ഈ സ്വപ്‌നങ്ങള്‍ക്കു പിന്നില്‍ ചിന്തവേണം....

Posted By:
Subscribe to Boldsky

സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല. നമ്മുടെ ആഗ്രഹങ്ങളായിരിക്കും പലപ്പോഴും നമ്മുടെ സ്വപ്‌നങ്ങളായി പരിണമിക്കുന്നതും. ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ് പല സ്വപ്‌നങ്ങളും. അബോധമനസ്സിന്റെ ഈ ഒളിച്ചു കളിയില്‍ പലപ്പോഴും നമ്മുടെ വികാരങ്ങളും വിചാരങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.

നമുക്ക് നമ്മുടെ ശരീരമെത്താത്ത സ്ഥലങ്ങളില്‍ മനസ്സു കൊണ്ടു പോകാം. ഇതിനെ സ്വപ്‌നമെന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇന്നത്തെ തലമുറയാകട്ടെ സ്വപ്‌നം കാണുന്ന കാര്യത്തില്‍ പിശുക്കൊന്നും കാണിക്കുന്നുമുല്ല. കാണുമ്പോള്‍ ലാവിഷായങ്ങു കാണും.

എന്നാല്‍ നാം കാണുന്ന ഒരോ സ്വപ്‌നത്തിനും ഓരോ അര്‍ത്ഥമുണ്ട്. പലരും പറയും രാത്രിയുടെ മൂന്നാം യാമത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്ന്. പക്ഷേ പല സ്വപ്‌നങ്ങള്‍ക്കും ആയുസ്സ് കുറവാണ് എന്നതും സത്യമാണ്. ഏതൊക്കെ തരത്തിലുള്ള സ്വപ്‌നങ്ങളാണ് ഇത്തരത്തില്‍ ജീവിതത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നതെന്ന് നോക്കാം.

കുതിരസവാരി നടത്താം

കുതിരസവാരി നടത്താം

കുതിര സവാരി നടത്താന്‍ ആഗ്രഹമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ സ്വപ്‌നത്തില്‍ ഇത്തരത്തിലൊരു കുതിര സവാരിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങളുടെ സമയം തെളിഞ്ഞു എന്ന് കണക്കാക്കിയാല്‍ മതി. കാരണം എന്താണോ നിങ്ങളുടെ ലക്ഷ്യം ആ ലക്ഷ്യത്തിലേക്ക് നിങ്ങള്‍ അടുത്തു കഴിഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കുട്ടികളെ സ്വപ്‌നം കാണുമ്പോള്‍

കുട്ടികളെ സ്വപ്‌നം കാണുമ്പോള്‍

കുഞ്ഞു വാവകളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇത്തരത്തില്‍ കുട്ടികളെ സ്വപ്‌നം കാണുമ്പോള്‍ അത് പക്ഷേ ഒരു നെഗറ്റീവ് അനുഭവമായിരിക്കും ഉണ്ടാക്കുക. കാരണം നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയില്‍ വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇത്തരത്തില്‍ കാണിക്കുന്നത്. മാത്രമല്ല ഇത് നിരാശയെ സൂചിപ്പിക്കുകയും ചെയ്യുന്നു.

 പുതു വസ്ത്രം ധരിയ്ക്കുന്നത്

പുതു വസ്ത്രം ധരിയ്ക്കുന്നത്

പുതിയ വസ്ത്രം ധരിയ്ക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ പുതുവസ്ത്രം ധരിയ്ക്കുന്നതാണ് സ്വപ്‌നം കാണുന്നതെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ തീരുമാനം എടുക്കുന്നതിനുള്ള സമയമായി എന്നതിന്റെ സൂചനയാണ്.

സ്വപ്‌നം വെള്ളത്തിലോ?

സ്വപ്‌നം വെള്ളത്തിലോ?

സ്ഥിരമായി വെള്ളം ഒഴുകുന്നതായോ, വെള്ളം കുടിയ്ക്കുന്നതായോ സ്വപ്‌നം കണ്ടാല്‍ അത് നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായാണ് സൂചിപ്പിയ്ക്കുന്നത്. നഷ്ടങ്ങള്‍ക്ക് പിന്നീട് നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലെന്നാണ് ഇത്തരത്തില്‍ കാണിക്കപ്പെടുന്നത്.

മരത്തിലാണ് ഭാഗ്യം

മരത്തിലാണ് ഭാഗ്യം

പലപ്പോഴും മരം ആണ് നിങ്ങള്‍ സ്ഥിരമായി സ്വപ്‌നം കാണുന്നതെങ്കിലോ? ഇത് നമ്മുടെ ജീവിതത്തില്‍ വരാന്‍ പോകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്നു എന്നതാണ് സത്യം. ദാരിദ്യത്തില്‍ നിന്നും കരകയറാന്‍ സ്വപ്‌നത്തിലൂടെയെങ്കിലും ചിലപ്പോള്‍ വഴി തെളിയും.

