അക്ഷയ തൃതീയ: പ്രാധാന്യവും പ്രസക്തിയും

Posted By: Super
Subscribe to Boldsky

നല്കുന്നവനേ നേടുകയുള്ളു എന്നത് വിചിത്രമായ അനേകം പ്രകൃതി നിയമങ്ങളിൽ ഒന്നാണ്. ഭൌതിക ജീവിതത്തിൽ വിജയം കൈവരിക്കണമെങ്കിൽ നന്മ നിറഞ്ഞ മനസ്സുണ്ടാകേണ്ടത് അത്യാവശ്യം തന്നെ. അത് മനസ്സിലാക്കുന്നവൻ ദാനധർമ്മങ്ങളിൽ വിശ്വസിക്കുന്നു. ഇത് പ്രാവർത്തികമാക്കുവാൻ ഏറ്റവും നല്ല ദിവസം അക്ഷയ തൃതീയ തന്നെ.

പലരും കരുതുന്നത് പോലെ ഇത് സ്വർണ്ണം വാങ്ങുവാൻ വേണ്ടിയുള്ള ഒരു ദിവസമല്ല. മറിച്ച്, സൂര്യന്റെയും ചന്ദ്രന്റെയും തേജസ്സും ശക്തിയും വർദ്ധിക്കുന്ന ഈ സമയം ദാനധർമ്മങ്ങൾക്കു ഉത്തമമായി കരുതപ്പെടുന്നു. വിശക്കുന്നവനു ഭക്ഷണം കൊടുക്കാൻ തയ്യാറുള്ളവന് ഐശ്വര്യവും സൌഭാഗ്യവും വർദ്ധിക്കും. അക്ഷയ തൃതീയ ദിനത്തിൽ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ നിങ്ങൾക്ക് ഇരട്ടി ഭാഗ്യം സമ്മാനിക്കും.

ഐതിഹ്യങ്ങൾ അനുസരിച്ച് കുബേരന് ശിവനിൽ നിന്നും ധനം ലഭിച്ചത് ഈ ദിവസമാണ്. ഇതേ ദിവസമാണ് ഭഗവാൻ ശിവൻ ലക്ഷ്മി ദേവിയെ സമ്പത്പ്രദായിനിയായി മാറുവാൻ അനുഗ്രഹിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു. കുബേരൻ ശിവനെ പ്രസാദിപ്പിച്ച ശിവപുരം ക്ഷേത്രത്തിൽ കാലെടുത്തു വെച്ചാൽ തന്നെ പാപമുക്തി നേടാൻ സാധിക്കുമെന്നാണ് വിശ്വാസം.

Akshaya Tritiya

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യം കൊണ്ട് വരുമെന്നു വേദങ്ങളിൽ പറഞ്ഞിട്ടില്ല. അത് കമ്പോളവത്കരണത്തിന്റെ ഭാഗമായി വിശ്വാസങ്ങളെ ചൂഷണം ചെയ്യുവാൻ വേണ്ടി മാത്രം രൂപപ്പെട്ടതാണ്. എന്നാൽ ഐശ്വര്യത്തിന്റെ പ്രതീകമായി കണ്ട് അന്നേ ദിവസം സ്വർണ്ണം വാങ്ങുന്നവരുമുണ്ട്. അക്ഷയ തൃതീയ ദിനത്തിൽ ചെയ്യാവുന്ന ഓരോ ദാനധർമ്മങ്ങളും, അവ നല്കുമെന്ന് വിശ്വസിക്കപ്പെടുന്ന പ്രതിഫലവും താഴെ പറയുന്നു.

1. അക്ഷയ തൃതീയ ദിനത്തിൽ ദാനം ചെയ്യുകയാണെങ്കിൽ മരണ ഭയത്തെ കീഴടക്കുവാൻ സാധിക്കും.

2. പാവപ്പെട്ടവരെയും കഷ്ട്ടപ്പെടുന്നവരെയും സഹായിക്കുന്നവർക്ക് അനുഗ്രഹിക്കപ്പെട്ട പുനർജ്ജന്മം ലഭിക്കും.

3. പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ നൽകുന്നവർക്ക് രോഗങ്ങളിൽ നിന്നും വേഗം സൌഖ്യം ലഭിക്കും.

4. പഴവർഗ്ഗങ്ങൾ ദാനം ചെയ്യുന്നവർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും.

5. പാലോ വെണ്ണയോ മോരോ ദാനം ചെയ്യുന്നവർക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

6. ധാന്യങ്ങൾ ദാനം ചെയ്യുന്നവർക്ക് അകാല മരണം സംഭവിക്കുകയില്ല.

7. ദേവതർപ്പണം ചെയ്യുന്നവർ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടും.

8. തൈരും ചോറും ദാനം ചെയ്യുന്നവന് പാപങ്ങളിൽ നിന്നും മുക്തിയും ജീവിതത്തിൽ ഉയർച്ചയും കൈവരും.

English summary

The Significance And Importance Of Akshaya Tritiya

You can practice this ancient science of giving to get supreme benefits on the sacred "Akshaya Trtiya" or "Day of Gold". No, this doesn't mean gold buying day. This day is the 3rd moon that falls during Mid-April and Mid May every year, is considered to be the single most powerful day for charities.