For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്

|

നമ്മളെല്ലാവരും വിശ്വസിക്കുന്നൊരു കാര്യമുണ്ട്. ഒരു ദിവസം, ഭൂമിയിലെ ജീവന്‍ അവസാനിക്കുമെന്നും നമുക്കു ചുറ്റുമുള്ളതെല്ലാം തകര്‍ന്നടിയുമെന്നും ഭൂമി തരിശുനിലമായി മാറുമെന്നും പലരും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഭൂമിയുടെ നാശത്തെക്കുറിച്ച് വിശ്വസനീയമായ ഒരു സത്യവും എവിടെയും കണ്ടെത്താന്‍ കഴിയില്ല. എന്നിരുന്നാലും, ഹിന്ദു പുരാണങ്ങളില്‍ ഭൂമിയുടെ നാശത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അത് കലിയുഗത്തില്‍ സംഭവിക്കുമെന്നും പറയുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ നാം ഇന്നു ജീവിക്കുന്നത് കലിയുഗത്തിലാണ്!

Most read: സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്

ഏഴരശനി ദോഷം 2021-ല്‍ 12 രാശിക്കും ദോഷങ്ങളും ഫലങ്ങളും

5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേദ്യവാസ മുനി എഴുതിയ മഹാഭാരതത്തില്‍ കലിയുഗത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. നമ്മള്‍ ഇത് കൃത്യമായി വിശകലനം ചെയ്താല്‍ അതെല്ലാം സത്യമാണെന്ന് തെളിയുകയും ചെയ്യും. ഭാഗവത പുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രവചനങ്ങള്‍ ഇന്നത്തെ കാലത്ത് തികച്ചും കൃത്യമാണെന്ന് തോന്നും. ഇതാ അത്തരം പ്രവചനങ്ങള്‍ വായിച്ചറിയൂ.

കള്ളന്മാര്‍ രാജാക്കന്മാരും രാജാക്കന്മാര്‍ കള്ളന്മാരും ആകും

കള്ളന്മാര്‍ രാജാക്കന്മാരും രാജാക്കന്മാര്‍ കള്ളന്മാരും ആകും

ഏറ്റവും സത്യസന്ധരായ വ്യക്തികള്‍ രാഷ്ട്രത്തലവന്‍മാര്‍ ആയിരുന്ന നാളുകള്‍ കഴിഞ്ഞു. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്ന വലിയ അഴിമതികളില്‍ ഭൂരിഭാഗവും നമ്മുടെ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് നമുക്ക് കാണാന്‍ കഴിയും. പല നിയമ കേസുകളിലും പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നു. അതിനാല്‍ പുരാണങ്ങളില്‍ പറഞ്ഞ ഈ പ്രവചനം നമ്മുടെ സമകാലീന കാലഘട്ടത്തില്‍ ഏറ്റവും സത്യമായ കാര്യമാണ്.

പുരുഷന്മാര്‍ പണത്തിനായി പോരാടും; ധനികര്‍ അധികാരികളാകും

പുരുഷന്മാര്‍ പണത്തിനായി പോരാടും; ധനികര്‍ അധികാരികളാകും

ഇന്നത്തെ ലോകത്തില്‍ പണമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. പണം സമ്പാദിക്കാന്‍ മാത്രമാണ് പലരും ജീവിക്കുന്നത്. നമ്മുടെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമുള്ള ഒരേയൊരു പ്രേരകശക്തിയാണ് പണം. കൂടുതല്‍ പണമുള്ള വ്യക്തി നമ്മുടെ സമൂഹത്തിലെ ഏറ്റവും അന്തസുള്ള വ്യക്തിയാണ്. അധികാരം സമ്പന്നരുടെ കൈയിലാണ്. അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ ഒരു വേറിട്ട സ്ഥാനം വഹിക്കുന്നു.

Most read:Ram Navami 2021 : ശ്രീരാമനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍

ഗര്‍ഭപാത്രത്തില്‍ വച്ച് ഗര്‍ഭസ്ഥശിശുക്കള്‍ കൊല്ലപ്പെടും

ഗര്‍ഭപാത്രത്തില്‍ വച്ച് ഗര്‍ഭസ്ഥശിശുക്കള്‍ കൊല്ലപ്പെടും

ഇന്നത്തെ കാലത്ത് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്നത് വരെ സാധ്യമാണ്. കുട്ടി ആണോ പെണ്ണോ എന്നത് ഗര്‍ഭകാലത്തിലേ തിരിച്ചറിയാനാകും. വൈദ്യശാസ്ത്രം അത്രകണ്ട് വളര്‍ന്നുകഴിഞ്ഞു. കലിയുഗത്തില്‍ ഗര്‍ഭപാത്രത്തില്‍ വച്ച് ഗര്‍ഭസ്ഥശിശുക്കള്‍ കൊല്ലപ്പെടുമെന്ന് പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അബോര്‍ഷന്‍ എന്നത് ഇന്നത്തെ കാലത്ത് സാധാരണമായി മാറി. അതിനാല്‍ ഈ പ്രവചനം സത്യമായി.

