For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

|

ജ്യോതിഷപ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നവരത്‌നങ്ങള്‍. ജാതകദോഷങ്ങള്‍ തീര്‍ക്കാനും ആരോഗ്യഗുണങ്ങള്‍ക്കായും സമ്പത്ത് ആകര്‍ഷിക്കുന്നതിനായും അനുഗ്രഹീതമായ ഈ നവരത്‌നങ്ങള്‍ നിങ്ങള്‍ക്ക് ധരിക്കാവുന്നതാണ്. ഓരോ രത്‌നവും ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി തരത്തിലുള്ള ഗുണങ്ങള്‍ കൈവരുന്നു.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

എന്നാല്‍, എല്ലാവര്‍ക്കും എല്ലാ രത്‌നവും ധരിക്കുന്നത് ഗുണം ചെയ്യില്ല എന്നതിനാല്‍ ഒരു ജ്യോതിഷിയുടെ നിര്‍ദേശത്തോടെ നിങ്ങള്‍ക്ക് ഉചിതമായ രത്‌നം ധരിക്കുന്നത് ജീവിതത്തില്‍ അനവധി മാറ്റങ്ങള്‍ നല്‍കുന്നു. നവരത്‌നങ്ങള്‍ ഓരോന്നും നിങ്ങള്‍ക്ക് നല്‍കുന്ന അത്ഭുതാവഹമായ ഗുണങ്ങള്‍ ഇവിടെ വായിച്ചറിയാം.

മാണിക്യം (Ruby)

മാണിക്യം (Ruby)

നേത്ര സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനായും ജാതകപ്രകാരം മാണിക്യം ധരിക്കുന്നു. പരമേശ്വരന്റെ അനുഗ്രഹം നേടിത്തരാന്‍ മാണിക്യം സഹായിക്കുന്നു. സൂര്യന്റെ രത്‌നം എന്നറിയപ്പെടുന്ന മാണിക്യം നിങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നു. അധികാരശക്തി, അപകടങ്ങളില്‍ നിന്നു മുന്നറിയിപ്പ്, സര്‍ക്കാര്‍ ജോലിക്ക്, ജാതകത്തിലെ സൂര്യന്റെ ബലക്കുറവ്, മറ്റ് പാപഗ്രഹങ്ങളുടെ അപഹാരം എന്നിവയിലുള്ള ദോഷവും മാറാനും മാണിക്യം ധരിക്കാവുന്നതാണ്.

മുത്ത് (Pearl)

മുത്ത് (Pearl)

മുത്ത് ധരിക്കുന്നതിലൂടെ പാര്‍വ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. ജാതകത്തിലെ രാജയോഗ ഫലങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ജാതകത്തില്‍ ചന്ദ്രന്റെ ബലക്കുറവ്, ഗ്രഹണദോഷം എന്നിവ കുറയ്ക്കാന്‍ മുത്ത് ധരിക്കുന്നു. മനഃസമാധാനം, ഓര്‍മ്മശക്തി, ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കാനും ഉറക്കക്കുറവ്, കുട്ടികളുടെ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവ നീക്കാനും മുത്ത് ധരിക്കുന്നു. സ്ത്രീകളുടെ ഹോര്‍മോണ്‍ തകരാറുകള്‍, വന്ധ്യത എന്നിവയ്ക്ക് പരിഹാരം കാണാനും മനോരോഗങ്ങള്‍ മായ്ക്കാനും മുത്ത് ധരിക്കാവുന്നതാണ്.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

ചുവന്ന പവിഴം (Red Coral)

ചുവന്ന പവിഴം (Red Coral)

