ഈ സൗഹൃദത്തിന് പിന്നിലൊരു കാരണമുണ്ട്‌

Posted By:
Subscribe to Boldsky

പല സൗഹൃദങ്ങളും ചില വാഗ്ദാനങ്ങളാണ്. ഏത് പ്രതിസന്ധിയിലും കൂടെ ഉണ്ടായിരിക്കും എന്ന വാഗ്ദാനങ്ങള്‍. അത്തരത്തില്‍ വളരെ കുറച്ച് സൗഹൃദങ്ങളേ നമുക്ക് ചുറ്റും ഉള്ളൂ. സുഹൃത്തിനു വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറാവുന്ന വളരെ കുറച്ച് സൗഹൃദങ്ങള്‍. സുഹൃത്തുക്കളില്ലാതെ ഈ ലോകത്ത് ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ ആവുമോ? അത്രക്കധികം നമ്മളെ വെറുപ്പിക്കും ആ ജീവിതം. എന്തും പറയാനും ഏത് കാര്യവും പങ്ക് വെക്കുന്നതിനും ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ പിന്നെ ജീവിതം എന്നും സന്തോഷകരമായി തന്നെ മുന്നോട്ട് പോവുന്നു.

മനുഷ്യമുഖമുള്ള നായ ലോകത്തെ ഞെട്ടിച്ചഅത്ഭുതം

അത്തരത്തിലുള്ള സൗഹൃദങ്ങള്‍ ലഭിക്കുന്നവര്‍ എന്നും ഭാഗ്യവാന്‍മാരായിരിക്കും. സൂര്യരാശിപ്രകാരം നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള സൗഹൃദം ലഭിക്കുന്നതിനുള്ള ഭാഗ്യമുണ്ടോ? ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ജീവിതത്തില്‍ ജീവനെപ്പോലെ ചേര്‍ത്തു നിര്‍ത്തുന്ന സുഹൃത്തുക്കള്‍ ഉണ്ടാവുന്നതിന് ഭാഗ്യം ലഭിക്കുന്നത് എന്ന് നോക്കാം. ഇനി പറയുന്ന ചില രാശിക്കാര്‍ക്കും അത്തരത്തില്‍ ഒരു സൗഹൃദം ഉണ്ടാവുന്നു. ആരൊക്കെയാണ് ആ ഭാഗ്യവാന്‍മാര്‍ എന്ന് നോക്കാം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ സൗഹൃദത്തിന്റെ കാര്യത്തില്‍ വളരെയധികം ആത്മാര്‍ത്ഥതയുള്ളവരായിരിക്കും. ഏത് പ്രശ്‌നത്തിനും പ്രതിസന്ധിക്കും ഇവരുടെ കൈയ്യില്‍ പരിഹാരമുണ്ടാവുന്നു എന്നതാണ് സത്യം. മാത്രമല്ല ജീവിതത്തില്‍ നിങ്ങളുടെ സന്തോഷങ്ങള്‍ക്കൊപ്പം മാത്രമല്ല എത്ര വലിയ സങ്കടങ്ങള്‍ക്കൊപ്പവും ഈ സുഹൃത്തുക്കള്‍ ഉണ്ടാവുന്നു. ചിങ്ങം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സുഹൃത്തുക്കള്‍ ആവുന്നതിനുള്ള എല്ലാ ഗുണവും ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.

കുംഭം രാശി

കുംഭം രാശി

സംസാരിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. നിങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല സുഹൃത്തിന്റെ തകര്‍ച്ചയില്‍ അവനെ കൈപിടിച്ച് ഉയര്‍ത്താന്‍ ഏറ്റവും കഴിയുന്നത് ഈ രാശിക്കാര്‍ക്ക് തന്നെയായിരിക്കും. ഒരിക്കലും ഒരു പ്രതിസന്ധി ഘട്ടത്തിലും ഇവര്‍ ഇട്ടിട്ടു പോവില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. എത്രയധികം സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ഈ സുഹൃത്ത് എന്നും നിങ്ങള്‍ക്ക് പ്രിയപ്പെട്ടയാള്‍ തന്നെയായിരിക്കും.