സത്യസന്ധരല്ലാത്ത കച്ചവടക്കാര്‍ ഉര്‍ന്നുവരും

സത്യസന്ധരല്ലാത്ത കച്ചവടക്കാര്‍ ഉര്‍ന്നുവരും

ലാഭം നേടുന്നതിനാണ് ബിസിനസ്സ് ചെയ്യുന്നത്. സത്യസന്ധത എന്നതിന് അവിടെ പ്രസക്തിയില്ല. കൊള്ളലാഭം കൊയ്യുന്ന ബിസിനസുകാരെയും കച്ചവടക്കാരെയും ഇന്നത്തെ കാലത്ത് നമുക്ക് കാണാനാകും. നമ്മള്‍ കഴിക്കുന്ന വസ്തുക്കളില്‍ പോലും മായം ചേര്‍ക്കാന്‍ അവര്‍ക്ക് മടിയില്ല. അങ്ങനെ കലിയുഗത്തില്‍ സത്യസന്ധതയ്ക്ക് വിലയുണ്ടാവില്ലെന്ന് പുരാണങ്ങളില്‍ പറഞ്ഞ കാര്യമാണ്.

Most read:Ram Navami 2021 : കോടിപുണ്യത്തിന്റെ രാമ നവമി; ചടങ്ങുകളും ആചാരങ്ങളും

ഹെയര്‍ സ്‌റ്റൈല്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമാകും

ഹെയര്‍ സ്‌റ്റൈല്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമാകും

ഓരോരുത്തരും അവരവരുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ഓരോ കാര്യങ്ങള്‍ ചെയ്യുന്നു. അത്തരത്തിലൊന്നാണ് ഹെയര്‍ സ്‌റ്റൈലിംഗ്. സ്വന്തം മുടി മനോഹരമായി കാണുന്നതിന് പലരും കൂടുതല്‍ സമയവും പണവും ചെലവഴിക്കുന്നു. ഈ പ്രവചനം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയതാണ്. ഇന്നത്തെ കാലത്ത് ഇത് സത്യമായി ഭവിച്ചു. കാരണം ചെറുപ്പക്കാരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവരുടെ മുടി സൗന്ദര്യത്തിന്റെ ഒരും പ്രധാന ഘടകമായി കാത്തുസൂക്ഷിക്കുന്നു.

ലൈംഗിക വ്യാപാരം

ലൈംഗിക വ്യാപാരം

പല രാജ്യങ്ങളിലും ലൈംഗിക വ്യാപാരം നിയമപരമായ ബിസിനസ്സാണ്. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ അവരുടെ

കന്യകാത്വം വില്‍ക്കുന്നു. കലിയുഗത്തില്‍ ഇതെല്ലാം നടക്കുമെന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Most read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

പുരുഷനും സ്ത്രീയും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കും

പുരുഷനും സ്ത്രീയും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കും

ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലാതെ ഒരൊറ്റ മുറിയില്‍ താമസിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും കലിയുഗത്തിലുണ്ടാകുമെന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ആധുനിക സംസ്‌കാരത്തില്‍ ഇത് വളരെ സാധാരണമായി മാറിയ കാര്യമാണ്.

പശുക്കള്‍ കൊല്ലപ്പെടും

പശുക്കള്‍ കൊല്ലപ്പെടും

പശുക്കളെ അവയുടെ മാംസത്തിനായി അറക്കുന്നതും വില്‍ക്കുന്നതും ഇന്നത്തെ കാലത്ത് കാണുന്നതാണ്. കലിയുഗത്തില്‍ പശുക്കളെ കൊല്ലുന്ന സാഹചര്യമുണ്ടാകുമെന്ന് പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Most read:മലയാള പുതുവര്‍ഷം; വിഷു ചരിത്രമറിയാം

ധാരാളം ഭിക്ഷക്കാരും തൊഴിലില്ലാത്തവരും ഉണ്ടാകും

ധാരാളം ഭിക്ഷക്കാരും തൊഴിലില്ലാത്തവരും ഉണ്ടാകും

ഇന്നത്തെ കാലത്ത് സാമ്പത്തിക മാന്ദ്യവും അതുപോലെ തന്നെ തൊഴിലില്ലായ്മയും രൂക്ഷമായി മാറിയിട്ടുണ്ട്. ലോകം വളരെയധികം പുരോഗമിച്ചുവെങ്കിലും നൂറു ശതമാനം തൊഴില്‍ നല്‍കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. വളരെയധികം വികസനവും വ്യവസായവല്‍ക്കരണവുമുള്ള ഇന്നത്തെ ലോകത്ത്, ഇപ്പോഴും ധാരാളം യാചകരെ കാണാന്‍ സാധിക്കും. കലിയുഗത്തില്‍ ധാരാളം ഭിക്ഷക്കാരും തൊഴിലില്ലാത്തവരും വളരുമെന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥ ഇന്ന് ഗുരുതരമായ ആശങ്കയാണ്. മഴയില്ലാത്തതിനാല്‍ ജൂണ്‍ മാസത്തില്‍ പോലും കര്‍ഷകര്‍ക്ക് നഷ്ടം നേരിടുന്നു, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നു. തണുപ്പ്, കാറ്റ്, ചൂട്, മഴ, മഞ്ഞ് എന്നിവയാല്‍ ആളുകള്‍ വളരെയധികം കഷ്ടപ്പെടും. വഴക്കുകള്‍, വിശപ്പ്, ദാഹം, രോഗം, കടുത്ത ഉത്കണ്ഠ എന്നിവ അവരെ കൂടുതല്‍ വേദനിപ്പിക്കുമെന്നും ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്.

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കും

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കും

വളരെക്കാലം മുമ്പ് പ്രവചിച്ച കാര്യങ്ങള്‍ ഇന്ന് സംഭവിക്കുന്നു. ഇന്നത്തെ കാലത്ത് ആളുകള്‍ അവരുടെ പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നു. വയോധികരെ ഒരു ഭാരമായി കണക്കാക്കുന്നു, അവരെ ബഹുമാനിക്കാതിരിക്കുന്നു. ഭാഗവതത്തില്‍ പറഞ്ഞത് സത്യമായി മാറിയെന്ന് ഇന്നത്തെ ലോകത്തെ ചെയ്തികളിലൂടെ നമുക്ക് മനസിലാക്കാനാവും.

ആയുര്‍ദൈര്‍ഘ്യം കുറയും

ആയുര്‍ദൈര്‍ഘ്യം കുറയും

കലിയുഗത്തിലെ മനുഷ്യരുടെ പരമാവധി ആയുസ്സ് 50 വര്‍ഷമായി മാറുമെന്ന് ഭാഗവതത്തില്‍ പറയുന്നു. ഇന്നത്തെ കാലത്ത് ആരോഗ്യം പ്രധാനമായും അവഗണിക്കപ്പെടുന്നു. കാരണം അതിവേഗ ജീവിതശൈലി എല്ലാവരേയും അനാരോഗ്യത്തിന്റെ പിടിയിലാക്കുന്നു. ഇതിലൂടെ മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു.

Most read:സമ്പത്തും സമൃദ്ധിയും ഫലം; വെള്ളിയാഴ്ച ഇങ്ങനെ ചെയ്യൂ

മറ്റ് പ്രവചനങ്ങള്‍

മറ്റ് പ്രവചനങ്ങള്‍

*ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് നിരവധി പേര്‍ പലായനം ചെയ്യും.

* മൃഗങ്ങള്‍ കൂടുതല്‍ അക്രമാസക്തമായിരിക്കും.

* തെറ്റായ ആശയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടും.

* മറ്റാരെയും വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല.

* ധാരാളം അകാല മരണങ്ങള്‍ നടക്കും. പലരുടെയും ആയുസ്സ് 16 വയസില്‍ കൂടില്ല.

* വിശപ്പും ഭയവും അനുഭവിച്ച് ആളുകള്‍ ഭൂഗര്‍ഭ അഭയകേന്ദ്രങ്ങളില്‍ താമസം തുടങ്ങും.

* ജലക്ഷാമം വരും

* എല്ലാവരും കഠിനവും അശ്ലീലവുമായ ഭാഷ ഉപയോഗിക്കും.

English summary

Accurate Predictions of Kaliyuga in Puranas in Malayalam

A list of predictions and prophecies mentioned in Bhagvata Purana and seems to be totally accurate in today’s world. Take a look.
X