For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തിന് അഭിമാനം: സുഡാനില്‍ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കാന്‍ ഇന്ത്യ

|

ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാവാന്‍ സുഡാനിലെ അബെ മേഖലയില്‍ ഇന്ത്യ വനിതാ സമാധാന സേനാംഗങ്ങളെ വിന്യസിക്കും. ഇത് രാജ്യത്തിന് തന്നെ അഭിമാനമാണ്. രണ്ട് ഓഫീസര്‍മാരും 25 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ വിന്യസിക്കുന്നത്. സുഡാനിലെ അബെ മേഖലയില്‍ വിന്യസിക്കുന്ന ഏറ്റവും വലിയ ഏക യൂണിറ്റാണ് ഇത്. 2007-ല്‍ ലൈബീരിയയില്‍ ആദ്യമായി സമ്പൂര്‍ണ വനിതാ സമാധാനസംഘത്തെ വിന്യസിച്ചതിന് ശേഷം ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ യൂണിറ്റാണ് ഇത് എന്ന് യു എന്‍ പ്രസ്സ് റിലീസില്‍ വ്യക്തമാക്കി.

Peacekeeper

ഇതോടെ 2007-ല്‍, യുഎന്‍ സമാധാന ദൗത്യത്തിലേക്ക് മുഴുവന്‍ സ്ത്രീകെളയും വിന്യസിച്ച ആദ്യ രാജ്യമായാണ് ഇന്ത്യ മാറിയിരിക്കുന്നത്. ലൈബീരിയയില്‍ വിന്യസിച്ച സമാധാന സേനാംഗങ്ങള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരായും രാത്രി പട്രോളിംഗ് നടത്തിയും ലൈബീരിയന്‍ പോലീസിനെ എല്ലാ വിധത്തിലും സഹായിച്ചു. മുകളില്‍ പറഞ്ഞതുപോലെ രണ്ട് ഓഫീസര്‍മാരും 25 മറ്റ് റാങ്കുകളും അടങ്ങുന്നതായിരിക്കും ഇന്ത്യന്‍ വനിതാ സംഘം. ഇവര്‍ കമ്മ്യൂണിറ്റി ഔട്ട്റീച്ചില്‍ വൈദഗ്ധ്യം നേടുന്നതോടൊപ്പം തന്നെ വിപുലമായ സുരക്ഷാ സംബന്ധമായ ജോലികളും നിര്‍വ്വഹിക്കുന്നതിന് തയ്യാറെടുക്കും.

ഈ അടുത്ത കാലത്തായി അബെയയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ വെല്ലുവിളി ഉയര്‍ത്തുന്ന ആശങ്കകളെ ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ സമാധാന സേനാംഗങ്ങള്‍ക്ക് സാധിക്കും എന്നതാണ്. ഇത് കൂടാതെ സമാധാന സേനയിലെ ഇന്ത്യന്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശവും കൂടിയാണ് ഇതിന് പിന്നിലെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇവരുടെ കടമകളില്‍ വടക്കും തെക്കും ഇടയിലുള്ള ഫ്‌ലാഷ്പോയിന്റ് അതിര്‍ത്തി നിരീക്ഷിക്കുന്നതോടൊപ്പം ഏത് വിധത്തിലുള്ള സഹായവും നല്‍കുന്നതിനും ഈ സേനയെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ അബിയിലെ സിവിലിയന്‍മാരെയും സാധാരണക്കാരേയും സംരക്ഷിക്കുന്നതിന് വേണ്ടി ബലം പ്രയോഗിക്കുന്നതിനുള്ള അധികാരവും ഈ സേനക്ക് നല്‍കിയിട്ടുണ്ട്.

Peacekeeper

യുഎന്‍ സമാധാന ദൗത്യങ്ങളില്‍ പണ്ട് മുതല്‍ തന്നെ സ്ത്രീകളെയും പങ്കെടുപ്പിക്കുന്നത് ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ ചരിത്രത്തില്‍ സമാധാനപപാലനത്തില്‍ വളരെ സമ്പന്നമായ ഒരു നിര തന്നെയാണ്. യുഎന്നിന്റെ ആദ്യ പോലീസ് ഉപദേഷ്ടാവായ ഡോ. കിരണ്‍ ബേദി, മേജര്‍ സുമന്‍ ഗവാനി, ശക്തി ദേവി എന്നിവര്‍ യുഎന്‍ സമാധാന പരിപാലനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളാണ്. ഇത് കൂടാതെ കോംഗോയിലെയും ദക്ഷിണ സുഡാനിലെയും മുന്‍പുണ്ടായിരുന്ന സേനാംഗങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും താഴേത്തട്ടില്‍ നിന്നും മുന്‍നിരയിലേക്ക് എത്തിക്കുന്നതിന് ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന് വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കാഴ്ച വെച്ചിട്ടുണ്ട്. സുഡാനില്‍ സമാധാനം പുന: സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നമ്മുടെ ധീരവനിതകളെ ഇവിടെ വിന്യസിച്ചിരിക്കുന്നത്. 1948 ലാണ് യുഎന്‍ സമാധാന സേന സ്ഥാപിതമായത്. അതിനുശേഷം 2 ലക്ഷം ഇന്ത്യക്കാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലൈബീരിയയിലെ ഇന്ത്യയുടെ വനിതാ സമാധാന സേനാ യൂണിറ്റ് എല്ലാവര്‍ക്കും പ്രചോദനമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഈ സേനയെ ഇദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും എതിരായ ശ്രമങ്ങളില്‍ നിന്ന് ലോകത്തെ ഓരോ സ്ത്രീകളേയും എങ്ങനെ സഹായിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴത്തെ ഈ മാറ്റം. 2022 ഒക്ടോബര്‍ 31-ലെ കണക്കനുസരിച്ച്, ബംഗ്ലാദേശിന് ശേഷം 12 ദൗത്യങ്ങളിലായി 5887 സൈനികരെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുന്ന യുഎന്‍ സമാധാന ദൗത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രണ്ടാമത്തെ രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യയുടെ അഭിമാന നിമിഷം കൂടിയാണ് ഇത്.

ഈ നാല് രാശിക്കാര്‍ എവിടേയും ജയിക്കും നിശ്ചയം : ബഹുമുഖപ്രതിഭകളാണ് ഇവര്‍ഈ നാല് രാശിക്കാര്‍ എവിടേയും ജയിക്കും നിശ്ചയം : ബഹുമുഖപ്രതിഭകളാണ് ഇവര്‍

സത്കീര്‍ത്തിയും പേരും നിങ്ങളെ തേടി വരും: ഉള്ളംകൈയ്യില്‍ ഈ ചിഹ്നമെങ്കില്‍സത്കീര്‍ത്തിയും പേരും നിങ്ങളെ തേടി വരും: ഉള്ളംകൈയ്യില്‍ ഈ ചിഹ്നമെങ്കില്‍

English summary

India Deploys Platoon Of Women Peacekeepers In UN Mission In Sudan

India is all set to deploy a platoon of Women Peacekeepers in Abyei on the border of Sudan. Take a look.
Story first published: Friday, January 6, 2023, 19:35 [IST]
X
Desktop Bottom Promotion