For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരോധനം ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും

|

നിരോധനം എന്ന വാക്ക് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പുത്തരിയല്ല. എന്ത് കാര്യത്തിലും നിരോധനമാണ്, എവിടെച്ചെന്നാലും നിരോധനമാണ്. ബീഫ് നിരോധനം, പോണ്‍സൈറ്റ് നിരോധനം തുടങ്ങി മനുഷ്യന്റെ ദൈനം ദിന കാര്യങ്ങള്‍ക്കു വരെ ഇനി ചിലപ്പോള്‍ ഇന്ത്യയില്‍ നിരോധനം വരാം.

ബോളിവുഡിലെ അറിയപ്പെടാത്ത ദു:ശ്ശീലങ്ങള്‍

എന്നാല്‍ ഇന്ത്യയില്‍ നിരോധനമില്ലാത്ത ചില വസ്തുക്കള്‍ക്ക് വിദേശത്ത് നിരോധനമുണ്ട്. എന്നാല്‍ അത് പലപ്പോഴും വര്‍ഗ്ഗീയതയ്‌ക്കോ മറ്റു ചൂഷണങ്ങള്‍ക്കോ വേണ്ടിയല്ല. പിന്നെ എന്ത് കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ പല വസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നോക്കാം.

ലൈഫ്‌ബോയ് സോപ്പ്

ലൈഫ്‌ബോയ് സോപ്പ്

ഇന്ത്യയില്‍ ഇപ്പോഴും നല്ല തോതില്‍ ഉപയോഗിക്കുന്ന സോപ്പാണ് ലൈഫ്‌ബോയ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഈ സോപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ത്വക്കിന് ദോഷകരമാണ് എന്നു പറഞ്ഞാണ് സോപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്.

സോഫ്റ്റ് ഡ്രിങ്ക്

സോഫ്റ്റ് ഡ്രിങ്ക്

റെഡ് ബുള്‍ എന്ന ലേബലിലുള്ള സോഫ്റ്റ് ഡ്രിങ്ക് ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലും ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണ് നിരോധിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് റെഡ് ബുള്‍ കാരണമാകുമെന്നാണ് പറയുന്നത്.

ഡിസ്പിരിന്‍

ഡിസ്പിരിന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല മരുന്നുകള്‍ക്കും നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡിസ്പിരിന്‍ എന്ന ടാബ്ലെറ്റിന് ഗുണമില്ലെന്ന കാരണത്താല്‍ വിദേശത്തു നിന്നും നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

കീടനാശിനി

കീടനാശിനി

കീടനാശിനികളില്‍ 60 ശതമാനവും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നതാണ് കീടനാശിനി. പക്ഷേ മറ്റുള്ള രാജ്യങ്ങളില്‍ കീടനാശിനിയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ജെല്ലി സ്വീറ്റ്‌സ്

ജെല്ലി സ്വീറ്റ്‌സ്

ജെല്ലി സ്വീറ്റ്‌സിന് അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പല്ലിന്റെ ആരോഗ്യത്തിനെ ബാധിയ്ക്കും എന്ന കാര്യം പറഞ്ഞാണ് ഇത്തരത്തില്‍ ജെല്ലിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമോസ

സമോസ

സമോസ സോമാലിയയില്‍ നിരോധിച്ച ഭക്ഷണമാണ്. തീവ്രവാദ ഭീഷണി മുന്‍നിര്‍ത്തിയാണ് സമൂസ നിരോധിച്ചത്.

കിന്‍ഡര്‍ ജോയ്

കിന്‍ഡര്‍ ജോയ്

കിന്‍ഡര്‍ ജോയ് ഇന്ത്യയില്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചോക്ലേറ്റ് ആണ്. എന്നാല്‍ അമേരിക്കയില്‍ നിരോധിച്ച ഒന്നാണ് കിന്‍ഡര്‍ ജോയ് ഇതിന്റെ കാരണമാകട്ടെ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതെന്നും.

റ്റാറ്റാ നാനോ

റ്റാറ്റാ നാനോ

നാനോ കാറിന് ഇന്ത്യയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ വിദേശ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട വാഹനങ്ങളില്‍ ഒന്നാണ് നാനോ.

 മാരുതി സുസുകി ആള്‍ട്ടോ 800

മാരുതി സുസുകി ആള്‍ട്ടോ 800

വിദേശ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട വാഹനങ്ങളില്‍ പെട്ട ഒന്നാണ് മാരുതി സുസുകി ആള്‍ട്ടോ 800. സേഫ്റ്റി ഗൈഡ്‌ലൈന്‍സിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് നിരോധനം.

English summary

9 Everyday Things That Are Banned Abroad But Not In India

There's a whole lot of stuff that's banned in India, and the movement is only getting larger. Check out these things that are banned abroad but not in India.
Story first published: Tuesday, October 27, 2015, 16:52 [IST]
X
Desktop Bottom Promotion