For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകച്ചു പോകുന്ന ചില റെക്കോര്‍ഡുകള്‍...

|

ഏത് രംഗത്തായാലും തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നവരാണ് ഇന്ത്യക്കാര്‍. കലാ-കായിക രംഗത്തായാലും ശാസ്ത്ര സാങ്കേതിക രംഗത്തായാലും ഏത് രംഗത്തും തങ്ങളുടേയതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ ഇന്ത്യക്കാരെ കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ.

ബോളിവുഡിലെ അറിയപ്പെടാത്ത ദു:ശ്ശീലങ്ങള്‍

ഗിന്നസ് ലോക റെക്കോര്‍ഡിന്റെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. ഏതൊക്കെ കാര്യത്തിലാണ് നമ്മള്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളതെന്ന് നോക്കാം.

ലോകത്തിലെ ഏറ്റവും വലിയ തലപ്പാവ്

ലോകത്തിലെ ഏറ്റവും വലിയ തലപ്പാവ്

പഞ്ചാബിലെ പാട്യാലയില്‍ താമസിക്കുന്ന 60-കാരനായ അവതാര്‍ സിംഗ് മൗനിയാണ് ലോകത്തിലെ ഏറ്റവും വലിയ തലപ്പാവിനുടമ. 100 പൗണ്ട് ആണ് ഇതിന്റെ കനം. 645 മീറ്റര്‍ നീളമുണ്ട് ഈ തലപ്പാവിന്. ഇത് ധരിക്കാന്‍ ഇദ്ദേഹമെടുക്കുന്ന സമയം ആറ് മണിക്കൂറാണ്.

കുഞ്ഞു ജ്യോതി

കുഞ്ഞു ജ്യോതി

ലോകത്തിലെ ഏറ്റവും ചെറിയ സ്ത്രീ നാഗ്പൂരില്‍ നിന്നുള്ള ജ്യോതി ആംഗേ ആണ്. 62 സെന്റിമീറ്ററാണ് ജ്യോതിയുടെ ഉയരം. ഇന്ന് ജീവിച്ചിരിക്കുന്ന ചെറുപ്പക്കാരില്‍ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തിയാണ് ജ്യോതി.

കൊമ്പന്‍ മീശയിലും മുന്‍പില്‍

കൊമ്പന്‍ മീശയിലും മുന്‍പില്‍

ജയ്പൂര്‍ സ്വദേശി രാംസിംഗ് ചൗഹാന്റെ മീശയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച മറ്റൊരു ഇന്ത്യന്‍ മഹാത്ഭുതം. 14 അടി നീളമാണ് ഇദ്ദേഹത്തിന്റെ മീശയ്ക്കുള്ളത്. 32 വര്‍ഷമായി ചൗഹാന്‍ അദ്ദേഹത്തിന്റെ മീശ നീട്ടി വളര്‍ത്തുന്നു.

സെല്‍ഫിയുടെ കാര്യത്തിലും മുന്നില്‍

സെല്‍ഫിയുടെ കാര്യത്തിലും മുന്നില്‍

സെല്‍ഫി എടുക്കുന്ന കാര്യത്തില്‍ നമ്മളാരും മോശക്കാരല്ല. എന്നാല്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൊച്ചിയില്‍ സംഘടിപ്പിച്ച സെല്‍ഫിയെടുക്കല്‍ മഹാമഹത്തില്‍ 1000 ഫ്രെയിമുകളാണ് ഒരു സമയം മിന്നിമറഞ്ഞത്.

വിവാഹക്കാര്യത്തിലും മോശമല്ല

വിവാഹക്കാര്യത്തിലും മോശമല്ല

വിവാഹക്കാര്യത്തിലും നമ്മള്‍ ഇന്ത്യക്കാര്‍ അത്ര മോശമല്ല. 2004-ല്‍ ലക്ഷ്മി മിത്തലിന്റെ മകളായ വാനിഷ മിത്തലിന്റേയും അമിത് ഭാട്ടിയയുടേയും വിവാഹത്തിനായി ചിലവാക്കിയത് 60 മില്ല്യണ്‍ യു എസ് ഡോളറാണ്. ഇതാണ് ലോകത്തില്‍ വച്ച് നടന്ന ഏറ്റവും വലിയ ചിലവേറിയ വിവാഹം.

