For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളുകളെണ്ണി കാത്തിരിക്കുന്നു, സ്വന്തം കുഞ്ഞിനായി

|

വിവാഹം എപ്പോഴും ആണും പെണ്ണും തമ്മില്‍ മാത്രമേ പാടുകയുള്ളൂ എന്ന ഒരു ചിന്ത കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എത്രയൊക്കെ മാറി എന്ന് സ്വയം പറഞ്ഞാലും ഇന്നും മാറാതെ നില്‍ക്കുന്ന ചിലത് പലരുടേയും മനസ്സിലുണ്ട്. അംഗീകരിക്കാനാവില്ല എന്ന് മനസ്സില്‍ പറഞ്ഞുറപ്പിക്കുന്ന ചില കാര്യങ്ങള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി ചിന്തിച്ച് ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുത്ത ഈ ദമ്പതികളെ നമ്മള്‍ അഭിനന്ദിച്ചേ മതിയാവൂ. കാരണം മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തി നോക്കി അവനവനിലെ കുറ്റങ്ങള്‍ കാണാതെ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടെത്തി അതില്‍ ആനന്ദിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഇവരെപ്പോലുള്ളവരെ അംഗീകരിക്കുകയും അവരുടെ പ്രവൃത്തികള്‍ അഭിനന്ദിക്കുകയും ചെയ്യണം.

ഗേ, ലെസ്ബിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിനെ അങ്ങേയറ്റം മോശമായി കാണുന്നവര്‍ നിരവധിയുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ മനുഷ്യനെ മനുഷ്യനായി കാണുന്നതിനും സ്‌നേഹവും പ്രണയവും ഏത് ലിംഗത്തില്‍ പെട്ടതായാലും അതിനെ അംഗീകരിക്കാന്‍ മനസ്സ് കാണിക്കുന്നവരും ആയിരിക്കണം നമ്മളോരോരുത്തരും. നിവേദ് - റഹീം കേള്‍ക്കുമ്പോള്‍ പലര്‍ക്കും എവിടെയോ ഈ പേര് കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നിപ്പോവും.

ഫാദേഴ്‌സ് ഡേ: 'മൈ സൂപ്പര്‍ കൂള്‍ ഡാഡ്'

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംങ് ആയി നില്‍ക്കുന്നവരുടെ പേരുകളുടെ കൂട്ടത്തില്‍ ഇവരുണ്ടെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. പലരും പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയവര്‍ ഇവരെ ഏവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്നവര്‍ എന്ന് ഉറപ്പിച്ച് പറയാം ഈ ഗേ ദമ്പതികളെ. ഇവര്‍ക്ക് ഈ ഫാദേഴ്‌സ് ഡേയില്‍ ഒരു കുഞ്ഞ് മോഹം നമ്മളോട് പങ്ക് വെക്കാനുണ്ട്. എന്താണെന്ന് നോക്കാം.

വിവാഹമെന്ന വിപ്ലവം

വിവാഹമെന്ന വിപ്ലവം

ശരിക്കും വിപ്ലവം തന്നെയായിരുന്നു ഇവരുടെ വിവാഹം. ഗേ ദമ്പതികളെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് എപ്പോഴും രണ്ട് വട്ടം ആലോചിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ടവന്റെ കൈ പിടിക്കാന്‍ നിവേദും - റഹീമും രണ്ട് വട്ടം ആലോചിച്ചില്ല എന്നുള്ളത് തന്നെയാണ് ഇവരെ അല്‍പം സ്‌പെഷ്യലാക്കുന്നത്. ഒളിച്ചു വെക്കലുകളില്ലാതെ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ തമ്മില്‍ ഒന്നു ചേര്‍ന്നു. ശരിക്കും ഒരു വിപ്ലവം തന്നെയായിരുന്നു ഇവരുടെ വിവാഹം. അധികം ആരവങ്ങളില്ലാതെ ആളുകളില്ലാതെ പരസ്പരം സ്‌നേഹിക്കുന്ന ഇവര്‍ തമ്മില്‍ ഇവരെ സ്‌നേഹിക്കുന്ന കുറച്ചാളുകളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ വര്‍ഷം വിവാഹിതരായി.

