Just In
Don't Miss
- Finance
ജിഎസ്ടി വെബ്സൈറ്റില് ലോഗിന് ചെയ്യാതെ റീഫണ്ട് വിവരങ്ങള് എങ്ങനെ അറിയാം?
- News
തൃശൂരില് ഉറപ്പിച്ച് പത്മജ, വിഷ്ണുനാഥും ജ്യോതി വിജയകുമാറും ഈ മണ്ഡലങ്ങളില്, നിര്ദേശം ഇങ്ങനെ
- Movies
പൃഥ്വിരാജ് അന്ന് പറഞ്ഞ വാക്ക് സത്യമായി; രാജുവേട്ടന് പറഞ്ഞതിന്റെ അര്ഥം മനസിലായത് പിന്നീടാണെന്ന് ടൊവിനോ തോമസ്
- Sports
IND vs ENG T20: സിക്സര് റെക്കോഡില് തലപ്പത്തെത്താന് രാഹുല്, പിന്നാലെ രോഹിതും കോലിയും
- Travel
ലോകത്തില് ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്
- Automobiles
മഹീന്ദ്ര പുതുതലമുറ XUV500-യില് ഡീസല് ഓട്ടോമാറ്റിക് ഓപ്ഷനും; പുതിയ വിവരങ്ങള് ഇങ്ങനെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭാവി തീരുമാനിക്കുന്നത് തലച്ചോറോ?
നമ്മുടെ ശരീരത്തെ നയിക്കുന്നതും ആവശ്യമായ നിര്ദ്ദേശങ്ങള് നല്കുന്നതെല്ലാം തലച്ചോറാണ്. അതുകൊണ്ടു തന്നെ തലച്ചോറിനേല്ക്കുന്ന ആഘാതം പലപ്പോഴും നമ്മുടെ ജീവന് തന്നെ നഷ്ടപ്പെടുത്തും.
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോര്. നമ്മുടെ സന്തോഷവും സങ്കടവും എല്ലാം തുടങ്ങുന്നത് തലച്ചോറിന്റെ കളിയാണ്. നമുക്ക് ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്ത്തിക്കാനും കഴിയുന്നത് ഇത്തരത്തില് തലച്ചോര് പ്രവര്ത്തിക്കുന്നതു കൊണ്ടാണ്. ബോളിവുഡിലെ അറിയപ്പെടാത്ത ദു:ശ്ശീലങ്ങള്
നമ്മുടെ ബുദ്ധിവികസിപ്പിക്കുന്നതിനും വ്യക്തിത്വം തീരുമാനിക്കുന്നതിനും തലച്ചോര് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല് തലച്ചോറിനെക്കുറിച്ച് നമുക്കറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഭാവി പറയാന് തലച്ചോറിന് കഴിയും
ഭാവി പ്രവചിക്കുന്ന കാര്യത്തില് മുന്പന്തിയിലാണ് തലച്ചോര്. തലച്ചോറിന് ലഭിക്കുന്ന ചില സിഗ്നലുകളുടെ അടിസ്ഥാനത്തില് അടുത്തു നടക്കാന് പോകുന്ന കാര്യം എന്താണെന്ന് നമുക്ക് മനസ്സിലാക്കാന് കഴിയും.

ചെറുപ്പക്കാരുടെ തലച്ചോര് ഇപ്പോഴും പണിപ്പുരയില്
പതിനേഴു വയസ്സു വരെയുള്ളവരില് തലച്ചോര് ഇപ്പോഴും പൂര്ണവളര്ച്ചയെത്തിയിട്ടുണ്ടാവില്ല. തലച്ചോറിന്റെ വളര്ച്ച ആരംഭിക്കുന്നതാകട്ടെ അഞ്ചു വയസ്സു മുതലാണ്. അതുകൊണ്ടു തന്നെ പതിനേഴു വയസ്സു വരെയാണ് തലച്ചോര് വളരുക.

ഉറങ്ങുമ്പോള് വീരന്
തലച്ചോര് ഏറ്റവും അധികം പ്രവര്ത്തിക്കുന്നത് നമ്മള് ഉറങ്ങുമ്പോഴാണ്. അതിന്റെ ഫലമായാണ് സ്വപ്നം കാണുന്നതും. നമ്മള് കാണുന്ന സ്വപ്നത്തിനനുസരിച്ച് നമ്മുടെ ചിന്തയെ മാറ്റിയെടുക്കേണ്ടതും തലച്ചോറാണ്.

പെണ്ബുദ്ധി കുറവ്
പെണ്ബുദ്ധി പിന്ബുദ്ധി എന്നു പറയുന്നത് ശരിയാണ്. കാരണം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില് തലച്ചോറിന്റെ വളര്ച്ച 10 ശതമാനം കൂടുതലായിരിക്കും.

ഊര്ജ്ജത്തിന്റെ അളവ് കൂടുതല്
ശരീരം ഉത്പാദിപ്പിക്കുന്ന ഊര്ജ്ജത്തിന്റെ 20 ശതമാനവും തലച്ചോറിന്റെ പ്രവര്ത്തനങ്ങള്ക്കായാണ് മാറ്റിവെയ്ക്കപ്പെടുന്നത്. ഇത് നമ്മുടെ നാഡീ-ഞരമ്പ് വ്യവസ്ഥയെയും സഹായിക്കുന്നു.

ഓരോരുത്തരിലും വ്യത്യസ്തം
തലച്ചോറിന്റെ വലിപ്പം ഓരോരുത്തരിലും വ്യത്യാസമായിരിക്കും. അതുകൊണ്ടു തന്നെ ഇവരുടെ ഐ ക്യു ലെവലിലും കാര്യമായ വ്യത്യാസം ഉണ്ടാവും. ചെറിയ തലയുള്ളവര്ക്ക് അല്പം ബുദ്ധി കൂടുതലായിരിക്കും.

തലച്ചോറിന് വേദനയില്ല
നമ്മുടെ ശരീരത്തിന്റെ ഓരോഭാഗത്തേയും വേദനയും സന്തോഷവും അനുഭവിപ്പിക്കുന്ന തലച്ചോറിന് പക്ഷേ വേദനിക്കില്ല എന്നതാണ് സത്യം.

നൂറ് ബില്ല്യണ് ന്യൂറോണ്
ഏകദേശം 100 ബില്ല്യണ് ന്യൂറോണുകളാണ് തലച്ചോറിലുള്ളത്. തലച്ചോറിലെ സന്ദേശവാഹകരാണ് ഇവരെന്നതാണ് സത്യം.

പുതിയ കോശങ്ങളില് നിന്ന് പഠിക്കുന്നു
ഓരോ ദിവസവും പുതിയ കോശങ്ങള് ഉണ്ടാവുകയും അതില് നിന്നും പല പുതിയ കാര്യങ്ങള് തലച്ചോര് പഠിക്കുകയും ചെയ്യുന്നു. ആളുകളെ സ്മാര്ട്ടാക്കാനുള്ള തലച്ചോറിന്റെ വിദ്യയാണിത്.