മകരം രാശി

മകരം രാശി

കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരായിരിക്കും ഈ രാശിക്കാര്‍. സുഹൃത്തിന് മാത്രമല്ല സുഹൃത്തിന്റെ കുടുംബത്തിനും വളരെയധികം സ്‌നേഹവും പ്രാധാന്യവും ഈ രാശിക്കാര്‍ നല്‍കുന്നു. ഒരിക്കലും നിങ്ങളെ ജീവിതത്തിന്റെ താഴ്ചയിലേക്ക് എത്തിക്കാന്‍ ഈ സുഹൃത്ത് സമ്മതിക്കില്ല. മാത്രമല്ല തനിക്ക് കഴിയുന്നിടത്തോളം ജീവിത്തതില്‍ വളരെയധികം ഉയര്‍ച്ചയിലേക്ക് കുതിക്കാന്‍ ഇവര്‍ സഹായിക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിയില്‍ പെട്ടവര്‍ ജീവിതത്തില്‍ വളരെയധികം മുന്നോട്ട് കുതിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. താന്‍ വളരുന്നതോടൊപ്പം തന്റെ സുഹൃത്തിനും വളരാന്‍ സാഹചര്യം ഒരുക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. മാത്രമല്ല സെന്‍സ് ഓഫ് ഹ്യൂമറിന്റെ ആശാന്‍മാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചയിലേക്കെത്താന്‍ ഇവര്‍ക്ക് കഴിയുന്നു. സൗഹൃദത്തിന് വേണ്ടി എന്ത് ത്യജിക്കുന്നതിനും ഇവര്‍ തയ്യാറാവും.

മീനം രാശി

മീനം രാശി

മീനം രാശിക്കാരും സൗഹൃദത്തിന് വേണ്ടി എന്ത് സാഹസത്തിനും മുതിരുന്നവരാണ്. ഒരിക്കലും ജീവിതത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിനേക്കാള്‍ തന്റെ സുഹൃത്തിന് കംഫര്‍ട്ട് ആയ രീതിയില്‍ മാറാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവര്‍ സുഹൃത്തിനോടൊപ്പം ഉണ്ടാവുന്നു. സ്വന്തം ആഗ്രഹത്തേക്കാള്‍ പലപ്പോഴും സുഹൃത്തിന്റെ ആഗ്രഹത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിയില്‍ പെട്ടവര്‍ക്ക് പലപ്പോഴും സ്വന്തം കുടുംബത്തേക്കാള്‍ പ്രധാനപ്പെട്ടത് സുഹൃത്തുക്കള്‍ ആയിരിക്കും. സുഹൃത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാവുന്നു. തന്റെ നന്മയുടെ ഒരു അംശം എപ്പോഴും സുഹൃത്തിനു വേണ്ടി മാറ്റിവെക്കുന്നതിന് ഇവര്‍ തയ്യാറാവുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരും ഒരിക്കലും തന്റെ സുഹൃത്തിനെ ഉപേക്ഷിച്ച് പോവില്ല. മാത്രമല്ല തളര്‍ന്നു പോവുന്ന അവസ്ഥയിലും താങ്ങായി കൂടെ ഉണ്ടാവുന്നവനായിരിക്കും ഈ സുഹൃത്ത്. ഏത് പ്രതിസന്ധിയേയും ജീവിതത്തില്‍ മുന്നോട്ട് നയിക്കാന്‍ പലപ്പോഴും ഈ ഒരു സുഹൃത്ത് മാത്രം മതി.

English summary

zodiac signs that define friendship

These zodiac signs are ranked to be the best when it comes to being best friends. Check out if your favourite zodiac sign is also listed here