ശക്തി, ധീരത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ദാമ്പത്യസൗഖ്യം നേടുന്നതിനും ചുവന്ന പവിഴം ധരിക്കുന്നു. രക്തസംബന്ധ പ്രശ്‌നങ്ങള്‍, ഹൃദയപ്രശ്‌നങ്ങള്‍, ആര്‍ത്തവ തകരാറുകള്‍, കൗമാര പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ചുവന്ന പവിഴം ധരിക്കുന്നു. അഗ്‌നിഗ്രഹമായ ചൊവ്വയുടെ രത്‌നം മാന്ത്രികരത്‌നം എന്നും ചുവന്ന പവിഴം അറിയപ്പെടുന്നു. ജാതകത്തില്‍ ചൊവ്വാദോഷം നേരിടുന്നവര്‍ക്ക് പരിഹാരമായും ശത്രുഗ്രഹ യോഗം നീക്കാനും ചുവന്ന പവിഴം ധരിക്കാവുന്നതാണ്. വൈദ്യുതി, വാഹനം, അഗ്‌നി സംബന്ധമായ അപകടങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷണത്തിനായി ചുവന്ന പവിഴം ധരിക്കാം.

മരതകം (Emerald)

മരതകം (Emerald)

മഹാവിഷ്ണുവിന്റെ അനുഗ്രഹം നേടാനായി മരതകം ധരിക്കുന്നു. വിദ്യാ ഗ്രഹമായി കരുതുന്ന ബുധന്റെ രത്‌നമായി മരതകത്തെ കണക്കാക്കുന്നു. മത്സരപരീക്ഷയില്‍ വിജയം, വിദ്യാഭ്യാസ വിജയം എന്നിവയ്ക്കായി ധരിക്കുന്ന ഈ പച്ച രത്‌നം എഴുത്തുകാര്‍ക്കും ശുഭഫലം നല്‍കുന്നു. ന്യൂറോളജി സംബന്ധമായ രോഗങ്ങള്‍ക്ക്, ഉദര രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവ നീക്കാനും മരതകം ധരിക്കാം. സാമ്പത്തിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മരതകം നേട്ടം നല്‍കുന്നു. ജാതകത്തില്‍ ബുധന്റെ ദോഷം നീക്കാനും മരതകം ഫലപ്രദമാണ്.

Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

മഞ്ഞ പുഷ്യരാഗം (Yellow Sapphire)

മഞ്ഞ പുഷ്യരാഗം (Yellow Sapphire)

മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി മഞ്ഞപുഷ്യരാഗം ധരിക്കുന്നു. പ്രമേഹം, പാന്‍ക്രിയാസ്, കരള്‍ രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതിനും സത്‌സന്താനഭാഗ്യത്തിനും മഞ്ഞ പുഷ്യരാഗം ധരിക്കാം. ദൈവാധീനവും സാമ്പത്തിക ശേഷിയും ആജ്ഞാശക്തിയും കൈവരുത്താനും ദേവഗുരുവായ വ്യാഴത്തിന്റെ(ബൃഹസ്പതി) രത്‌നം ഉപകരിക്കുന്നു. ജാതകത്തിലെ വ്യാഴത്തിന്റെ ദോഷം തീര്‍ക്കാനും സഹായകമാണ് മഞ്ഞ പുഷ്യരാഗം.

വജ്രം (Diamond)

വജ്രം (Diamond)

ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ അനുഗ്രഹത്തിനായി വജ്രം ധരിക്കുന്നു. ഭൂമിയില്‍ ഏറ്റവും കാഠിന്യമുള്ള വസ്തുവാണ് അസുരഗുരുവായ ശുക്രന്റെ രത്‌നമായ വജ്രം. ജാതകത്തിലെ ശുക്രന്റെ അപഹാരം തീര്‍ക്കാന്‍ ഈ തിളക്കം കൂടിയ വസ്തു ധരിക്കുന്നു. രത്‌നം ധരിക്കുന്നതിലൂടെ ദാമ്പത്യസൗഖ്യം, സൗന്ദര്യവര്‍ദ്ധന, ഭാഗ്യം, ആയുസ്, ബഹുമതി, വിവാഹം എന്നിവയാല്‍ അനുഗ്രഹിക്കപ്പെടുന്നു. അഭിനയം, സംഗീതം, നൃത്തം മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ ഉന്നതിക്കായും വജ്രം ധരിക്കാവുന്നതാണ്.