 ആലിംഗനം

ആലിംഗനം

പരസ്പരം സ്‌നേഹത്തോടെയുള്ള ആലിംഗനമാണ് സ്വപ്‌നം കാണുന്നതെങ്കില്‍ കുടുംബത്തിന്റെ സന്തോഷവും സ്‌നേഹവും വര്‍ദ്ധിക്കും എന്നതിന്റെ സൂചനയാണ്. മാത്രമല്ല പരസ്പരമുള്ള വഴക്കിനും ദേഷ്യത്തിനും വിരാമമിടാന്‍ സമയമായി എന്നതും ഇതിന്റെ സൂചനയാണ്.

ജോലി ലഭിയ്ക്കുന്നത്

ജോലി ലഭിയ്ക്കുന്നത്

ജോലി ലഭിയ്ക്കുന്നത് സ്വപ്‌നം കാണുകയാണെങ്കില്‍ ഇത് നമ്മുടെ ഡിപ്രഷന് മാറ്റാനുള്ള സമയമായി എന്നതിന്റെ സൂചനയാണ്. മാത്രമല്ല നമ്മുടെ ശാരീരികവശതകള്‍ മാറ്റാന്‍ ഇത്തരം സ്വപ്‌നം സഹായിക്കും.

ഇറച്ചി സ്വപ്‌നം

ഇറച്ചി സ്വപ്‌നം

പാചകം ചെയ്യാത്ത ഇറച്ചി സ്വപ്‌നം കാണുന്നത് ദുസ്സൂചനയായാണ് കണക്കാക്കുന്നത്. ഇത് മരണഭയത്തെയാണ് സൂചിപ്പിക്കുന്നത്. മാ്ത്രമല്ല ഇത്തരത്തില്‍ സ്വപ്‌നം കാണുന്നത് ആരോഗ്യപരമായും നമുക്ക് നല്ലതല്ല.

ഡോക്ടറെ സ്വപ്‌നം കാണും?

ഡോക്ടറെ സ്വപ്‌നം കാണും?

ഡോക്ടറുമായി നിരന്തര സമ്പര്‍ക്കമുള്ളവര്‍ പലപ്പോഴും ഡോക്ടറെ സ്വപ്‌നം കാണും. ഇത്തരത്തില്‍ ഡോക്ടറെ സ്വപ്‌നം കാണുന്നത് നമ്മുടെ ആരോഗ്യ സ്ഥിതിയിലുണ്ടാകാവുന്ന പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നതും.

കുറേ പണം

കുറേ പണം

ഇത് ഒരു പക്ഷേ നമ്മള്‍ സിനിമയിലെല്ലാം കണ്ടിട്ടുണ്ടാവും. കുറേ പണത്തിനു മീതെ നമ്മളിങ്ങനെ പാറി നടക്കുന്നത്. പക്ഷേ ഇതും അത്ര നല്ല സ്വപ്‌നമായല്ല വിലയിരുത്തപ്പെടുന്നതും. സമ്പാദിച്ചതെല്ലാം ഒരു വഴിയിലൂടെ പോവാന്‍ സമയമായി എന്നാണ് ഇതിന്റെ ആന്തരികാര്‍ത്ഥം.

മുയലിനെ സ്വപ്‌നം കാണുന്നത്

മുയലിനെ സ്വപ്‌നം കാണുന്നത്

മുയലിനെ സ്വപ്‌നം കാണുന്നത് നല്ലതാണ്. കാരണം വിവാഹപ്രായമായവര്‍ക്ക് വിവാഹം നടക്കാന്‍ സമയമായി എന്നാണ് ഇത്തരതത്ില്‍ മുയലിനെ സ്വപ്‌നം കാണുന്നതിലൂടെ ലഭിയ്ക്കുന്ന സൂചന.

ആകാശത്തു നിന്നും താഴെ വീഴുന്നത്

ആകാശത്തു നിന്നും താഴെ വീഴുന്നത്

പലപ്പോഴും നമ്മുടെയെല്ലാം സ്വപ്‌നമാണിത്. ആകാശത്തു നിന്നും താഴെ വീഴുന്ന തരത്തില്‍ സ്വപ്‌നം കണ്ടാല്‍ അത് നിര്‍ഭാഗ്യകരമാണെന്നാണ് പറയപ്പെടുന്നത്.

അടിപിടിയുണ്ടാകുന്നത്

അടിപിടിയുണ്ടാകുന്നത്

അടിപിടിയുണ്ടാകുന്നത് പലപ്പോഴും നമ്മുടെ ബന്ധങ്ങളിലെ പ്രശ്‌നങ്ങളെയാണ് കാണിക്കുന്നത്. വിവാഹിതരാണെങ്കില്‍ അത് ചിലപ്പോള്‍ വിവാഹമോചനം വരെയെത്താം എന്നതാണ് സത്യം.

English summary

Auspicious And Inauspicious Dreams

Since the beginning of our conscious time, dreams have been a mysterious phenomenon for us humans.
Story first published: Monday, November 9, 2015, 14:56 [IST]
Subscribe Newsletter