പരിഹാസച്ചിരികള്‍ക്ക് മുന്നില്‍

പരിഹാസച്ചിരികള്‍ക്ക് മുന്നില്‍

നിരവധി പരിഹാസച്ചിരികള്‍ ഇവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു. സ്വന്തം കുടുംബത്തിന്റെ പോലും വാതിലുകള്‍ ഇവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. സഹകരിക്കാതേയും ഒറ്റപ്പെടുത്തിയും പലരും ഇവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റുള്ളവരുടെ പരിഹാസച്ചിരികള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് അപ്രഖ്യാപിത ഊരുവിലക്കുകളില്ലാതെ തന്നെ റഹീം നിവേദിന്റെ കൈപിടിച്ചു. നമ്മുടെ സമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന സദാചാരക്കോട്ടകള്‍ അവിടെ തകരുകയായിരുന്നു എന്ന് പിന്നീടുള്ള ഇവരുടെ ജീവിതം നമുക്ക് കാണിച്ച് തന്നു.

പ്രണയത്തുടക്കം

പ്രണയത്തുടക്കം

പ്രണയത്തിന്റെ തുടക്കം സോഷ്യല്‍ മീഡിയയില്‍ നിന്ന് തന്നെയായിരുന്നു. പ്രണയം തുടങ്ങിയപ്പോള്‍ ഇത് വിവാഹത്തിലേക്ക് എത്തില്ല, വിവാഹം കഴിഞ്ഞപ്പോള്‍ ഇത് അധികകാലം പോവില്ല, അത് കഴിഞ്ഞപ്പോള്‍ നിവേദിനെ മതം മാറ്റേണ്ടി വരും എന്നിങ്ങനെയായിരുന്നു പലരുടേയും സംശയങ്ങള്‍. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താണ് എന്ന് ഊട്ടിയുറപ്പിക്കുകയാണ് ഈ ദമ്പതികളുടെ സനേഹം എന്ന് നമുക്ക് നിസംശയം പറയാം. അഞ്ച് വര്‍ഷം നീണ്ട് നിന്ന പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹിതരായത്. ആണിന് പെണ്ണ് തന്നെ കൂട്ട് വേണം, ആ പെണ്ണിന് ആണിനേക്കാള്‍ ഒരു വയസ്സെങ്കിലും താഴെയായിരിക്കണം എന്നുള്ള ചിന്തകള്‍ക്ക് വിരാമമിട്ട് ജീവിതം അങ്ങനെയല്ല സ്‌നേഹിക്കുന്നവന്റെ കൈപിടിക്കുന്നതില്‍ ലിംഗവ്യത്യാസം ഇല്ല എന്ന് ഈ ദമ്പതികളുടെ ജീവിതം നമുക്ക് കാണിച്ച് തരുന്നു.

ജോലിയും ജീവിതവും

ജോലിയും ജീവിതവും

ബംഗ്‌ളൂരുവിലാണ് നിവേദ് താമസിക്കുന്നത്, നിവേദിന്റെ പ്രിയപ്പെട്ട ഇക്കുവാകട്ടെ യുഎഇയിലാണ് ജോലി ചെയ്യുന്നതും. ബംഗ്‌ളൂരുവില്‍ ടെലി റേഡിയോളജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ ക്ലയ്ന്റ് കോര്‍ഡിനേറ്ററായിരുന്നു നിവേദ്. ഗേ എന്ന ലേബലില്‍ ഒരിക്കലും മോശം എന്ന് വിചാരിക്കാതെ തന്നെയാണ് ഇവര്‍ മുന്നോട്ട് പോവുന്നതും. തുറന്ന് പറച്ചില്‍ തന്നെയാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് നിവേദ് ഉറപ്പിച്ച് പറയുന്നു. ഗേ ആയിരുന്നിട്ട് കൂടി തുറന്ന് പറയാത്ത എല്ലാം ഒതുക്കി വെച്ച് അടങ്ങി ജീവിച്ച് ജീവിതം തീര്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് ഇത് തങ്ങളുടെ ജീവിതമാണ് അതിങ്ങനെ വേണം എന്ന് കൃത്യമായി തുറന്ന് പറയാന്‍ ഈ ദമ്പതികള്‍ കാണിച്ച ധൈര്യം മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാണ്.

