For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്ര്യം ഫലം; സന്ധ്യാനേരം ചെയ്യരുത് ഇവ

|

പുരാണങ്ങള്‍ പ്രകാരം ഏറെ പ്രാധാന്യമുള്ള സമയമാണ് സന്ധ്യാസമയം. വീടുകളിലും ക്ഷേത്രങ്ങളിലും ആരാധനയ്ക്കായും മറ്റും ഉചിതമായ സമയമായി സന്ധ്യാനേരത്തെ കണക്കാക്കുന്നു. ഒരാളുടെ ജീവിതത്തില്‍ സന്ധ്യാസമയത്തിന് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്‍പിച്ചിട്ടുണ്ട്. അതിനാലാണ് വീടുകളില്‍ വിളക്കുകള്‍ തെളിയിക്കുന്നതും നാമജപം നടത്തുകയും ചെയ്യുന്നത്.

Most read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി ഈ സമയം വീടുകളില്‍ എത്തുന്നുവെന്ന് വിശ്വസിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണ് സന്ധ്യാസമയം എന്നതിനാലും ഈ നേരത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അതിനാല്‍, പുരാണങ്ങളും ജ്യോതിഷവും പ്രകാരം ഈ ശുഭകരമായ വേളയില്‍ നിങ്ങള്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരം നിഷിധമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജവിതത്തിലെ ഐശ്വര്യവും സമൃദ്ധിയും നഷ്ടപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. സന്ധ്യാനേരങ്ങളില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ.

ഭക്ഷണം കഴിക്കരുത്

ഭക്ഷണം കഴിക്കരുത്

സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയില്‍ ആരോഗ്യപരമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഗ്യാസ്, ദഹനക്കേട്, വയറെരിച്ചില്‍, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍, സന്ധ്യാനേരത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. വിശപ്പ് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പഴങ്ങളോ പഴച്ചാറുകളോ പോലുള്ള ലഘുവായ വസ്തുക്കള്‍ കഴിക്കാം

ലൈംഗിക ബന്ധം പാടില്ല

ലൈംഗിക ബന്ധം പാടില്ല

സന്ധ്യാസമയങ്ങളില്‍ ലക്ഷ്മീ ദേവി വീടുകളിലെത്തുന്നുവെന്നു ആളുകള്‍ വിശ്വസിക്കുന്നു. അതിനാല്‍, ഈ നേരങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിഷിധമായി കണക്കാക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം രാത്രിയിലാണ്. സന്ധ്യാസമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യാസമയത്ത് സംഗമിച്ച് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

കിണറ്റില്‍ നിന്ന് വെള്ളം കോരരുത്

കിണറ്റില്‍ നിന്ന് വെള്ളം കോരരുത്

സന്ധ്യാസമയത്തിന് ജീവിതത്തില്‍ വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്‍പിച്ചുനല്‍കിയിട്ടുണ്ട്. ഈ സമയം നാമജപത്തിന് മാത്രമുള്ളതാണ്. സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമായതിനാല്‍ അന്തരീക്ഷം വിഷവായുക്കളെകൊണ്ട് നിറഞ്ഞിരിക്കും. സന്ധ്യാസമയത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ലെന്നും കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുതെന്നും പറയപ്പെടുന്നു.

പൂക്കള്‍ പറിക്കരുത്

പൂക്കള്‍ പറിക്കരുത്

സന്ധ്യാനേരത്ത് ചെടികളില്‍ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കരുത്. പൂക്കള്‍ പോലും ഈ നേരത്ത് പറിക്കരുത്. സന്ധ്യയായാല്‍ ചെടികള്‍ നിശ്ചലമാകയും സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്ന സമയമാണ്. അതിനാല്‍ ചെടികളെ ഈ സമയത്ത് അലോസരപ്പെടുത്തുന്നത് നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ നല്‍കും.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

വാതിലുകള്‍ അടച്ചിടരുത്

വാതിലുകള്‍ അടച്ചിടരുത്

സന്ധ്യാസമയത്ത് വീടിന്റെ വാതിലുകള്‍ അടച്ചിടുന്നത് അശുഭകരമായ പ്രവര്‍ത്തിയായി കണക്കാക്കപ്പെടുന്നു. കാരണം ഈ സമയത്ത് ലക്ഷ്മി ദേവി വീട്ടിലെത്തുന്നു. വീടിന്റെ വാതിലുകള്‍ അടച്ചിരിക്കുകയാണെങ്കില്‍ അത് ലക്ഷ്മീദേവിയുടെ മാര്‍ഗത്തെ തടസപ്പെടുത്തുന്നതിന് തുല്യമാണ്. ഇത് നിങ്ങളില്‍ ഐശ്വര്യവും സമ്പത്തും കുറയാന്‍ കാരണമാകുന്നു.

തുളസി പറിക്കരുത്

തുളസി പറിക്കരുത്

ഒരിക്കലും സന്ധ്യാനേരത്ത് തുളസി ഇലകള്‍ പറിക്കരുത്. യഥാര്‍ത്ഥത്തില്‍, വൈകുന്നേരങ്ങളില്‍ തുളസിയെ സ്പര്‍ശിക്കുന്നത് പുരാണഗ്രന്ഥങ്ങള്‍ വിലക്കിയിരിക്കുന്നു. കാരണം ഈ സമയത്ത് തുളസിയെ ആരാധിക്കാനുള്ള സമയമാണ്. സന്ധ്യാനേരത്ത് തുളസി ഇലകള്‍ പറിക്കുന്നത് വീട്ടില്‍ ദാരിദ്ര്യത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നു.

Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?

പണമിടപാട് വേണ്ട

പണമിടപാട് വേണ്ട

സന്ധ്യാനേരങ്ങളില്‍ പണത്തിന്റെ ഇടപാട് നടത്തുന്നത് അശുഭകരമായ പ്രവര്‍ത്തിയായി കണക്കാക്കുന്നു. എല്ലായ്‌പ്പോഴും പണമിടപാടുകള്‍ രാവിലെ ചെയ്യണം. വൈകുന്നേരം പണമിടപാട് നടത്തുന്നത് ഒരു മോശം ശകുനമാണ്. സന്ധ്യാസമയത്ത് മറ്റൊരാള്‍ക്ക് പണം നല്‍കുന്നതിലൂടെ ലക്ഷ്മി ദേവി അവരുടെ കൂടെ പോകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ദാനം ചെയ്യരുത്

ദാനം ചെയ്യരുത്

ദാനം ചെയ്യുന്നത് എല്ലായ്‌പ്പോഴും പുണ്യപ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ സൂര്യാസ്തമയ സമയത്ത് ഇത് വേണ്ട. സന്ധ്യാനേരത്ത് ദാനകര്‍മ്മങ്ങള്‍ നടത്തുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ദുര്‍ബലമാക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. തൈര്, സവാള, വെളുത്തുള്ളി, മഞ്ഞള്‍, പാല്‍ എന്നിവ സന്ധ്യാനേരത്ത് മറ്റൊരാള്‍ക്ക് നല്‍കരുത്.

Most read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴിMost read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

English summary

Never do These Things in The Evening as Per Astrology

Those who do wrong things in evening, they face body problems and also suffer huge losses in money. Read on.
X
Desktop Bottom Promotion