Most read:സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാംMost read:സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാം

ഇന്ദ്രനീലം (Blue Sapphire)

ഇന്ദ്രനീലം (Blue Sapphire)

ശനീശ്വരന്റെ രത്‌നമായി ഇന്ദ്രനീലത്തെ കരുതുന്നു. ജാതകത്തില്‍ ശനിയുടെ അപഹാരം നീക്കാന്‍ ഇന്ദ്രനീലം ധരിക്കാവുന്നതാണ്. വാതരോഗങ്ങള്‍, അസ്ഥി പ്രശ്‌നങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍ ഇന്ദ്രനീലം ധരിക്കുന്നു. തുടര്‍ച്ചയായ വാഹനാപകടങ്ങളില്‍ നിന്ന് രക്ഷനേടാനും ആത്മീയത വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ദ്രനീലം ഉപകരിക്കുന്നു. മതപ്രഭാഷകര്‍, യോഗ, ധ്യാനപരിശീലകര്‍, കെട്ടിട നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കും ഇന്ദ്രനീലം ഗുണം ചെയ്യുന്നു.

ഗോമേദകം (Grossular Garnet)

ഗോമേദകം (Grossular Garnet)

രാഹുവിന്റെ രത്‌നമായി ഗോമേദകത്തെ കരുതുന്നു. സര്‍പ്പദോഷം നീക്കാനും സര്‍പ്പപ്രീതി ലഭിക്കുന്നതിനും ഗോമേദകം ഉപകരിക്കുന്നു. ത്വക്ക് രോഗം, സൈനസൈറ്റിസ്, ചെവി, ഇ.എന്‍.ടി രോഗങ്ങള്‍ എന്നിവയ്ക്ക് ഗോമേദകം ശമനം നല്‍കും. ഊഹക്കച്ചവടം, വിദേശജോലി, കയറ്റുമതി, വ്യാപാരം എന്നിവയിലെ വിജയത്തിനും ഇത് ഗുണം ചെയ്യും.

Most read:സമ്പത്ത് താനേ വരും മറുക് ഇവിടെയെങ്കില്‍Most read:സമ്പത്ത് താനേ വരും മറുക് ഇവിടെയെങ്കില്‍

വൈഡൂര്യം (Cat's Eye)

വൈഡൂര്യം (Cat's Eye)

കേതുവിന്റെ രത്‌നം എന്നറിയപ്പെടുന്ന വൈഡൂര്യം കേതുര്‍ദശാ ദോഷ പരിഹാരമായി ധരിക്കുന്നു. പൂച്ചയുടെ കണ്ണ് രാത്രിയില്‍ തിളങ്ങുന്നതുപോലെ തോന്നുന്ന വൈഡൂര്യം മാന്ത്രികരത്‌നം എന്നും അറിയപ്പെടുന്നു. ഗണപതി ഭഗവാന്റെ പ്രീതിക്കായും ഇത് ധരിക്കാം. ശരീരത്തിന് ഉന്മേഷം, ദുഃസ്വപ്‌ന മുക്തി, ദൃഷ്ടിദോഷം, ദുര്‍മന്ത്രവാദ ദോഷം എന്നിവ മാറ്റാന്‍ വൈഡൂര്യം ധരിക്കാം. ത്വക്ക രോഗങ്ങള്‍, അലര്‍ജി, പകര്‍ച്ചവ്യാധികള്‍ എന്നിവയേയും വൈഡൂര്യം തടയുന്നു.

English summary

Benefits of Wearing Gemstones

Know about the benefits of wearing gemstones and their mystical powers.
X
Desktop Bottom Promotion