കുഞ്ഞെന്ന സ്വപ്നം

കുഞ്ഞെന്ന സ്വപ്നം

ഒരു കുഞ്ഞെന്ന സ്വപ്‌നം തന്നെയാണ് ഇവരും കൊണ്ട് നടക്കുന്നത്. പക്ഷേ അതിന് പുറകിലുള്ള നിയമങ്ങളെക്കുറിച്ചും അതിലെ അഴിയാക്കുരുക്കുകളെക്കുറിച്ചും ആലോചിക്കുമ്പോള്‍ എന്ത് ചെയ്യണം എന്നുള്ളത് ഒരു വലിയ ചോദ്യം തന്നെയായിരുന്നു. എന്നാല്‍ ജീവിതത്തിലെ ഓരോ വെല്ലുവിളികളെയും വിജയമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇവര്‍ ഇപ്പോള്‍ തങ്ങളുടെ കുഞ്ഞെന്ന ഏറ്റവും വലിയ സ്വപ്‌നത്തിലേക്ക് അടുക്കുകയാണ്. ഈ ആഗ്രഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തില്‍ എല്ലാ വിധ പിന്തുണയുമായി കൂടെ നിന്ന സുഹൃത്തിന്റെ വാക്കുകളാണ് തങ്ങളെ മുന്നോട്ടേക്ക് നയിച്ചതെന്ന് ഈ ദമ്പതികള്‍ പറയുന്നു.

ഐവിഎഫിലൂടെ സ്വപ്‌ന സാക്ഷാത്കാരം

ഐവിഎഫിലൂടെ സ്വപ്‌ന സാക്ഷാത്കാരം

ഐവിഎഫിലൂടെ ഇവരുടെ കുഞ്ഞിന് ജന്മം നല്‍കാമെന്ന സുഹൃത്തിന്റെ വാക്കുകളാണ് ഇവരെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടുത്തെത്തിച്ചിട്ടുള്ളത്. ഈ സ്വപ്‌നത്തിനെ മുന്നോട്ട് നയിക്കാന്‍ നിവേദിന്റെ പെണ്‍സുഹൃത്ത് സ്വയമേ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. കുഞ്ഞിനെ ദത്തെടുക്കുക എന്നുള്ളത് വളരെയധികം നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒന്നാണെന്ന് ഇവര്‍ പറയുന്നു. നിരവധി വെല്ലുവിളികള്‍ ഇവരുടെ മുന്നിലുണ്ടെങ്കിലും ജീവിതത്തില്‍ ഇത്‌വരെ തളരാതെ ധൈര്യപൂര്‍വ്വം മുന്നോട്ട് പോയ ഇവര്‍ക്ക് ഇതും സാക്ഷാത്കരിക്കാനാകും.

കുഞ്ഞിനെ ദത്തെടുക്കാന്‍

കുഞ്ഞിനെ ദത്തെടുക്കാന്‍

സ്ത്രീയും പുരുഷനും നിയമപരമായി വിവാഹിതരായാല്‍ പോലും നിരവധി നിയമക്കുരുക്കുകള്‍ ദത്തെടുക്കലിന് പിന്നില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഗേ ദമ്പതികളായ ഇവര്‍ക്ക് പിന്നില്‍ ദത്തെടുക്കലിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ട്. സുഹൃത്തിന്റെ സമ്മാനം എന്ന് തന്നെയാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നതും. ഐവിഎഫ് ചെയ്യാന്‍ ഡിസംബറില്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഇത് ഒരു വര്‍ഷത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള നിയമം ഇന്ത്യയിലും കൊണ്ട് വരണം എന്ന് തന്നെയാണ് ഇവരുടെ ആവശ്യം.

ഫാദേഴ്‌സ് ഡേയില്‍ പറയാന്‍

ഫാദേഴ്‌സ് ഡേയില്‍ പറയാന്‍

ഗേ ദമ്പതികള്‍ വളര്‍ത്തി എന്നതു കൊണ്ട് തന്നെ ഒരിക്കലും ഒരു കുഞ്ഞ് ഗേ ആയി മാറുകയില്ല. ഇനി അങ്ങനെയാണെങ്കില്‍ പോലും അതൊരു കുറവായോ കുറ്റമായോ കണക്കാക്കേണ്ടതുമില്ല. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറേണ്ട സമയം അതിക്രമിച്ചു എന്ന് നമുക്ക് നിസംശയം പറയാം. സദാചാര കെട്ടുവിലക്കുകളില്‍ നിന്ന് തങ്ങളെ വിമര്‍ശിക്കുന്നവരോട് നിവേദിനും റഹീമിനും പറയാനുള്ളത് ഇതാണ്, 'ഞങ്ങള്‍ ജീവിക്കുന്നത് ഞങ്ങളുടെ ജീവിതമാണ്, അതിലിടപെടാന്‍ നിങ്ങള്‍ക്കവകാശമില്ല'.

English summary

Father's Day Special: Gay Couple Open up About Their Life and Adopting Children

Father's Day Special: We have interviewed Two Gay couple about their life and adopting children. Read this exclusive interview here. ഗേ
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X