Just In
Don't Miss
- News
വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം സിപിഎമ്മിന്; ഉമ്മന്‍ ചാണ്ടി
- Sports
IND vs ENG: ബുംറയില്ലാതെ ഇന്ത്യ നാലാം ടെസ്റ്റിന്, പകരമാര്? അറിയാം സാധ്യതകള്‍
- Finance
നിര്‍ദേശങ്ങള്‍ ലംഘിച്ചു; ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ
- Movies
രഞ്ജിനിമാരെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി, വൈറല്‍ ചിത്രം
- Automobiles
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാദേഴ്സ് ഡേ: അച്ഛനെന്ന ഒരു വലിയ പാഠം
അച്ഛനെന്ന് പറയുമ്പോള്‍ എല്ലാവര്ക്കും സൂപ്പര്‍ ഹീറോയാണ്. പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ആദ്യ പ്രണയവും അച്ഛനായിരിക്കും. ഒരു പുരുഷന് എങ്ങനെയായിരിക്കണം എന്ന് അവള് പഠിക്കുന്നത് അറിയുന്നത് എല്ലാം അവളുടെ അച്ഛനില്‍ നിന്നാണ്. ഈ ഫാദേഴ്സ് ഡേയില്‍ അച്ഛനോടൊപ്പമുള്ള തന്റെ ഏറ്റവും നല്ല നിമിഷങ്ങള്‍ പങ്കു വെക്കുകയാണ് ശില്പ ശിവദാസ്. ഫാദേഴ്സ് ഡേ മാത്രമല്ല എല്ലാ ദിവസവും അച്ഛനമ്മമാര്‍ക്ക് ഒരു പോലെ തന്നെയാണ്. അച്ഛനും അമ്മയും ഒരുപോലെ പ്രിയപ്പെട്ടവരാണ്. എന്നാല്‍ അച്ഛനും അമ്മക്കും നല്കുന്ന സ്നേഹത്തില്‍ ഒരു പൊടിക്ക് സ്നേഹം ശില്പക്ക് അച്ഛനോട് തന്നെയാണ്. ഇതിന്റെ സീക്രട്ട് അറിയുന്നതിന് വായിക്കൂ.
'അച്ഛനാവുക എന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ഒരു നല്ല അച്ഛനാവുക എന്നുള്ളത് അല്പം ബുദ്ധിമുട്ടേറിയ സംഗതിയാണ്. കാരണം ജീവിത കാലം മുഴുവന്‍ ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്വമാണ് എപ്പോഴും അച്ഛന് എന്നത്. ഉത്തരവാദിത്വം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് നല്ല കഴിവും അതോടൊപ്പം തന്നെ ക്ഷമയും അത്യാവശ്യമാണ്. ഇത് രണ്ടും ഉണ്ടെങ്കില്‍ ഒരു നല്ല അച്ഛനായി എന്നാണ് ശില്പ പറയുന്നത്. ഒരു നല്ല അച്ഛനായിരിക്കാന്‍ എപ്പോഴും സാധിച്ചുവെന്ന് വരില്ല. പക്ഷേ എന്റെ അച്ഛന് ഞാന്‍ കണ്ടതില്‍ വെച്ച് ബെസ്റ്റ് ആയിരുന്നു എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും
ഓര്‍മ്മയുണ്ടോ എന്നെ ആദ്യമായി തോല്‍പ്പിച്ചത്, അന്ന് തോറ്റ സങ്കടത്തില്‍ ഞാന്‍ കരഞ്ഞ് കൊണ്ട് ഓടിപ്പോയി. എന്നാല്‍ അച്ഛനെനിക്ക് എന്തായിരുന്നു എന്ന് എഴുതാന്‍ സാധിക്കുന്നില്ല. എന്റെ വികാരങ്ങളെ വെറും ഒരു പേനത്തുമ്പില്‍ ഒതുക്കുന്നതിന് എനിക്ക് സാധിക്കില്ല. എനിക്കെല്ലാമാണ് എന്റെ അച്ഛന്. അച്ഛന്റെ മകളായതില്‍ ഞാന്‍ അഭിമാനിക്കുകയാണ് ഓരോ നിമിഷവും. അച്ഛനെന്നെ പഠിപ്പിച്ച ഓരാകാര്യങ്ങളും ഓരോ പാഠമായി ഇന്നും എന്റെ മനസ്സിലുണ്ട്. അതോടൊപ്പം എന്നെ നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തിയതിനും ഇന്നും ആ മനസ്സില്‍ നിന്നും ഒഴുകുന്ന സ്നേഹത്തിനും ഞാന്‍ അച്ഛനോട് എന്നും കടപ്പെട്ടവളായിരിക്കും. അച്ഛന്റെ സ്നേഹത്തിന്റെ ഒരു ഭാഗമാണ് ഞാന്‍ എന്ന് പറയുന്നതില്‍ എനിക്ക് ഇന്നും അഭിമാനമാണ്. ഞാന്‍ പല കാര്യങ്ങളിലും നന്ദിയുള്ളവളാണ്, അതില്‍ തന്നെ അച്ഛനോടുള്ള എന്റെ സ്നേഹം മികച്ചതാണ്. എന്റെ ജീവനോളം ഞാന്‍ അച്ഛനെ സ്നേഹിക്കുന്നു.
ഫാദേഴ്സ്ഡേ: സൂപ്പര്‍ഹീറോ ആണ് ഞങ്ങടെ അപ്പ
ശില്പയുടെ കുറിപ്പ് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ ഞങ്ങളെ അറിയിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ അച്ഛനോടൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ പങ്കു വെക്കാം. ഈ ഫാദേഴ്സ് ഡേയില്‍ ഇതാകട്ടെ നിങ്ങളുടെ അച്ഛനുള്ള ഏറ്റവും മികച്ച സമ്മാനം. അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം.