നാല്‍പ്പതാണോ ഇത്ര വലിയ പ്രായം?

Posted By:
Subscribe to Boldsky

നാല്‍പ്പത് വയസ്സിനു ശേഷം ഇങ്ങനെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നതാണ് സത്യം. എന്തു കൊണ്ടെന്നാല്‍ നാടോടിക്കാറ്റില്‍ ദാസനോട് വിജയന്‍ പറയുന്നതു പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്‌ ദാസാ. കാരണം ഓരോ കാര്യവും ചെയ്യാന്‍ അതിന്റേതായ സമയമുണ്ട്.

എന്നാല്‍ പലപ്പോഴും അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ നാം പരാജയപ്പെട്ടു പോകുന്നു. എന്നാല്‍ 40 വയസ്സിനു ശേഷം ഇതൊക്കെ ചെയ്യാം എന്ന് കരുതിയാല്‍ അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളും നമ്മള്‍ തന്നെ നേരിടണം. 30വയസ്സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കോളജ് പഠനം

കോളജ് പഠനം

പഠനം പാതിവഴിയില്‍ മുടങ്ങിയ പലര്‍ക്കും തോന്നുന്ന കാര്യമായിരിക്കും ഇത്. എന്നാല്‍ ഇതിന്റെ സമയം അതിക്രമിച്ചു എന്ന കാര്യം അവര്‍ ചിന്തിക്കുന്നില്ല. എന്നാല്‍ പഠനത്തിന് പ്രായമില്ലെന്നതും മറ്റൊരു സത്യം.

ബോഡിബില്‍ഡിംഗ്

ബോഡിബില്‍ഡിംഗ്

ആരോഗ്യം സംരക്ഷിക്കാന്‍ ഏത് പ്രായത്തിലും നമുക്ക് കഴിയും. എന്നാല്‍ ബോഡിബില്‍ഡിംഗ് എന്ന പേരില്‍ കസര്‍ത്തുകള്‍ കാണിക്കാന്‍ അല്‍പം ശ്രദ്ധിക്കണം എന്നു മാത്രം. കാരണം പെട്ടെന്നൊരു ദിവസം പുതിയ ശീലം തുടങ്ങിവെച്ചാല്‍ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന പറയാന്‍ കഴിയില്ല.

വീഡിയോ ഗെയിം കളിക്കുന്നത്

വീഡിയോ ഗെയിം കളിക്കുന്നത്

വീഡിയോ ഗെയിം കളിക്കുന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇന്ന് ഒരു വിധം എല്ലാവരും വീഡിയോ ഗെയിമിന്റെ ആരാധകരാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ പലപ്പോഴും ശ്രീനിവാസന്റെ ഡയലോഗ് ഓര്‍ക്കുന്നത് നന്നായിരിക്കും.

ആത്മാര്‍ത്ഥ സുഹൃത്തിനെ കണ്ടെത്തല്‍

ആത്മാര്‍ത്ഥ സുഹൃത്തിനെ കണ്ടെത്തല്‍

സുഹൃത്തുക്കള്‍ എല്ലാവര്‍ക്കുമുണ്ടാകും. അതിനാകട്ടെ പ്രായഭേദവുമില്ല. എന്നാല്‍ 40 വയസ്സു വരേയും ഒരു ആത്മാര്‍ത്ഥ സുഹൃത്ത് ഇല്ലെന്നു പറയുന്നതാണ് ഏറ്റവും വലിയ കഷ്ടം.

രാഷ്ട്രീയം പഠിക്കുക

രാഷ്ട്രീയം പഠിക്കുക

രാഷ്ട്രീയം പഠിക്കാന്‍ ശ്രമിക്കുന്നത് നാല്‍പ്പതാമത്തെ വയസ്സിലാണെങ്കിലോ. പണി പാളിയതു തന്നെയാണ്. കാരണം സ്വന്തം നാട്ടിലെ രാഷ്ട്രീയത്തെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ അല്‍പം ബോധമുണ്ടാവേണ്ടതാണ്.

 ആദ്യമായി പ്രണയിക്കാന്‍

ആദ്യമായി പ്രണയിക്കാന്‍

ഇപ്പോള്‍ മുട്ടയില്‍ നിന്നും വിരിയാത്ത കുട്ടികള്‍ വരെ പ്രണയിക്കുന്നു. എന്നാല്‍ ആ സമയത്ത് തന്റെ ആദ്യപ്രണയം എന്ന ലേബലുമായി 40 കഴിഞ്ഞവര്‍ വരുന്നത് തമാശയായിരിക്കും.

പുതിയ ഭാഷ പഠിക്കാനുള്ള ശ്രമം

പുതിയ ഭാഷ പഠിക്കാനുള്ള ശ്രമം

പുതിയ ഭാഷ പഠിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ മറ്റൊരു കാര്യം. കാരണം എന്തിനും ഏതിനും സമയം എന്നത് അനിവാര്യമാണല്ലോ.

സ്മാര്‍ട് ഫോണ്‍ ഉപയോഗം

സ്മാര്‍ട് ഫോണ്‍ ഉപയോഗം

സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് യുവാക്കളാണ്. എന്നാല്‍ പുതിയ ഫോണ്‍ വാങ്ങി അതിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചെടുക്കുക എന്നതാണ് ഈ പ്രായത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം.

English summary

8 Things You Should Before 40

Everyone has a bucket list.These days though that is not enough. Indeed there are now a bunch of things you should do not only before you die, but before you reach the ripe old age of 40.