Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ വിമാനങ്ങള്‍ക്ക് എന്തു സംഭവിച്ചു?
മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. 200ലധികം യാത്രക്കാരെയും വഹിച്ച് പറന്നു പൊങ്ങിയ വിമാനം കരയിലോ അതോ കടലിലോ എന്ന് തിരിച്ചറിയാനാകാതെ വട്ടംചുറ്റുകയാണ് ലോകരാഷ്ട്രങ്ങള്‍.
ചരിത്രത്തില്‍ ദുരൂഹത അവശേഷിപ്പിച്ച പല മുന്‍കാല വിമാന കഥകളുമുണ്ട്. ഇവയെക്കുറിച്ചറിയാന് താല്പര്യമുണ്ടോ, എങ്കില്‍ വായിക്കൂ,

അമേലിയ
ചരിത്രം കണ്ടതില്‍ വച്ച് ഏറ്റവും ധീരയായ വനിതാ പൈലറ്റായിരുന്നു അമേലിയ എര്‍ഹാര്‍ട്ട്. 1937ല്‍ രണ്ടു സീറ്റുള്ള ഒരു വിമാനത്തില്‍ പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇവര്ക്കെന്തു സംഭവിച്ചുവെന്നോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ ഇപ്പോഴും നിഗൂഢതയായി തുടരുന്നു.

ടൈഗര്‍ ലൈന്‍ ഫ്ളൈറ്റ്
ടൈഗര്‍ ലൈന്‍ ഫ്ളൈറ്റ് 739 വെസ്റ്റ് പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോള്‍ അപ്രത്യക്ഷമായി. ഇതില്‍ 93 ആര്‍മിക്കാരും 3 സൗത്ത് വിയറ്റ്നാമീസുമുണ്ടായിരുന്നു. വിമാനം ആകാശത്തു വച്ച് പൊട്ടിത്തെറിച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ബെര്‍മൂഡ ട്രയാംഗിള്‍
ബെര്‍മൂഡ ട്രയാംഗിള്‍ ധാരാളം വിമാനങ്ങളും കപ്പലുകളും കാണാതായിട്ടുള്ള, ഇപ്പോഴും ചരിത്രത്തിന് വിശദീകരിയ്ക്കാനാത്ത ദുരൂഹത നിറഞ്ഞ ഒരു സ്ഥലമാണ്. ഇവിടെ കകാണാതായ അഞ്ചോളം വിമാനങ്ങളില്‍ ഫ്ളൈറ്റ് 19 എന്ന ആര്‍മി ഫ്ളൈറ്റും ഉള്‍പ്പെടുന്നു. ഇതിനെ തേടിപ്പോയ മറ്റൊരു വിമാനവും ഇവിടെ കാണാതായെന്നതാണ് കൂടുതല്‍ ദുരൂഹം.

സ്റ്റാര്‍ ഡസ്റ്റ് ഫ്ളൈറ്റ്
സ്റ്റാര്‍ ഡസ്റ്റ് ഫ്ളൈറ്റ് ആന്‍ഡസ് പര്‍വതനിരകളിലെവിടെയോ വച്ച് കാണാതായി. ഇതിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന്റെ തിരോധാനത്തിനു പുറകില്‍ അട്ടിമറി സാധ്യതകളുണ്ടെന്നു പറയപ്പെടുന്നു. ഇതില്‍ നിന്നും അവസാനം ലഭിച്ച സന്ദേശം എസ്ടിഇന്ഡിഇസി എന്നതായിരുന്നു. ഇത് ഇപ്പോഴും എന്താണെന്നു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ബോയിംഗ് സി വിമാനം
അമേരിയ്ക്കയുടെ ബോയിംഗ് സി വിമാനം 67 പേരെയും വഹിച്ച് 1957ല്‍ അപ്രത്യക്ഷമായി. ഇതിനെന്തു സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.

മലേഷ്യന്‍ എയര്‍ലൈന്‍സ്
കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനവും ഇത്തരമൊരു ദുരൂഹത അവശേഷിപ്പിച്ചാണ് അപ്രത്യക്ഷമായത്. ഇതിനെന്തു സംഭവിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല.



Click it and Unblock the Notifications
