For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇങ്ങനെയായിരിക്കണം ഒരു നല്ല അച്ഛന്‍

|

ചിലര്‍ക്ക് അമ്മയേക്കാള്‍ അടുപ്പം അച്ഛനോടായിരിക്കും പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്. പക്ഷേ അമ്മ ചെയ്യുന്ന പോലെ എല്ലാ ഉത്തരവാദിത്വങ്ങളും അതിന്റേതായ ഗൗരവത്തില്‍ ചെയ്യുന്നതില്‍ പല അച്ഛന്‍മാരും പരാജയപ്പെട്ടു പോകുന്നു. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം

എന്നാല്‍ സാമ്പത്തികമായും ശാരീരികമായും ആത്മീയമായും പല പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതില്‍ അച്ഛനായിരിക്കും മുന്നില്‍ നില്‍ക്കുന്നതും. പലപ്പോഴും ഉത്തരവാദിത്വം എന്നതിലുപരി പല അഡ്ജസ്റ്റ്‌മെന്റുകളായിരിക്കും ഇത്തരം അച്ഛന്‍മാരെ മുന്നോട്ടു നയിക്കുന്നതും. ആത്മാര്‍ത്ഥത കൂടി ശത്രുക്കളാകുമോ?

ഉത്തരവാദിത്വമുള്ളൊരു അച്ഛനാവാന്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഇന്നത്തെ തലമുറയിലെ അച്ഛന്‍മാര്‍ അനുഭവിക്കുന്നതെന്നു അറിയാമോ.

കുടുംബം മാത്രം

കുടുംബം മാത്രം

എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റി വെച്ച് കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ടു തന്നെ ഇത് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു.

ഏത് വേഷവും കെട്ടും

ഏത് വേഷവും കെട്ടും

ഒരു നല്ല അച്ഛന്‍ എന്ന് പേരെടുക്കാന്‍ ഏത് വേഷവും കെട്ടാന്‍ മക്കളെ സ്‌നേഹിക്കുന്ന അച്ഛന്‍മാര്‍ തയ്യാറാവും. അങ്ങനെയെങ്കിലും അവരെ സന്തോഷിപ്പിക്കാമെന്ന് കരുതും നമ്മുടെ പാവം അച്ഛന്‍.

ബുക്കുകള്‍ ധാരാളം

ബുക്കുകള്‍ ധാരാളം

കുട്ടികളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റും വാങ്ങുന്നതില്‍ മുന്‍പന്തിയിലായിരിക്കും ഇത്തരം അേച്ഛന്‍മാര്‍. അവര്‍ക്കു പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മാറാന്‍ തന്നെ ഇവര്‍ തയ്യാറാകും.

റോള്‍ മോഡല്‍

റോള്‍ മോഡല്‍

താനായിരിക്കണം തന്റെ മക്കളുടെ റോള്‍ മോഡല്‍ എന്ന് ഏത് അച്ഛനും തോന്നണം. അതിനായി എന്തൊക്കെ മാറ്റം തന്റെ സ്വഭാവത്തില്‍ വരുത്താമോ അതെല്ലാം ചെയ്യും ഇവര്‍.

കഥകള്‍ പറഞ്ഞ്...

കഥകള്‍ പറഞ്ഞ്...

പണ്ട് വീടുകളില്‍ കഥകള്‍ പറഞ്ഞ് കൊടുക്കാന്‍ മുത്തച്ഛനും മുത്തശ്ശിയും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കുടുംബങ്ങള്‍ അണുകുടുംബങ്ങളായി ചുരുങ്ങിയതോടെ കുട്ടികളെ കഥ പറഞ്ഞുറക്കേണ്ട ചുമതലയും അച്ഛനമ്മമാര്‍ക്കായി.

പല ജോലികളും...

പല ജോലികളും...

കുട്ടികളെ നോക്കുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ അവരുമായി ബന്ധപ്പെട്ട പല ജോലികളും ഇത്തരം മാതൃകാ അച്ഛന്‍മാര്‍ ചെയ്യേണ്ടതായി വരും. ഇവര്‍ക്ക് ഭക്ഷണം കൊടുക്കുക, അവരെ കുളിപ്പിക്കുക തുടങ്ങി പല കാര്യങ്ങളും അമ്മയുടെ അഭാവത്തില്‍ അച്ഛന്‍മാര്‍ ചെയ്യേണ്ടതായി വരും.

മാനസിക വികാരങ്ങള്‍ മനസ്സിലാക്കുക

മാനസിക വികാരങ്ങള്‍ മനസ്സിലാക്കുക

കുട്ടികള്‍ പെട്ടെന്നു കരയുന്നതോ അവരുടെ സങ്കടങ്ങളോ എല്ലാം തന്നെ മക്കളെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു മാതാപിതാക്കള്‍ക്കും സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഇവരുടെ ഇത്തരത്തിലുള്ള വികാര വിക്ഷോഭങ്ങളെ അടക്കി നിര്‍ത്തേണ്ട ഉത്തരവാദിത്വം അച്ഛനുണ്ടാകും.

അച്ഛനായിരിക്കണം ബെസ്റ്റ്

അച്ഛനായിരിക്കണം ബെസ്റ്റ്

എല്ലാവര്‍ക്കും അേവരുടെ അച്ഛനായിരിക്കും ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്‍. ആണ്‍കുട്ടികള്‍ക്ക് അച്ഛന്‍ എന്നാല്‍ ശരിക്കും ഒരു സൂപ്പര്‍ ഹീറോ ആയിരിക്കും എന്നതാണ് സത്യം. അത് ജീവിതം മുഴുവന്‍ അങ്ങനെ തന്നെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ആ അച്ഛനുണ്ട്.

ആവശ്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കുക

ആവശ്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കുക

തന്റെ മക്കളുടെ ആവശ്യങ്ങള്‍ അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അത് അറിഞ്ഞു മനസ്സിലാക്കി ചെയ്യുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ അവര്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം തന്നെ അതിന്റേതായ പ്രാധാന്യം നല്‍കുക.

അച്ഛന്റെ പിറന്നാള്‍

അച്ഛന്റെ പിറന്നാള്‍

ഇത്തരത്തിലുള്ള ഒരു അച്ഛനാണ് നിങ്ങളെങ്കില്‍ നിങ്ങളോട് തിരിച്ചുള്ള കടമകളിലും മക്കള്‍ ശ്രദ്ധാലുക്കളായിരിക്കും നിങ്ങളുടെ പിറന്നാള്‍ ദിനം വരെ അവര്‍ ഓര്‍മ്മിച്ചു വെയ്ക്കും.

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

പണവും പ്രശസ്തിക്കും മീതെ നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് ഏതൊരു അച്ഛനെ സംബന്ധിച്ചും മക്കള്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ സമ്പാദ്യം. എന്തുകൊണ്ടെന്നാല്‍ വിദ്യാഭ്യാസമുണ്ടെങ്കില്‍ അത് സ്വാഭാവികമായി തന്നെ സംസ്‌കാരവും ഉണ്ടാക്കുന്നു എന്നതാണ് സത്യം.

English summary

11 Struggles Your Dad Faced Good Father

Sometimes, it can be easier to appreciate your mother more than your father, especially if your mother stayed home with you during your youth.
X
Desktop Bottom Promotion