മൂക്ക് കൊണ്ട് ഗിന്നസ് ബുക്കില്‍

മൂക്ക് കൊണ്ട് ഗിന്നസ് ബുക്കില്‍

നമ്മളെല്ലാം ചൈപ്പ് ചെയ്യുന്നത് കൈകൊണ്ടാണ്. എന്നാല്‍ മൂക്ക് കൊണ്ട് ടൈപ്പ് ചെയ്ത് ലോക റെക്കോര്‍ഡിട്ടിരിക്കുകയാണ് ഖുര്‍ഷിദ് ഹുസ്സൈന്‍ എന്ന ചെറുപ്പക്കാരന്‍. സെക്കന്റുകള്‍ക്കുള്ളില്‍ 103 അക്ഷരങ്ങളാണ് ഇദ്ദേഹം ടൈപ്പ് ചെയ്തത്.

സ്‌കേറ്റിങ്ങിലെ വേഗത

സ്‌കേറ്റിങ്ങിലെ വേഗത

സ്‌കേറ്റിംങ് ഇപ്പോഴത്തെ തലമുറയ്‌ക്കെല്ലാം പരിചയമുള്ള ഒരു വിനോദമാണ്. എന്നാല്‍ അഞ്ച് വയസ്സുകാരിയായ ശ്രിയ രാകേഷ് ദേശപാണ്ഡേ 23 സെക്കന്റുകള്‍ക്കുള്ളില്‍ 27 കാറുകള്‍ക്കടിയിലൂടെ സ്‌കേറ്റിംങ് നടത്തി നമ്മളെ അമ്പരപ്പിച്ചത്.

 കെട്ടിപ്പിടിച്ചും റെക്കോര്‍ഡിട്ടവര്‍

കെട്ടിപ്പിടിച്ചും റെക്കോര്‍ഡിട്ടവര്‍

കെട്ടിപ്പിടിക്കുന്ന കാര്യത്തിലും അത്ര മോശമല്ല നമ്മള്‍ ഇന്ത്യക്കാര്‍ എന്നു തെളിയിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശുകാരനായ ജയസിംഹ രവിരാല. ഒരു മണിക്കൂറിനുള്ളില്‍ 2439 പേരെ കെട്ടിപ്പിടിച്ചാണ് ഇദ്ദേഹം റെക്കോര്‍ഡ് സൃഷ്ടിച്ചത്.

ചെറിയ പശു

ചെറിയ പശു

ലോകത്തില്‍ വച്ചേറ്റവും ചെറിയ പശുവിനുള്ള ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കിയത് കേരള സ്വദേശിയായ ആറ് വയസ്സുകാരനായ മാണിക്യമാണ്.

നൃത്തത്തിന്റെ കാര്യത്തിലും തോല്‍പ്പിക്കാനാവില്ല

നൃത്തത്തിന്റെ കാര്യത്തിലും തോല്‍പ്പിക്കാനാവില്ല

123 മണിക്കൂറും 15 മിനിട്ടും നൃത്തം ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് കലാമണ്ഡലം ഹേമലത. കേരള സംഗീത നാടക അക്കാദമിയില്‍ വെച്ചാണ് ഇവര്‍ ഗിന്നസ് റെക്കോര്‍ഡിട്ടത്.

English summary

11 Unique Guinness World Records You Won’t Believe Belong To Indians

Indians are second to none in a lot of fields, be it technology, medicine, sports or business. You name it, and we’ve done it. The same goes for holding unique Guinness World Records.
X
Desktop Bottom Promotion