For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയം മുഴുകിയിരിക്കുന്ന രാശിക്കാർ

രാശിചക്രത്തിലെ എല്ലാ രാശികളും നല്ലതും ചീത്തയുമായ സ്വഭാവ വിശേഷങ്ങൾക്കുടമകളാണ്

|

രാശിചക്രത്തിലെ എല്ലാ രാശികളും നല്ലതും ചീത്തയുമായ സ്വഭാവ വിശേഷങ്ങൾക്കുടമകളാണ്. ചില പ്രത്യേക സ്വഭാവങ്ങൾ മനുഷ്യരെ അവരുടെ ജീവിതത്തിൽ വിജയം നേടുന്നതിൽ നിന്നും തടയുന്നു. ജ്യോതിഷത്തിൽ രാശികളുടെ ഈ പ്രത്യേകതകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.

b

രാശിചക്രത്തിലെ ചില രാശികൾ വളരെ പ്രത്യേകതയുള്ള ഒരു സ്വഭാവത്തിനുടമകളാണ്. സ്വയം സ്നേഹം അല്ലെങ്കിൽ ആത്മരതി എന്ന് ഇത് അറിയപ്പെടുന്നു. ഇവർ സ്വാർത്ഥരും സ്വയം മുഴുകിയിരിക്കുന്നവരും ദുരഭിമാനികളും ആണ്.

medam

രാശിചക്രത്തിലെ ആ രാശികൾ ഏതെല്ലാമെന്ന് നോക്കാം

മേടം (മാർച്ച് 21 – ഏപ്രിൽ 19)

രാശിചക്രത്തിലെ ശിശുക്കളാണ് മേടം രാശിക്കാർ. ഇവർ സ്വയം മുഴുകിയിരിക്കുന്നവരാണ്. ചുറ്റുമുള്ളവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ പലപ്പോഴും ഈ രാശിക്കാർക്ക് കഴിയാറില്ല. ബന്ധങ്ങളിൽ കൂടുതൽ മുഴുകാനും അന്യരെ മനസ്സിലാക്കാനും ശ്രമിക്കുന്നത് ഈ രാശിക്കർക്ക് ഏറെ ഗുണം ചെയ്യും. മറ്റുള്ളവരെ സഹായിക്കുന്നത് ആനന്ദകരമായ ഒരു വസ്തുതയാണെന്ന് ഇവർക്ക് ബോധ്യപ്പെടേണ്ടതാണ്.

leo

ചിങ്ങം (ജൂലൈ 23 – ആഗസ്റ്റ 22)

ചിങ്ങരാശിക്കാർ ശ്രദ്ധാകേന്ദ്രമായിരിക്കാൻ ഇഷ്ടപ്പെടുന്നു. അവരുടെ കഴിവിനെപ്പറ്റി ലേകത്തിനോട് സംവദിക്കുന്നത് ചിങ്ങം രാശിയുടെ പ്രത്യേകതയാണ്. ശ്രദ്ധാകേന്ദ്രമായില്ലെങ്കിൽ പെട്ടെന്ന് രോഷാകുലരാവുകയും ഉപദ്രവികളായി തീരുകയും ചെയ്യും. സമൃദ്ധമായ ആത്മവിശ്വാസമുള്ള ചിങ്ങ രാശിക്കാർ അന്യരുടെ വികാരങ്ങളെ മനസ്സിലാക്കാനും കഴിവുള്ളവരാണ്. ജീവിതത്തിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ഈ രാശിക്കാർ തയ്യാറാവണം.

tnn

മകരം (ഡിസംബർ 22 – ജനുവരി 19)

മകരം രാശിക്കാർ സുഖകരമല്ലാത്ത ബാല്യത്തിലൂടെ കടന്നു പോയിട്ടുള്ളവരാണ്. കടുത്ത അരക്ഷിതബോധമാണ് ഇവരുടെ പ്രത്യകത. ലോകത്തിനു മുന്നിൽ താൻ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നത് ഇവരെ അലട്ടുന്ന വിഷയമാണ്. ഏറ്റവും ഉയർന്നനിലയിലെത്താൻ അവർ ശ്രമിക്കും. ദന്തഗോപുരത്തിലിരുന്ന് താഴേക്ക് നോക്കാൻ ആ അവസ്ഥയിൽ എളുപ്പമാണല്ലോ. മറ്റുള്ളവരെ മുതലെടുക്കുന്നത് ഈ രാശിക്കാരുടെ ശീലമാണ്. മകരം രാശിക്കാർ സ്വയം അംഗീകരിക്കാൻ പഠിക്കണം. അങ്ങനെ ആയാൽ ചുറ്റുമുള്ളവരുമായി പൊരുത്തപ്പെടാൻ അവർക്ക് സാധിക്കും.

English summary

Zodiac Signs More Likely to be Narciss

According to astrology, each zodiac sign comes with its fair share of positive and negative qualities. After all, we all have good and bad sides, which make us human.
X
Desktop Bottom Promotion