന് നമ്മളെ സ്മാര്ട്ടാക്കാന് കഴിയുമെന്നത് തെറ്റിദ്ധാരണയാണ്.

വലിയ തലച്ചോര് നല്ലത്
ലോകത്ത് ഏറ്റവും സ്മാര്ട്ടായിട്ടുള്ളത് നീലത്തിമിംഗലവും ആനയുമാണ് ഇതിനു കാരണമാകട്ടെ ഇവരുടെ തലച്ചോറിന്റെ വലിപ്പവും. എന്നാല് പലപ്പോഴും ഇത് തെറ്റാണ്. ഇന്റലിജന്സ് തെളിയിക്കേണ്ടത് തലച്ചോറിന്റെ വലിപ്പത്തിലല്ല നമ്മുടെ പ്രവൃത്തിയിലാണ്.

ഇടതന്മാര്ക്ക് വലതുഭാഗം
ഇടതു കൈകൊണ്ട് ഓരോ കാര്യവും ചെയ്യുന്നവരുടെ വലതു ഭാഗത്തെ തലച്ചോറാണ് പ്രവര്ത്തിക്കുന്നത്. എന്നാല് ന്യൂറോ സയന്റിസ്റ്റുകളുടെ അഭിപ്രായത്തില് വലതുഭാഗത്തെ മസ്തിഷ്കം വളരെ ക്രിയേറ്റീവാണ്. എന്നാല് അതിനും ഇടത് വലത് എന്ന വ്യത്യാസമില്ല.

പസില് ആക്കും ബുദ്ധിമാന്മാര്
ഇങ്ങനൊരു വിചാരം നമുക്കിടയിലുണ്ട്. ക്രോസ് വേഡ് പസില് പലപ്പോഴും നമ്മളെ ബുദ്ധിമാന്മാരാക്കും എന്ന്. എന്നാല് സ്ഥിരമായി ചെയ്യുന്ന കാര്യത്തിന് പരിശീലനം കിട്ടിക്കഴിഞ്ഞാല് അത് പലപ്പോഴും എളുപ്പം തന്നെയായിരിക്കും.