For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് കരഞ്ഞു പോവുന്നു?

|

'എന്ന് നിന്റെ മൊയ്ദീന്‍' സിനിമ കണ്ട് കരയാത്തവര്‍ ചുരുക്കം. സിനിമ കാണുമ്പോള്‍ കരയുന്നവരേയും സുഹൃത്തിന്റെ പ്രണയം തകര്‍ന്നതില്‍ സങ്കടപ്പെടുന്നവരേയും മറ്റുള്ളവരുടെ സങ്കടത്തില്‍ കണ്ണീര്‍ പൊഴിക്കുന്നവരേയും പല സാഹചര്യങ്ങളേയും അതിജീവിക്കാന്‍ കഴിയാത്തവരേയും നമ്മള്‍ സ്ഥിരം കാണുന്നതാണ്. ഇവര്‍ ഒരിക്കലും ചെയ്യരുതാത്തത്....

എന്നാല്‍ എന്തുകൊണ്ട് ഇവരിങ്ങനെ എന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരും വളരെ സെന്‍സിറ്റീവാണ് എന്നതാണ് സത്യം. എന്നാല്‍ ഇത്തരക്കാര്‍ പെട്ടെന്ന് കാര്യങ്ങള്‍ തിരിച്ചറിയുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നു. ഹായ്, ഇന്ത്യന്‍ ഫുഡ്, നമ്മ ഫുഡ്...

പലപ്പോഴും കഠിനഹൃദയരായ പലര്‍ക്കും അതിനു കഴിയുന്നില്ല. ഇത്തരക്കാര്‍ക്ക് ചില ഗുണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ സെന്‍സിറ്റീവ് ആയ ആളുകളുടെ ഗുണങ്ങള്‍ എന്നു നോക്കാം.

എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കും

എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കും

സെന്‍സിറ്റീവ് ആയ ആളുകള്‍ ഓരോ കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കും. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സഹിക്കാന്‍ അവര്‍ക്ക് കഴിയില്ലന്നതു തന്നെ കാര്യം.

വിമര്‍ശനങ്ങള്‍ പോസിറ്റീവായി എടുക്കും

വിമര്‍ശനങ്ങള്‍ പോസിറ്റീവായി എടുക്കും

ഇത്തരക്കാര്‍ എല്ലാ വിമര്‍ശനങ്ങളേയും നല്ല രീതിയില്‍ എടുക്കും എന്നതാണ് മറ്റൊരു കാര്യം. ഒരിക്കലും മറ്റുള്ളവരുടെ വാക്കു കേള്‍ക്കാതെ ഉള്ള ഒരു തീരുമാനം ഇത്തരക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല.

കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റില്ല

കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റില്ല

സെന്‍സിറ്റീവ് ആയ ആളുകള്‍ക്ക് ഒരിക്കലും കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റില്ല. ഇത്തരക്കാരാണ് സിനിമ കണ്ട് കരയുന്നതും. അതിനെ ആഴത്തില്‍ മനസ്സില്‍ പതിപ്പിക്കുന്നതും. പലപ്പോഴും അത്തരം വിഷമങ്ങള്‍ പലര്‍ക്കും നിയന്ത്രിക്കാന്‍ പറ്റില്ലെന്നതും സത്യം.

തീരുമാനങ്ങളെല്ലാം ആലോചിച്ച്

തീരുമാനങ്ങളെല്ലാം ആലോചിച്ച്

എന്തു തീരുമാനം എടുക്കുമ്പോഴും അതെല്ലാം നല്ലപോലെ ആലോചിച്ചായിരിക്കും. അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഇത്തരക്കാര്‍ നല്ല പോലെ ആലോചിക്കും.

കൂടെയുള്ളവര്‍ നല്ലവരായിരിക്കും

കൂടെയുള്ളവര്‍ നല്ലവരായിരിക്കും

സെന്‍സിറ്റീവ് ആയ ആളുകളുടെ കൂടെയുള്ളവര്‍ അവരര്‍ഹിക്കുന്ന ഗണത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും. കൂടാതെ ഇവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നവരാകും എന്നതും സംശയമില്ല.

 ഉത്കണ്ഠ കൂടുതല്‍ ആയിരിക്കും

ഉത്കണ്ഠ കൂടുതല്‍ ആയിരിക്കും

കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നതിനാല്‍ ഇത്തരക്കാരില്‍ ഏത് കാര്യത്തെക്കുറിച്ചും ഉത്കണ്ഠ നിലനില്‍ക്കും. മറ്റുള്ളവരെ അപേക്ഷിച്ച് അതല്‍പം കൂടുതലായിരിക്കും.

നല്ല കേള്‍വിക്കാര്‍

നല്ല കേള്‍വിക്കാര്‍

സെന്‍സിറ്റീവ് ആയവര്‍ നല്ല കേള്‍വിക്കാരായിരിക്കും. അതിനാല്‍ ഇവര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി ഉപദേശിക്കാന്‍ നല്ല കഴിവുമുണ്ടാവും.

മൃഗസ്‌നേഹികള്‍

മൃഗസ്‌നേഹികള്‍

മൃഗസ്‌നേഹികള്‍ ആയിരിക്കും ഇത്തരക്കാര്‍. റോഡില്‍ ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ ഇവരുടെ കൂട്ടുകാരായിരിക്കും.

സ്‌നേഹമായിരിക്കും ഏറ്റവും വലുത്

സ്‌നേഹമായിരിക്കും ഏറ്റവും വലുത്

സ്‌നേഹത്തിനു മുന്നില്‍ ഇവര്‍ തല കുനിയ്ക്കും. എന്നാല്‍ കൂടുതല്‍ പ്രതീക്ഷകള്‍ പലപ്പോഴും ഇവരെ നിരാശരാക്കാറുമുണ്ട്.

ആത്മീയത ഇവരുടെ കൂടപ്പിറപ്പ്

ആത്മീയത ഇവരുടെ കൂടപ്പിറപ്പ്

നല്ല ആരോഗ്യവും മനസമാധാനവും ലഭിക്കണമെങ്കില്‍ ആത്മീയ ചിന്തകള്‍ വേണമെന്ന കാഴ്ചപ്പാടുകാരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ടു തന്നെ ശാരീരികമായും മാനസികമായും എപ്പോഴും സന്തോഷത്തോടു കൂടി ഇരിക്കാന്‍ ഇത്തരക്കാര്‍ ആഗ്രഹിക്കും.

English summary

10 Signs Of Highly Sensitive People

Do you cry while watching a movie Get easily irked by sound of a dragging chair? You could be a highly sensitive person.
Story first published: Thursday, September 24, 2015, 12:54 [IST]
X
Desktop Bottom Promotion