ദിവസഫലം (11 -4 -2018 )

Posted By: Jibi Deen
Subscribe to Boldsky

രാശിഫലം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും .ഇത് ചിലപ്പോള്‍ നല്ലതോ ചീത്തയോ ആയിരിക്കും.

ഓരോ ദിവസവും മാറിവരുന്ന കാര്യങ്ങള്‍ നോക്കിയാണ് ഫലം തീരുമാനിക്കുക.

ഏരീസ്

ഏരീസ്

ഒരു കൂട്ടം ചങ്ങാതിമാർ നിങ്ങൾ അവരോടൊപ്പം പുറത്തുപോകണം എന്ന് ആഗ്രഹിക്കും.എന്നാൽ നിങ്ങൾക്ക് പോകാൻ തോന്നുന്നില്ല.നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ഞെരുക്കത്തിലാണ്.അതിനാൽ ചെലവുകൾ താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല.നിങ്ങൾക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ വൈകുന്നേരം കൂട്ടുകാരോടോ പങ്കാളിക്കൊപ്പമോ ഒരു സിനിമയ്ക്ക് എങ്കിലും പോകുക

 ടോറസ്

ടോറസ്

ഇന്ന് വ്യായാമത്തിനു ശേഷം നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ഉള്ളതായി തോന്നാം.എന്നാൽ മറ്റു ചുമതലകൾ നിങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.അത് നിങ്ങളുടെ എല്ലാ ഊർജ്ജവും നഷ്ടപ്പെടുത്തുന്നു.എന്നാൽ അതിൽ വീഴാതിരിക്കുക.ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്ത ശേഷം വ്യായാമം ചെയ്യുക.അങ്ങനെ ശാരീരികവും മാനസികവുമായ ഊർജ്ജം നേടിയെടുക്കാം.

ജെമിനി

ജെമിനി

നിങ്ങളുടെ ഊർജ്ജം ഇന്ന് വളരെ കുറവാണ്.നിങ്ങൾക്ക് സമൂഹത്തിലേക്ക് ഇറങ്ങാൻ തോന്നുന്നില്ല.എന്തെങ്കിലും വായിച്ചോ ടി വി കണ്ടോ ഇരിക്കാനാണ് താല്പര്യം.എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന ഈ അവസരങ്ങളിൽ വ്യായാമം ചെയ്യുക,ത്രില്ലിംഗ് ബുക്കോ,തമാശ സിനിമയോ കാണുക അപ്പോൾ മനസ്സ് അതിൽ നിന്നെല്ലാം വിട്ടുപോരും

ക്യാൻസർ

ക്യാൻസർ

ജോലിയുടെയും സമ്പത്തിന്റെയും വഴികൾ പൂർണ്ണമായും അടഞ്ഞതായി തോന്നാം.അങ്ങനെ നിങ്ങൾ കൂടുതൽ നിരാശനനും,പരിദ്രാന്തനും പേടിയുള്ളവനുമാകുന്നു.ഇതിൽ വീഴാതിരിക്കുക.ഇത് സ്ഥിരമായ ഒരു അവസ്ഥയല്ല എന്ന് മനസിലാക്കുക.കുറച്ചു ദിവസത്തിനകം നിങ്ങൾ തിരിച്ചു വരും അത് നിങ്ങൾക്ക് നല്ല സമയം ആകും.അതിനാൽ നിങ്ങൾക്ക് പ്രീയപ്പെട്ട റെസ്റ്ററൊന്റിൽ പോകുകയോ ,ഉച്ചയ്ക്ക് ശേഷം ബുക്ക് സ്റ്റോറിൽ പോകുകയോ ചെയ്യുക

ലിയോ

ലിയോ

നിങ്ങളുടെ സഹപ്രവർത്തകൻ മോശം നിലയിലായിരിക്കും. അതിനാൽ നിങ്ങൾക്ക് അതൊന്നും കൈകാര്യം ചെയ്യാനാകുന്നില്ല.ജോലികളെല്ലാം മന്ദഗതിയിൽ കടന്നു പോകുന്നു അതിനാൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക.പൂർത്തിയായില്ല എന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല.

വിർഗോ

വിർഗോ

അവധിക്കാലത്തു കറങ്ങാനോ ഒരു ബിസിനസ്സ് ട്രിപ്പ് പോകാനോ ഇന്ന് നിങ്ങൾ തീരുമാനിക്കും.നിങ്ങൾ തീരുമാനിച്ച കാര്യങ്ങളെല്ലാം തൽക്കാലത്തേക്ക് മാറ്റി വയ്ക്കും.ഇത് നിങ്ങൾക്ക് കുറച്ചു നഷ്ടം ഉണ്ടാക്കും..എങ്കിലും പോകാൻ തീരുമാനിക്കും.കൂടുതൽ ചിന്തിച്ചു സമാധാനം കളയണ്ടതില്ല .മുന്നോട്ട് പോകുക

