For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുവന്ന പൊട്ടിനുള്ളിലെ കരുത്തയായ സ്ത്രീ

|

മുൻവിദേശ കാര്യമന്ത്രിയും ബിജെപി മുൻനേതാവുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ രാജ്യമൊട്ടാകെ സ്തംഭിച്ചിരിക്കുകയാണ്. തന്‍റെ രാഷ്ട്രീയ നിലപാടുകളിൽ നിന്ന് ഒരു തരി മാറാതെ എല്ലാ പാർട്ടിക്കാരിലേയും സ്വീകാര്യതയായ കരുത്തുള്ള വനിതയായിരുന്നു സുഷമാ സ്വരാജ്. സ്ത്രീകൾക്ക് എത്തിപ്പെടാൻ കഴിയാത്ത മേഖലകള്‍ ഒന്നും ഇല്ല എന്ന് എല്ലാവരെ കൊണ്ടും ഉറപ്പിച്ച് പറയിപ്പിച്ച ജനപ്രിയ നേതാവായിരുന്നു സുഷമാ സ്വരാജ്.. വിദേസ രാജ്യങ്ങളിൽ ഇന്ത്യക്കാർ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളിലോ പ്രതിസന്ധികളിലോ പെടുമ്പോൾ ഏവർക്കും ഒരു പോലെ ഓർമ്മ വരുന്ന മുഖമായിരുന്നു വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്.

remembering sushma swaraj

രാഷ്ട്രീയത്തിന്റേതായ യാതൊരു വിധത്തിലുള്ള മോശം സ്വഭാവങ്ങളും ഇവരെ തളച്ചിട്ടില്ല. കരുത്തയായ സ്ത്രീയായി എല്ലാവർക്കും വേണ്ടപ്പെട്ടവരായി എല്ലാ ജനങ്ങളും ഒന്നാണെന്ന് വിശ്വസിച്ച് അവർക്ക് വേണ്ടി പ്രവർത്തിച്ച വനിതാ നേതാവായിരുന്നു ഇവർ. എപ്പോഴും മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന സ്വഭാവമായിരുന്നു ഇവരെ മറ്റുള്ള നേതാക്കളിൽ നിന്ന് വ്യത്യസ്തയാക്കിയത്. സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിയും മറ്റുള്ളവരുടെ പ്രതികരണങ്ങൾക്ക് കാത്തു നിൽക്കാതെ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകിയും മുന്നോട്ട് പോയിരുന്ന കരുത്തയായ സ്ത്രീയായിരുന്നു സുഷമ സ്വരാജ്.

remembering sushma swaraj

പല പ്രശ്നങ്ങളിലും പെടുന്ന വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഒരു അമ്മയെ പോലെ സഹോദരിയെപ്പോലെ സുഷമ സ്വരാജ് എന്ന മനുഷ്യ സ്നേഹി ഉണ്ടായിരുന്നു. ഏത് പാത്രി രാത്രിയിലും സഹായമഭ്യർത്ഥിച്ചുള്ള വിളി വന്നാൽ അതിന് ഉടൻ തന്നെ തീരുമാനമെടുക്കുന്നതിനും വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നതിനും ഇവർക്ക് എന്നും സാധിച്ചിരുന്നു. ചൊവ്വയിൽ ഇന്ത്യക്കാരനായ ഒരു വ്യക്തി കുടുങ്ങിയാലും ഇന്ത്യൻ എംബസി തുണക്കുണ്ടാവും എന്ന ഈ കരുത്തയായ സ്ത്രീയുടെ വാക്കിൽ തന്നെയാണ് ഓരോ ഇന്ത്യക്കാരനും കടലു കടക്കുന്നത്.

remembering sushma swaraj

തന്റെ ചുവന്ന വട്ടപ്പൊട്ടിനുള്ളിൽ ഒരു കടലോളം സ്നേഹവും കരുണയും ഒളിപ്പിച്ച കരുത്തയായ ശക്തയായ ഒരു സ്ത്രീയാണ് ഇവരെന്ന കാര്യത്തിൽ ഏതും സംശയമില്ല. ഒരു നേതാവ് എന്നതിലുപരി മനുഷ്യ സ്നേഹി എന്ന വാക്കാണ് ഇവരെ എന്നും മറ്റുള്ള നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മാനവികതയും ശബ്ദമായിരുന്നു എന്നും സുഷമാ സ്വരാജ് എന്ന നേതാവിന്. ഒരു വയസ്സുള്ള പാക്കിസ്ഥാനി ബാലികക്ക് ഇന്ത്യയിൽ ശസ്ത്രക്രിയക്ക് വേണ്ടി കേന്ദ്രസർക്കാരിൽ നിന്ന് മെഡിക്കൽ വിസ വേണമെന്ന അഭ്യർത്ഥനയുമായി ഒരു അമ്മയെത്തിയപ്പോൾ അവിടേയും താങ്ങും തണലുമായത് സുഷമാ സ്വരാജ് എന്ന അമ്മ തന്നെയായിരുന്നു. രാജ്യം മൊത്തം അമ്മയുടെ സ്ഥാനത്ത് നൽകി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നേതാവാണ് അപ്രതീക്ഷിതമായി നമ്മളിൽ നിന്നും വിടവാങ്ങിയത്. ആദരാഞ്ജലികള്‍

remembering sushma swaraj

English summary

remembering sushma swaraj, The Former Foreign Affair Minister

Former external affairs minister Sushma Swaraj passed away late Tuesday. Here we remembering strong women in indian politics.
Story first published: Wednesday, August 7, 2019, 11:15 [IST]
X
Desktop Bottom Promotion