For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാദേഴ്‌സ് ഡേ: 'മൈ സൂപ്പര്‍ കൂള്‍ ഡാഡ്'

|

ഓരോ കുട്ടിയുടെയും അവരുടെ ആദ്യത്തെ ഹീറോ അവരുടെ അച്ഛനായിരിക്കും. അവരുടെ ജീവിതത്തിലെ ആദ്യത്തെ റോള്‍ മോഡലും അവരുതന്നെ. അത്തരത്തില്‍ ഓരോ കുട്ടിയുടെയും ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതിന് പങ്കുവഹിക്കുന്ന അച്ഛന്‍മാരെ ബഹുമാനിക്കുന്നതിനായാണ് ഓരോ വര്‍ഷവും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഫാദേഴ്സ് ഡേ എന്നത് അച്ഛന്മാര്‍ക്ക് കൂടുതല്‍ സ്നേഹം നല്‍കാനുള്ള ഒരു ദിവസം മാത്രമല്ല. അച്ഛന്‍, മുത്തച്ഛന്‍, അങ്ങനെ പിതാവായ എല്ലാ പുരുഷന്മാരെയും ബഹുമാനിക്കുന്നതിനായി ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നു. ഓരോ വര്‍ഷത്തിലും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആഘോഷിച്ചുവരുന്നു. ഈ വര്‍ഷം അത് ജൂണ്‍ 21 ഞായറാഴ്ചയാണ്.

Fathers Day Special Contest Story Of Sarga Ajith From Kannur

ഒരു പിതാവിന്റെ പങ്ക് കുടുംബത്തിന് സംരക്ഷണം നല്‍കുന്ന വ്യക്തിയായി മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. അവരുടെ പങ്കാളിത്തം കുട്ടിയുടെ ബൗദ്ധിക വിജ്ഞാനം, മനശാസ്ത്രപരമായ വികാസം എന്നിവയുള്‍പ്പെടെയുള്ള മൊത്തത്തിലുള്ള വികാസത്തെ സ്വാധീനിക്കുന്നു. അമ്മയെപ്പോലെ തന്നെ അച്ഛനും കുട്ടികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ പെരുമാറ്റ പ്രശ്നങ്ങള്‍ കുറവാണെന്നും സാമൂഹികമായും അക്കാദമികപരമായും മികച്ച വ്യക്തികളായി മാറുന്നുവെന്നും പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ട്.

ഫാദേഴ്‌സ് ഡേ: അച്ഛനെന്ന ഒരു വലിയ പാഠംഫാദേഴ്‌സ് ഡേ: അച്ഛനെന്ന ഒരു വലിയ പാഠം

പിതാക്കന്മാരുമായി അടുപ്പവും ഊഷ്മളവുമായ ബന്ധം പങ്കിടുന്ന മിക്ക കുട്ടികളും വളര്‍ന്നുവരുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി മാറുന്നു. കുട്ടികള്‍ വളരുമ്പോള്‍, അച്ഛന്‍ ഒരു സുഹൃത്തിന്റെയും വഴികാട്ടിയുടെയും ഉപദേഷ്ടാവിന്റെയും പങ്ക് ഏറ്റെടുക്കുന്നു. വീട്ടില്‍ സജീവമായി ഇടപെടുന്ന ഒരു പിതാവിന്റെ സാന്നിധ്യം കുട്ടികളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും വരുത്തുന്നു.

ഈ ഫാദേഴ്സ് ഡേയില്‍ തന്റെ സൂപ്പര്‍ ഹീറോ ആയ അച്ഛനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കണ്ണൂര്‍ തളിപ്പറമ്പിലെ സര്‍ഗ അജിത്ത്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാവില്‍ നിന്ന് സ്നേഹവും അച്ഛനില്‍ നിന്ന് ധൈര്യവും പഠിക്കുന്നു. വീട്ടില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്നു ചോദിച്ചാല്‍ സര്‍ഗയുടെ നോട്ടം ചെന്നെത്തുന്നത് അച്ഛന്‍ അജിത്ത് കുമാറിലേക്കാണ്. അച്ഛനെന്ന തണല്‍മരത്തെക്കുറിച്ചു പറയാന്‍ ഏറെയുണ്ടെന്നാണ് സര്‍ഗയുടെ പക്ഷം. ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണികാണുന്നതു തന്നെ അച്ഛനെയാണ്. എന്റെ ദിവസത്തെ ഉഷാറാക്കി മാറ്റുന്നതും ഇതാണ്. എല്ലാ ദിവസവും ഈ കാഴ്ച തന്നെയാണ് എനിക്ക് മുന്നോട്ട് പോവുന്നതിനുള്ള ഊര്‍ജ്ജം പകരുന്നതും.

ഫാദേഴ്‌സ്‌ഡേ: സൂപ്പര്‍ഹീറോ ആണ് ഞങ്ങടെ അപ്പഫാദേഴ്‌സ്‌ഡേ: സൂപ്പര്‍ഹീറോ ആണ് ഞങ്ങടെ അപ്പ

ഈ കോവിഡ് കാലം പലര്‍ക്കും ദുരിതങ്ങള്‍ സമ്മാനിച്ചെങ്കിലും സര്‍ഗ പറയുന്നത് ഈ കാലം ഒരു ഭാഗ്യമെന്നാണ്. കുടുംബത്തിനായി തിരക്കിട്ട് ജീവിക്കുന്ന അച്ഛനെ അത്രനാളെങ്കിലും മനസില്‍ മറ്റു ചിന്തകളൊന്നുമില്ലാതെ അടുത്തുകിട്ടിയല്ലോ എന്ന് സര്‍ഗ പറയുന്നു. എന്റെ ഹീറോയാണ് അച്ഛന്‍, അച്ഛനോടൊത്ത് ചിലവഴിക്കുന്ന ഓരോ സമയവും അത്രമേല്‍ പ്രിയപ്പെട്ടതാണ്. എനിക്കും അനിയത്തിക്കും എന്നും വൈകുന്നേരം മിഠായിയുമായി കയറി വരുന്ന അച്ഛനെ കാത്തിരിക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്. എന്റെ ആഗ്രഹങ്ങളൊക്കെ അച്ഛനെക്കൊണ്ട് കഴിയുന്നവിധം സാധിച്ചുതരുന്നു. അച്ഛനൊപ്പമുണ്ടാകുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ധൈര്യം തന്നെയാണ് എനിക്ക്. എന്നും ഈ അച്ഛന്റെ മകളായി ഇതേ പോലെ തന്നെ ജീവിക്കാന്‍ കഴിയണേ എന്നുള്ളതാണ് ഈ ഫാദേഴ്സ് ഡേയില്‍ എന്റെ ആഗ്രഹം.

English summary

Father's Day Special Contest Story Of Sarga Ajith From Kannur

Fathers Day Special Contest: Here is the cute real life story of sarga Ajith. Take a look.
X
Desktop Bottom Promotion