ലിബ്ര

ലിബ്ര

റെയിസ് ട്രാക്ക് സന്ദർശിക്കാൻ ഇന്ന് പറ്റിയ ദിവസമാണ്.അല്ലെങ്കിൽ ലോട്ടറി വിൽക്കുന്ന സ്ഥലത്തു പോകുക.എന്നാൽ സ്റ്റോക് മാർക്കറ്റിൽ നിന്നും മാറി നിൽക്കുക.എന്തെങ്കിലും വഞ്ചന നടന്നാൽ അത് ഇപ്പോൾ നിങ്ങളെ കൂടുതൽ അപകടത്തിലാക്കും.ഇന്ന് നിങ്ങൾക് പ്രണയത്തിലും തടസ്സം നേരിടും.നിങ്ങൾ കൂടുതൽ അസ്വസ്ഥനാകുകയും സോഷ്യൽ അല്ലാതാകുകയും ചെയ്യും.നല്ലൊരു ബുക്ക് വായിക്കുക എന്നതാണ് ഇന്ന് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം.

സ്കോർപിയോ

സ്കോർപിയോ

നിങ്ങൾ ഇന്ന് മുറി അടച്ചിരിക്കുകയാണ്.സോഷ്യൽ ആകാനോ ആരോടെങ്കിലും സംസാരിക്കാനോ നിങ്ങൾക്ക് യാതൊരു തലപര്യവും ഇല്ല.അമിത ജോലി ഭാരം നിങ്ങളെ വളരെ തളർത്തിയിരിക്കുന്നു .അതിനാൽ കുറച്ചു വിശ്രമം എടുക്കുന്നത് നല്ലതാണ്.

 സാഗേറ്റേറിയസ്

സാഗേറ്റേറിയസ്

ജോലി സംബന്ധമായോ ആശയവിനിമയ പരമായോ എന്തെങ്കിലും നേടിയെടുക്കാൻ പ്രയാസമുള്ള ദിവസമാണ് ഇന്ന്.കൂടുതൽ ജോലി ചെയ്യാതിരിയ്ക്കാൻ നിങ്ങൾ ഒഴിവുകഴിവുകൾ പറയുന്നു.പ്രത്യേകിച്ച് ഫോണിൽ സംസാരിക്കുമ്പോൾ.കൂടുതൽ അടികൂടാതിരിക്കുക.പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുക.ജോലി പൂർത്തിയാക്കിയില്ലെങ്കിൽ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല.

കാപ്രികോൺ

കാപ്രികോൺ

ഇന്ന് നിങ്ങൾ പ്രധാനപ്പെട്ട ഒരു സാധനം വാങ്ങാൻ പോകുന്നു.നിങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച ശേഷം പിന്നീടത്തേക്ക് മാറ്റി വയ്ക്കുന്നതാണ് നല്ലത്.ഇത് നിങ്ങളെ കൂടുതൽ നിരാശനാക്കുന്നു.കാരണം ഇതിനായി നിങ്ങൾ വളരെക്കാലമായി കാത്തിരിക്കുകയാണ്,.ഇന്ന് മറ്റെന്തെങ്കിലും ചെയ്യുക

 അക്വറിയസ്

അക്വറിയസ്

ശാരീരികവും മാനസികവുമായ ഉർജ്ജക്കുറവ് ഇന്നത്തെ നിങ്ങളുടെ മൂഡ് ഇല്ലാതാക്കും.നിങ്ങൾക്ക് ഇന്ന് ഒന്നും ചെയ്യാനുള്ള ഉത്സാഹം ഇല്ല.ജോലി ചെയ്യാൻ നിങ്ങൾ കൂടുതൽ അസ്വസ്ഥനാകുന്നു.വൈകുന്നേരം ഏതെങ്കിലും സിനിമയ്ക്ക് പോകുകയോ അതിനുശേഷം ജ്യൂസ് കുടിക്കുകയോ ചെയ്യുക

പിസ്സെസ്

പിസ്സെസ്

സാധാരണ നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കാൻ ഇഷ്ടമുള്ള ആളാണ് .എന്നാൽ ഇന്ന് ഫോൺ പോലും എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.ശാരീരികവും മാനസികവുമായി നിങ്ങൾ വളരെ തളർന്നതായി തോന്നുന്നു.ഉച്ചയ്ക്ക് ശേഷം കുറച്ചു നടക്കുന്നത് നല്ലതാണ്.വൈകുന്നേരം വീട്ടിൽ കിടന്നു സമയം കളയാതെ സിനിമയ്ക്ക് പോകാൻ ശ്രമിക്കുക.അപ്പോൾ പഴയ ജീവിതം നിങ്ങൾക്ക് തിരിച്ചുകിട്ടും.

English summary

Zodiac Prediction

Your zodaiac sign may be a freedom seeking sign that loves to experience the thrill of adventure. Though last day may not provide all the excitement you crave.This day may give you something special. Here is the prediction of the day.
Story first published: Wednesday, April 11, 2018, 7:00 [IST]